താൾ:GkVI259.pdf/57

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 43 —

ജ്ഞാനാ: "ഇതു ഞാൻ നിണക്കു തന്നതല്ല. നിന്റെ മുത്തച്ഛൻ എന്റെ
കൈക്കൽ തന്നതാകുന്നു. തു നിണക്കു തന്നയച്ച ആൾക്ക നീ സലാം പറ
ഞ്ഞയക്കേണം."

സുകു: "അതാരാകുന്നു."

ജ്ഞാനാ: "അതു നിന്റെ മുത്തച്ഛൻ പറയും."

കുട്ടികൾ ഇരുവരും ഒന്നിച്ചു പള്ളിക്രടത്തിലേക്കു പോയി. ഒന്നാം ദിവ
സം സുകുമാരിക്കു കുറെ അനിഷ്ടമായിരുന്നു ഉണ്ടായതു. കുട്ടികളുടെ കൂട്ടത്തിൽ
ഇടപെട്ടു ശീലമില്ലാഞ്ഞതിനാൽ അവൾക്കു കുറെ ഭയവും വളരെ ലജ്ജയും ഉണ്ടാ
യി. ഗുരുക്കളും ആശാത്തിയും എന്തൊക്ക ചോദിച്ചിട്ടും യാതൊരുത്തരവും പറയാ
തെ സത്യദാസന്റെ കുപ്പായവും പിടിച്ചു താഴോട്ടു നോക്കി മൌനമായിരുന്നതേ
ഉള്ളൂ. അവൻ എവിടെ പോകുന്നുവോ അവിടെ അവളും കൂടത്തന്നെ പോകും.
ഒടുക്കം ആശാത്തി അവളെ എടുത്തു മടിയിലിരുത്തി നല്ല വാക്കു പറഞ്ഞു കുറെ
നേരം താലോലിച്ചപ്പോൾ അവൾ തല പതുക്കേ പൊന്തിച്ചു ഒന്നു പുഞ്ചിരിയിട്ടു.
താണതരത്തിൽ ചെറു പൈതങ്ങളുടെ കൂടെ കൊണ്ടിരുത്തിയപ്പോൾ അവിടെ
ഇരിക്കാതെ ഓടി ചെന്നു ആശാത്തിയുടെ കസേലയും പിടിച്ചു അവിടെനിന്നു.
ആശാത്തി ചോദിച്ചതിനൊക്കയും പുഞ്ചിരി ഇടുകയല്ലാതെ യാതൊന്നും മിണ്ടാ
തെ ഒന്നാം ദിവസം കഴിച്ചു കൂട്ടി. എങ്കിലും ഒരു ആഴ്ചെക്കകം മൂന്നു നാലു കുട്ടി
കളുമായി പരിചയമായി. ആശാത്തിയുടെ വാത്സല്യംനിമിത്തം പഠിപ്പിൽ
നല്ല താല്പൎയ്യം ജനിച്ചു. മൂന്നു നാലു മാസംകൊണ്ടു അക്ഷരങ്ങളെല്ലാം വശമാ
ക്കി. പഠിപ്പിൽ ധാരാളും ബുദ്ധിയും ഉത്സാഹവും പ്രത്യക്ഷീകരിച്ചു. വീട്ടിൽ
വെച്ചു സത്യദാസനും കുറെ പഠിപ്പിക്കും. തേജോപാലന്നു വായന നിശ്ചയമി
ല്ലാത്തിരുന്നതിനാൽ അവളെ ഇതിൽ സഹായിപ്പാൻ അവന്നു കഴിഞ്ഞില്ല.
ആ വൎഷം മുഴുവനെ പഠിച്ചു തീൎന്നപ്പോൾ നല്ലവണ്ണം വായിപ്പാൻ പ്രാപ്തയാ
യിത്തീൎന്നു.

ക്രിസ്മസ് പെരുന്നാളിന്നടുത്തു എഴുത്തുപള്ളി പൂട്ടിയപ്പോൾ സത്യദാസന്നു
അവിടത്തെ പഠിപ്പു അവസാനിച്ചു. ഈ കാലത്തിലെ പാഠശാലകളിൽ നാ
ലാം തരത്തിലുള്ള പഠിപ്പായിരുന്നു അന്നു സഭാശാലകളിലെ ഉയൎന്നതരരത്തിലു
ണ്ടായിരുന്നതു. അവൻ അതു തലശ്ശേരിയിൽവെച്ചു തന്നെ ഏകദേശം തീൎത്തി
രുന്നുവെങ്കിലും ചെറുപ്രായമാകയാൽ ഇവിടെ പിന്നെയും പഠിച്ചതാകുന്നു. എ
ങ്കിലും ഈ വൎഷം അവസാനിച്ചപ്പോൾ അവന്നു പന്ത്രണ്ടു വയസ്സു കഴിയാറായി
രുന്നതുകൊണ്ടും പതിനാലു പതിനഞ്ചു വയസ്സുള്ള ഒരു കുട്ടിയുടെ ശരീരവളൎച്ച

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/57&oldid=195802" എന്ന താളിൽനിന്ന് ശേഖരിച്ചത്