താൾ:GkVI259.pdf/45

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 31 —

"നിങ്ങൾ തന്നെ രണ്ടും പറയുന്നു; നിങ്ങൾ പറയുന്നതിനു യാതൊരു
ചേൎച്ചയുമില്ലല്ലോ. വിധികൊണ്ടു ചെയ്യുന്ന പാപത്തിന്നു നരകശിക്ഷ പാടില്ല
എന്നു ഇപ്പോൾ പറഞ്ഞു. ഈശ്വരന്റെ വിധിക്കു അടങ്ങണം; നരകം
തരുന്നതും സ്വൎഗ്ഗം തരുന്നതും ഈശ്വരന്റെ കാൎയ്യം എന്നു അതിന്നു മുമ്പെ
പറഞ്ഞു. സുകൃതവും ദുഷ്കൃതവും കാരണവന്മാർ കല്പിച്ച ക്രമത്തിനനുസാരമാ
യിട്ടാണെന്നു അതിന്നു മുമ്പും പറഞ്ഞു. ഈ മൂന്നു കാൎയ്യങ്ങൾക്കു തമ്മിലെ
ന്താണ് സംബന്ധം, ആലോചിച്ചു നോക്കുവിൻ."

"അതെന്തെങ്കിലുമാകട്ടെ. ഇവൾ അനുസരണക്കേടുകൊണ്ടാകുന്നു വീ
ണതു. ഞാൻ ഇവളോടു പലപ്രാവശ്യവും സൂക്ഷിച്ചു നടക്കണമെന്നു പറ
ഞ്ഞിട്ടുണ്ടു. പറഞ്ഞാൽ കേൾക്കാതെ വരുന്ന ദോഷം വിധികൊണ്ടല്ലല്ലൊ."

"ശരി എനിക്കു ഇതു തന്നെയാണ് കേൾക്കേണ്ടതു. നിങ്ങൽ ഈ പ്രായ
ത്തിൽ നിങ്ങളുടെ മൂത്തവരോ, അച്ഛനോ, അമ്മയോ പറഞ്ഞതൊക്ക അനുസ
രിച്ചിട്ടുണ്ടോ? ഒരിക്കലും തല്ലോ ശാസനയോ കിട്ടീട്ടില്ലെ?"

"എനിക്കു പലപ്രാവശ്യവും തല്ലു കിട്ടീട്ടുണ്ടു. വളരെ പ്രാവശ്യം ശാസ
നയും അനുഭവിച്ചിട്ടുണ്ടു. ചിലപ്പോൾ അനുസരണക്കേടിന്നും ചിലപ്പോ
ൾ അറിയായ്മയിൽ ചെയ്തുപോയ ഓരോ തെറ്റിന്നുമായിരുന്നു."

"അറിയായ്മകൊണ്ടായാലും തെറ്റു ചെയ്തിട്ടുണ്ടു എന്നതു നിശ്ചയംതന്നെ.
അറിഞ്ഞുകൊണ്ടും അനുസരണക്കേടു കാണിച്ചിരിക്കുന്നു എന്നും നിങ്ങൾ പറ
യുന്നു. അതെല്ലാം പാപമാകുന്നുവല്ലോ. പിന്നെ നിങ്ങൾ ഒരിക്കലും പാപം
ചെയ്തിട്ടില്ല എന്നു പറയുന്നതെങ്ങിനെ?"

"ഓഹോ! അതൊക്കെ ചെറുപ്പത്തിൽ ചെയ്തുപോയതല്ലെ? അതിനൊക്കെ
ശിക്ഷയും കിട്ടിയിരുന്നുവല്ലൊ."

"അതു മനുഷ്യരുടെ തല്ക്കാലശിക്ഷയാകുന്നു. ആ ശിക്ഷയാൽ ദൈവ
ത്തിന്മുമ്പാകെ നിങ്ങളുടെ പാപം തീൎന്നെന്നു വരികയില്ല. അതുകൂടാതെ
ചെറുപ്പത്തിൽ ചെയ്താലും പാപം പാപം തന്നെയാകുന്നു. നിങ്ങൾ അന്നു
അറിയായ്മയിൽ ചെയ്തപോലെ തന്നെ ഇപ്പോൾ നിങ്ങൾ പാപം എന്നു വിചാ
രിക്കാത്ത പല ക്രിയകളും അറിയായ്മയാൽ ചെയ്തുപോകുന്നുണ്ടു. അന്നു നിങ്ങൾ
അമ്മയച്ഛന്മാരുടെ മുമ്പാകെ കുട്ടിയായിരുന്നതു പോലെ ഇന്നു ദൈവംമുമ്പാ
കെയും നിങ്ങൾ ഒരു ശിശുവിനെ പോലെ ഇരിക്കുന്നു. വമ്പിച്ച ദോഷങ്ങൾ
ഒന്നും നിങ്ങൾ ചെയ്യുന്നില്ലയായിരിക്കാം എങ്കിലും നിങ്ങൾ മുമ്പു ചെയ്തു
എന്നു പറയുന്ന ദോഷവും ഇപ്പോൾ അറിയായ്മയാൽ ചെയ്യുന്ന പല അകൃത്യ

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/45&oldid=195775" എന്ന താളിൽനിന്ന് ശേഖരിച്ചത്