താൾ:GkVI259.pdf/60

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 46 —

'എനിക്കു അച്ഛൻ ഇല്ല അതുകൊണ്ടു അമ്മെക്കു സഹായത്തിനുവേണ്ടി
ഞാൻ പണിക്കു പോകുന്നു.'

'മിഞ്ഞമായി മിഞ്ഞദേവുസ്! ഞീ നല്ല ചെക്കെൻ. ഞിനിക്കി പട്ത്ത്
കൊണൊ ഉണ്ടാവു’ എന്നു പറഞ്ഞു എനിക്കു ഒരു അരക്കാലുറുപ്പികയെടുത്തു
വെച്ചു കാട്ടി. ഞാൻ വാങ്ങാതെ വേണ്ട എന്നു പറഞ്ഞു ഓടി വന്നുകളഞ്ഞു."

സുകു: "നീ ചെയ്ത ഉപകാരത്തിനു പോരാതെ ആയിപ്പോയല്ലോ നി
ന്റെ ഈ പരിഹാസം."

സത്യ: "ഇല്ല ഞാൻ പരിഹസിക്കയല്ല. ആയാൾ പറഞ്ഞപോലെ പറ
യുന്നതേ ഉള്ളൂ."

തേജോ: "ആ ആളെ ഞാൻ കണ്ടിരിക്കുന്നു. ആരും സംബന്ധക്കാരില്ല.
വളരെ പണവുമുണ്ടു. വലിയ ലുബ്ധൻ ആകുന്നു. ഇതിന്നിടെ നിന്നെക്കൊ
ണ്ടു എന്നോടു ചോദിച്ചിരുന്നു. നിന്നോടു അതു പറവാൻ എന്നോടു മറന്നു
പോയി. ആയാൾ എപ്പോഴും വലിയ അവസ്ഥെക്കു ഉടുത്തു ചമഞ്ഞിട്ടാണ് ന
ടക്കുക.”

സത്യ: എന്നെക്കൊണ്ടു എന്താകുന്നു ആയാൾ പറഞ്ഞതു?"

തേജോ: "നിന്നെപ്പോലെ ഗുരുത്വമുള്ള ഒരു കുട്ടിയെ കണ്ടിട്ടില്ലെന്നു പ
റഞ്ഞു. നീ അതു കേട്ടു നിഗളിച്ചുപോകേണ്ട. നീ ഇനിയും എല്ലാവരെ
ക്കൊണ്ടും അങ്ങിനെ നല്ലതു പറയിക്കുവാനാകുന്നു ഞാൻ ഇതു നിന്നോടു പറ
യുന്നതു.

സത്യദാസൻ ഈ കഥ പറഞ്ഞുതു സുകുമാരിയുടെ മനസ്സു കുറെ ഭേപ്പെടു
ത്തേണമെന്നുവെച്ചായിരുന്നു. എങ്കിലും വീണ്ടും എഴുത്തുപള്ളിയുടെ കാൎയ്യം
പറഞ്ഞപ്പോൾ അവൾ പിന്നെയും കോപിപ്പാനും ശാഠ്യം പിടിപ്പാനും തുടങ്ങി.
പിറ്റേ ദിവസം ഗുരുക്കുളും ആശാത്തിയും വന്നു എത്രയോ ബുദ്ധി ഉപദേശി
ച്ചിട്ടും അവൾ കേട്ടില്ല. ഒടുവിൽ സായ്വ് തന്നെ വന്നു വളരെ നേരം സാന്ത്വ
നം പറഞ്ഞു ശേഷം "ഞാൻ ചിറക്കല്ലിൽ പഠിച്ചുകൊള്ളാം ഈ പരിഹാസിക
ളായ ആൺകുട്ടികളുടെ ഇടയിൽ പഠിക്കാൻ എന്നെ ദയവിചാരിച്ചു അയക്കരു
തെ" എന്നു വളരെ താല്പൎയ്യമായി അപേക്ഷിച്ചു. അതിന്നു സായ്വും സമ്മതി
ക്കയും ചെയ്തു. ഈ കാൎയ്യത്തിൽനിന്നു ഒരു ഗുണമുണ്ടായി. ആ പാഠശാലയി
ലെ കൂട്ടികൾ ഇതു ഹേതുവായി ശാസന കേൾക്കേണ്ടിവന്നതിനാലും സുകുമാ
രിയുടെ ശാഠ്യത്തെ കുറിച്ചു കേട്ടു ലജ്ജിച്ചതിനാലും അതുമുതൽ അവർ വഴി
പോക്കരെ പരിഹസിക്കുന്നതു മതിയാക്കി.

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/60&oldid=195809" എന്ന താളിൽനിന്ന് ശേഖരിച്ചത്