താൾ:GkVI259.pdf/58

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 44 —

യുണ്ടായിരുന്നതുനിമിത്തവും അവൻ പഠിപ്പു മതിയാക്കി. കയ്യക്ഷരം വളരെ
നന്നായിരുന്നതിനാലും കണക്കു നല്ല പരിചയമുണ്ടായിരുന്നതിനാലും പുതുവ
ൎഷത്തിൽ അവൻ ഒരു കച്ചവടക്കാരന്റെ ഷാപ്പിൽ കണക്കെഴുതുന്ന പണിക്കു
ചെന്നു ചേൎന്നു. അവിടത്തെ ഗുമസ്തന്റെ കീഴിൽ വേല ശീലിക്കയായിരുന്നു
വെങ്കിലും അവനു കച്ചവടക്കാരൻ കൂടക്കൂടെ ഓരോ സ്ഥലത്തിൽ എഴുത്തും
മറ്റും കൊണ്ടുപോകുന്ന പണി കൊടുത്തിരുന്നതിനാൽ മാസത്തിൽ മൂന്നുറുപ്പി
ക ശമ്പളം കൊടുത്തു. ദരിദ്രയായ അമ്മെക്കും വൃദ്ധയായ മുത്താച്ഛിക്കും ഇതു
വലിയൊരു സഹായമായതിനാൽ അവൻ അത്യന്തം സന്തോഷിച്ചു. തലശ്ശേ
രിയിൽ ആ കാലത്തു ഒരു വലിയ പാഠശാലയുണ്ടായിരുന്നു. ആ ശാലയിൽ
ചേൎന്നു പഠിച്ചിരുന്നുവെങ്കിൽ നാലഞ്ചു കൊല്ലംകൊണ്ടു ഒരു ഗുരുക്കൾ ആകാമാ
യിരുന്നു. എങ്കിലും അമ്മയോടുള്ള വാത്സല്യംനിമിത്തം കഴിയുന്ന വേഗത്തിൽ
അമ്മെക്കുവേണ്ടി വല്ലതും അദ്ധ്വാനിച്ചു സമ്പാദിക്കേണമെന്നു കരുതി ഈ പ്ര
വൃത്തിയിൽ പോയി ചേൎന്നു.

വൎണ്ണശ്ശേരിയിൽ ആ കാലം പ്രധാനനിവാസികൾ നാട്ടുകാർ മാൎക്കാർ എ
ന്നു പറഞ്ഞുവരുന്ന പൊൎത്തുഗീസുകാരായിരുന്നു. അവൎക്കു ഒരു പടുമാതിരി
പൊൎത്തുഗീസ്ഭാഷെക്കു പുറമെ ഇംഗ്ലീഷും പരിചയമുണ്ടായിരുന്നു. സത്യദാ
സന്റെ അയൽവക്കത്തു പാൎത്തിരുന്ന ഒരു പൊൎത്തുഗീസ്സുകാരനോടു അവന്നു
പരിചയമുണ്ടായിരുന്നതിനാൽ ദിവസേന രാവിലെ ആറു മണിക്കു അവന്റെ
അടുക്കൽ ചെന്നു ഇംഗ്ലീഷു പഠിക്കും. ഒമ്പതു മണിക്കു ഷാപ്പിലേക്കു പോകും.
വൈകുന്നേരം ആറു മണിക്കു തിരിച്ചു വരും. രാത്രി ഒരു മണിക്കൂർ എങ്ങി
നെ എങ്കിലും സുകുമാരിയെ പഠിപ്പിച്ചും അവളുമായി സംസാരിച്ചും കഴിക്കും.
ഇങ്ങിനെ ഏഴെട്ടു മാസം കഴിഞ്ഞ ശേഷം ഒരു ദിവസം വൈകുന്നേരം അവൻ
ഷാപ്പിൽനിന്നു വന്നപ്പോൾ സുകുമാരി മുഖം ക്ഷീണിച്ചുംകൊണ്ടു അവന്റെ അ
മ്മയുടെ അടുക്കൽ നില്ക്കുന്നതു കണ്ടു. കാൎയ്യം ചോദിച്ചപ്പോൾ അവളുടെ മുത്ത
ച്ഛൻ സഭാശാലെക്കു സമീപമുള്ള ചെത്തുവഴിയിൽ കൂടെ പോകുമ്പോൾ കുറെ
ആൺകുട്ടികൾ ശാലയിൽനിന്നു സുകുമാരിയെ ദ്രോഹിപ്പാനായി കിഴവനെ ചൂ
ണ്ടിക്കാണിച്ചു "അതാ ഒരാളുടെ മുത്തച്ഛൻ പോകുന്നു. മൊട്ടത്തലയൻ, കൂനൻ"
എന്നൊക്ക പരിഹസിച്ചതുകൊണ്ടു അവൾ ദ്വേഷ്യപ്പെട്ടു കരഞ്ഞും നിലവിളിച്ചും
കൊണ്ടു ഓടി വിട്ടിൽ വന്നുകളഞ്ഞെന്നും ഇനി ആ വിധം പരിഹാസികളുടെ
കൂട്ടത്തിൽ പഠിക്കയില്ലെന്നു ശാഠ്യം പിടിച്ചിരിക്കയാകുന്നു എന്നും കേട്ടു. യാ
തൊന്നും മിണ്ടാതെ അവൻ പോയി കുളിച്ചു ഊണും കഴിഞ്ഞു സുകുമാരിയോടു
അവളുടെ മുറിയിൽ ചെന്നു അവളോടു വിവരമെല്ലാം ചോദിച്ചു. അപ്പോൾ

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/58&oldid=195804" എന്ന താളിൽനിന്ന് ശേഖരിച്ചത്