താൾ:GkVI259.pdf/55

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 41 —

ഇതു കേട്ടപ്പോൾ അതുവരെക്കും അവർ തമ്മിൽ നടന്ന സംഭാഷണം
വളരെ രസത്തോടെ ശ്രദ്ധിച്ചുകൊണ്ടിരുന്ന തേജോപാലന്നു അത്ര രസമായില്ല.
അതുകൊണ്ടു അവൻ "മലയാളികൾക്കു നന്ദികാണിപ്പാൻ വിലാത്തിക്കാരെ
പ്പോലെ ഒരു പ്രത്യേകവാക്കില്ലെങ്കിലും അവർ നന്ദി ഇല്ലാത്തവരെന്നു വരിക
യില്ല. എന്റെ അഭിപ്രായം മലയാളികൾ എത്രയും കൃതജ്ഞതയുള്ളവർ എന്നാ
കുന്നു" എന്നു പറഞ്ഞു.

സത്യ: "നന്ദി ഇല്ലാത്തവരെന്നു ഞാൻ പറഞ്ഞില്ല. നന്ദി പറഞ്ഞു കാ
ണിപ്പാൻ തക്ക ഒരു വാക്കില്ല എന്നാകുന്നു പറഞ്ഞുതു. നന്ദി എന്നു ഒരു വാക്കു
ള്ളതുകൊണ്ടു തന്നെ മലയാളികൾക്കു ആ ഗുണത്തെക്കൊണ്ടു അറിവുണ്ടെന്നതു
തീൎച്ചയല്ലേ? എങ്കിലും നന്ദിപറഞ്ഞു കാണിക്കുന്ന സമ്പ്രദായമില്ല നിശ്ചയം.
നിങ്ങൾക്കു ആരാനും വല്ല ഒരു വസ്തു തന്നാൽ നിങ്ങൾ സലാം എന്നു പറയുന്നു.
വെള്ളക്കാർ "തേങ്ക്സ്" എന്നു പറയുന്നു. ഈ തേങ്ക്സ് എന്ന വാക്കിന്നു പകരം
സലാം എന്ന വാക്കു സായ്വുമാർ നുമ്മളുടെ ഇടയിൽ നടപ്പാക്കിയതാകുന്നു
എന്നുഗുരുക്കൾ പറഞ്ഞിരിക്കുന്നു."

തേജോ: "നുമ്മൾ ആരെ എങ്കിലും കണ്ടാൽ സലാം എന്നു പറയും. ൨ല്ല
ഉപകാരവും ആരാനും ചെയ്താലും നുമ്മൾ അതിനു പ്രതിയായി സലാം എന്നു
പറയും. ക്രിസ്ത്യാനികളല്ലാത്ത നാട്ടുകാർ ഈ രണ്ടു സംഗതികളിലും ചിരിച്ചു
തല കുലുക്കും."

സത്യ: "അതേ അതേ പല്ലിളിച്ചു തല കുലുക്കും. രണ്ടു നായ്ക്കൾ തമ്മിൽ
എതിരിട്ടാലും പല്ലിളിക്ക തന്നെ അല്ലേ ചെയ്ക?"

(സത്യദാസന്നു പതിനൊന്നാം വയസ്സു കഴിയാറായിരിക്കുന്നു. സാധാര
ണ ആ പ്രായക്കാൎക്കുള്ളതിനെക്കാൾ ബുദ്ധിവിശേഷത്വം ഉണ്ടായിരുന്നുഎന്നതു
ഈ സംഭാഷണത്തിൽനിന്നറിയാമല്ലോ. എങ്കിലും ചിലപ്പോൾ ആ പ്രായത്തി
ന്നടുത്ത നേരംപോക്കും ലഘുത്വവും അസാരം ഉണ്ടായ്പോയതിനാൽ ഇതു പറ
ഞ്ഞതാകുന്നു.)

തേജോ: "അതെന്തെങ്കിലുമാവട്ടേ. നമ്മുടെ നാട്ടുകാർ അധികം വാക്കു
ചെലവാക്കുന്നതിനെക്കാൾ ക്രിയകൊണ്ടു കാൎയ്യം നിവൃത്തിക്കുന്നവരാകുന്നു. അ
തല്ലയോ നല്ലതു? ഒരു ഗുരുവിനോടോ വയസ്സു മൂത്തവരോടോ മറ്റോ നന്ദി
കാട്ടേണമെങ്കിൽ കുനിഞ്ഞു തൊഴുകയോ കുമ്പിട്ടു നമസ്കരിക്കയോ ചെയ്യേ
ണം. അതു സലാം പറയുന്നതിനെക്കാളും അധികം വലിയ കാൎയ്യമല്ലയോ?"

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/55&oldid=195799" എന്ന താളിൽനിന്ന് ശേഖരിച്ചത്