താൾ:GkVI259.pdf/51

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അഞ്ചാം അദ്ധ്യായം.


ജൎമ്മൻമിശ്യൻ പ്രവൃത്തി നടക്കുന്ന മുഖ്യസ്ഥലങ്ങളിലെല്ലാം “സഭാസ്ക്കൂൾ”
എന്നു പേരായ ഒരു വിധം പള്ളിക്കൂടങ്ങൾ ഉണ്ടു. സൎക്കാർനിയമപ്രകാര
മുള്ള എഴുത്തുപള്ളികൾ സ്ഥാപിതങ്ങളാകുന്നതിന്നു മുമ്പെ തന്നെ ഈ വക ശാല
കൾ നടപ്പായിരുന്നു. അവയിൽ ക്രിസ്ത്യാനികളുടെ കുട്ടികളെ ചേൎത്തു വായ
നയും എഴുത്തും കണക്കും പ്രധാനമായി മതസംബന്ധമായ പാഠങ്ങളും പഠിപ്പി
ക്കുക പതിവായിരുന്നു. ഇതിനു പുറമെ അനാഥബാലികമാൎക്കു പ്രത്യേകിച്ചു
ഒരു പാഠശാല ചിറക്കല്ലിലും ബാലന്മാൎക്കു ഒരു പാഠശാല തലശ്ശേരിയിലും
ഉണ്ടായിരുന്നു. കണ്ണൂരിൽ വൎണ്ണശ്ശേരി എന്ന സ്ഥലത്തു ഈ കഥയുടെ കാലത്തു
മേൽപറഞ്ഞ വിധം ഒരു സഭാപാഠശാല ഉണ്ടായിരുന്നതിൽ ആൺകുട്ടികളും
പെൺകുട്ടികളും കൂടെ ഏകദേശം അമ്പതു പേരോളം പഠിച്ചിരുന്നു. ഈ
കുട്ടികളെ പഠിപ്പിപ്പാൻ ഒരു ഗുരുക്കുളും ഒരു ആശാത്തിയും ഉണ്ടായിരുന്നു.
ഇവിടെയാണ് സുകുമാരി ഒന്നാമതു പഠിപ്പാൻ പോയതു. എഴുത്തുപള്ളി
യിൽ പോകുന്നതിന്നു തലേദിവസം രാത്രി തേജോപാലൻ ജ്ഞാനാഭരണത്തി
ന്റെ സമ്മതത്തോടെ അവളുടെ മകനായ സത്യദാസനെ തന്റെ മുറിയിലേക്കു
കൂട്ടിക്കൊണ്ടു പോയി. സുകുമാരി പലപ്രാവശ്യവും അവനെ കണ്ടിരുന്നെ
ങ്കിലും അവന്നു തന്നെക്കാൾ മൂന്നു നാലു വയസ്സു അധികവും സാമാന്യം നല്ല
വളൎച്ചയും ഉണ്ടായിരുന്നതിനാൽ അവൾ അവന്റെ കൂടെ കളിപ്പാൻ ഇഷ്ട
പ്പെട്ടില്ല. എങ്കിലും അവളുടെ ശാഠ്യസ്വഭാവത്തിനു ഭേദം വരുവാനായി
അവളോടു കൂടെ കളിപ്പാൻ നല്ല പാകതയുള്ള സദ്വൃത്തനായ ഒരു കുട്ടി ഉണ്ടാ
യാൽ കൊള്ളാമെന്നു തേജോപാലനും സ്ത്രീകളിരുവരും അഭിപ്രായപ്പെട്ടതി
നാൽ ഇവരിരുവരെയും തമ്മിൽ അഭിമുഖീകരണം ചെയ്യിച്ചു ഇഷ്ടമാക്കുന്നതു
നന്നെന്നു അവർ നിശ്ചയിച്ചു. ജീവി മരിച്ചതിന്റെ പിറെറ ആഴ്ച തന്നെ

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/51&oldid=195789" എന്ന താളിൽനിന്ന് ശേഖരിച്ചത്