താൾ:GkVI259.pdf/59

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 45 —

അവൾ "കുട്ടികൾ എന്നെ എപ്പോഴും പരിഹസിക്കാറുണ്ടെങ്കിലും എനിക്കു അ
തിനെക്കൊണ്ടു യാതൊരു വ്യസനവുമുണ്ടായിട്ടില്ല. എന്നാൽ അവരോടു യാ
തൊരു കൈകാൎയ്യത്തിന്നും പോകാത്ത എന്റെ മുത്തച്ഛൻ വെറുതെ വഴിയിൽ
കൂട കടന്നു പോകുമ്പോൾ അവർ ഇങ്ങിനെ പരിഹസിച്ചതു എനിക്കു സഹിച്ചു
കൂടാതെ ആയി. ആ പരിഹാസികളുടെ ഇടയിൽ ഞാൻ ഇനി പഠിക്കയില്ല.
നീ എന്തു പറഞ്ഞാലും ഞാൻ പോകയില്ല. എനിക്കു അവിടെ പഠിച്ചതു മതി.
എന്നെ നീ ഇവിടുന്നു പഠിപ്പിച്ചാൽ മതി" എന്നു തീൎത്തു പറഞ്ഞുകളഞ്ഞു.

അപ്പോൾ അവളുടെ മനസ്സു അസാരം ശാന്തമാക്കുവാൻവേണ്ടി സത്യദാ
സൻ ഒരു കഥ പറഞ്ഞു.

"ഞാൻ കഴിഞ്ഞ ആഴ്ച ഒരു ദിവസം ഷാപ്പിൽനിന്നു ഇങ്ങോട്ടു വരുവാൻ
ഇറങ്ങിയപ്പോൾ ഒരു കിഴവൻ പോൎത്തുഗീസ്സുകാരൻ പോകുന്നതു കണ്ടു. ശുദ്ധ
വെള്ള ഉടുപ്പുടുത്തു തലയിൽ ഉയരമുള്ള ഒരു കറുപ്പു തൊപ്പിയുമിട്ടു കയ്യിൽ ഒരു
ചീനക്കുടയും തുറന്നു പിടിച്ചിരുന്നു. മഴ കുറേശ്ശെ ചാറിക്കൊണ്ടിരിക്കയായി
രുന്നു. പെട്ടന്നു ഒരു വലിയ കാറ്റടിച്ചു. കിഴവന്റെ കയ്യിൽനിന്നു കുടയും
തലയിൽനിന്നു തൊപ്പിയും പാറിപ്പോയി. അങ്ങാടിപ്പിള്ളരെല്ലാം കൂക്കിയിട്ടു
പരിഹസിച്ചു. കിഴവൻ കുടയും തൊപ്പിയും എടുക്കുവാൻ ഓടിയപ്പോൾ ചളി
യിൽ ഉരുണ്ടു വീണു വസ്ത്രമൊക്കെ മുഷിഞ്ഞുപോയി. അപ്പോൾ ആളുകളും
കുട്ടികളും കൂടി അധികം പരിഹസിച്ചു തുടങ്ങി. ആരും ആയാളെ സഹാ
യിപ്പാൻ നോക്കിയില്ല. ഞാൻ അതു കണ്ടു, വേഗം ഓടിച്ചെന്നു കുടയും തൊ
പ്പിയും എടുത്തു കൊണ്ടക്കൊടുത്തു കിഴവനെ കൈ പിടിച്ചു എഴുന്നീല്പിച്ചു
കുറെ ദൂരത്തോളം ആയാളുടെ കൂടെ പോയി. ആയാൾക്കു ശ്വാസം നേരെ
ആയപ്പോൾ എന്നോടു 'സാന്ത്മരി! ഞിനിക്കൊപ്പരം പട്ത്ത് പടിത്ത് കൊ
ണൊ ഉണ്ടാവു. മിഞ്ഞ ദേവുസ്! ഞമ്മളിന്റെ നടു ഇളുക്കിപ്പോയി. ഞി
ന്റെ പേടെന്താ? എന്നു പറഞ്ഞു,

'എന്റെ പേർ സത്യദാസൻ'

'ഞിന്റെ ബീടെബിടെയാ?'

'എന്റെ വീടു വൎണ്ണശ്ശേരി മൂന്നാം തെരുവിൽ രണ്ടാം മുറി.'

'ഞീ ഇബട എന്തിനി ബന്ന്?'

'ഞാൻ ഇവിടെ കാമ്പ്ഭജാരിൽ ഒരു ഷാപ്പിൽ എഴുത്തുപണി എടുക്കയാ
കുന്നു.'

'ഞി ഇത്തിരി ചെരിയ ചെക്കെൻ, ഞീ പണി എട്ക്കാൻ പോന്നോ?'

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/59&oldid=195807" എന്ന താളിൽനിന്ന് ശേഖരിച്ചത്