താൾ:GkVI259.pdf/48

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 34 —

കുട്ടികൾക്കു പ്രായം ചെന്നവരുടെ സ്വഭാവം വിവേചിച്ചറിവാൻ പ്രത്യേ
കിച്ചൊരു പ്രാപ്തിയുണ്ടു. എത്രയും ചെറിയ ശിശുക്കളിൽ പോലും ഈ ഗുണം
പ്രത്യക്ഷമായി കാണാം. ചില ആളുകളെ ഒരു ശിശു പത്തോ ഇരുപതോ പ്രാ
വശ്യം കണ്ടാൽ പോലും അവർ അതിനെ എടുപ്പാൻ ഭാവിച്ചു കൈനീട്ടിയാൽ
അടുക്കൽ പോകയില്ല. എങ്കിലും ചില അപരിചിതന്മാരെ തന്നെ കണ്ട ഒന്നാം
പ്രാവശ്യം അവരുടെ അടുക്കൽ പോകുന്നതിന്നു യാതൊരു അനിഷ്ടവും ഉണ്ടാ
കയില്ല. ചിലർ ചിരിച്ചും കൊഞ്ചിയും പുഞ്ചിരിയിട്ടുംകൊണ്ടു ഒരു പൈത
ലിനെ അടുക്കെ വിളിച്ചാലും അതു അവരുടെ അടുക്കൽ പോകയില്ല. മറ്റു
ചിലർ വെറുതെ വിളിച്ചാൽ തന്നെയും ചില സമയം വിളിക്കാതിരുന്നാൽപോ
ലും സന്തോഷത്തോടെ ചെല്ലും. സുകുമാരി ഈ കിഴവനോടുള്ള താല്പൎയ്യത്തിൽ
ഈ ഗുണമാകുന്നു പ്രത്യക്ഷമാക്കിയതു. കിഴവന്നു കൂട്ടികളോടു പെരുമാറി ശീ
ലമുണ്ടായിരുന്നില്ല. ആരോടും അധികം സംസാരിക്കുന്ന സ്വഭാവവും ഇല്ല
യായിരുന്നു. കാഴ്ചെക്കു അഴകും ഉണ്ടായിരുന്നില്ല. കഷണ്ടിത്തലയും ചുളി
ഞ്ഞ മുഖവും വലഞ്ഞ കണ്ണുകളും പല്ലില്ലാത്ത വായും ഒട്ടിയ കവിൾത്തടവും നീ
ണ്ടു മെലിഞ്ഞ കൈകാലുകളും ആയി ആകുപ്പാടെ ഈ വൃദ്ധൻ കാഴ്ചെക്കു നന്ന
വിരൂപിയായിരുന്നു. എങ്കിലും അതിന്നെല്ലാററിനും ഉള്ളിൽ എത്രയോ ആൎദ്ര
തയുള്ളൊരു ഹൃദയമുണ്ടായിരുന്നു എന്നതു ഈ പൈതൽ ക്ഷണത്തിൽ അറി
ഞ്ഞതിനാൽ അമ്മ മരിച്ചതു മുതൽ കിഴവനെ "മുത്തപ്പൻ" എന്നു വിളിച്ചു അ
വനോടു പറ്റിച്ചേൎന്നു.

അക്കാലത്തു കണ്ണൂർകോട്ടയിൽ യുദ്ധസംഭാരശാലയുടെ മേൽവിചാരകനാ
യിട്ടു ഒരു ക്രിസ്ത്യാനിയുണ്ടായിരുന്നു. ദിനകരൻ എന്നായിരുന്നു പേർ. ഇരു
ന്നൂറുറുപ്പിക ശമ്പളമുള്ളവനും സാമാന്യം ധനികനുമായിരുന്നു. ഭാൎയ്യ മരിച്ചു
പോയിരുന്നു. ഇരുപത്തുനാലു വയസ്സു പ്രായമുള്ള ഒരു ഏകപുത്രി പ്രകൃത്യാ
കൃശാംഗിയും രോഗശരീരിണിയും ആകയാലും കണ്ണിന്നു തിമിരരോഗം പിടി
പെട്ടു എപ്പോഴും നന്ന വലഞ്ഞിരുന്നതിനാലും അവളെ വളരെ വാത്സല്യത്തോ
ടെ രക്ഷിച്ചുപോരികയായിരുന്നു. അവളുടെ പന്ത്രണ്ടാം വയസ്സിൽ അമ്മ
മരിച്ചുപോയിരുന്നെങ്കിലും അദ്ദേഹം ഈ കുട്ടിയെ വിചാരിച്ചു പുനർവിവാഹം
ചെയ്തില്ല. ഭവനകാൎയ്യാദികൾ മുഴുവനും ഭാൎയ്യ ജീവനോടിരിക്കുംകാലം തന്നെ
വീട്ടിൽ വേല ചെയ്തിരുന്ന വിശ്വസ്തയായ ഒരു സ്ത്രീയായിരുന്നു നടത്തിപ്പോ
ന്നതു. ഈ സ്ത്രീയുടെ പേർ 'പരിപൂൎണ്ണം' എന്നും ദിനകരന്റെ പുത്രിയുടെ
പേർ 'കരുണ' എന്നും ആയിരുന്നു. ഇവർ അഞ്ചു വൎഷങ്ങൾക്കുമുമ്പേ ബേൽ
ഗാമിൽനിന്നു വന്നവരാണെങ്കിലും ജാത്യാ മലയാളികളും പ്രവൃത്തിസംബന്ധ

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/48&oldid=195782" എന്ന താളിൽനിന്ന് ശേഖരിച്ചത്