താൾ:GkVI259.pdf/50

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 36 —

സംശയം ഉണ്ടു. വാൎദ്ധക്യകാലത്തിൽ സ്വസ്ഥതെക്കു പകരം ഭാരം കൂട്ടുക
യാണ് ചെയ്യുന്നതു. എന്തെങ്കിലും ആകട്ടെ, കുട്ടിയുടെ ചിലവിന്നു സായ്വ്
വല്ലതും തരുമോ?"

"ആവശ്യം പോലെ തരാമെന്നു പറഞ്ഞിട്ടുണ്ടു. എങ്കിലും മിശ്യൻപണം
വാങ്ങി ചെലവാക്കുന്നതിനെക്കാൾ എന്റെ സ്വന്തവരവുകൊണ്ടു അവളുടെ
ചെലവും നിവൃത്തിക്കുന്നതാകുന്നു എനിക്കു സന്തോഷം."

"വേണ്ടതില്ല. തനിക്കു ബുദ്ധിമുട്ടു വരുമ്പോൾ സായ്വിനോടു ചോദി
ക്കേണ്ട. എന്റെ മകൾ ആ കുട്ടിക്കു ആവശ്യമായ സൎവ്വചെലവും വഹിപ്പാൻ
നിശ്ചയിച്ചിരിക്കുന്നു. മകൾക്കു തന്നെ കണ്ടു സംസാരിക്കേണം പോൽ.
അതിന്നായിട്ടാകുന്നു തന്നെ വിളിപ്പിച്ചതു.

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/50&oldid=195786" എന്ന താളിൽനിന്ന് ശേഖരിച്ചത്