താൾ:GkVI259.pdf/42

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നാലാം അദ്ധ്യായം.

മാണിക്കത്തിന്റെ അമ്മയായ മാത തന്റെ അഭിപ്രായവിശ്വാസങ്ങൾക്ക
നുസാരമായി ഒരു ഭക്തിയുള്ള സ്ത്രീയായിരുന്നു. ആണ്ടുതോറും ഉത്സവസമയ
ങ്ങളിൽ സമീപത്തുള്ള ക്ഷേത്രങ്ങളിലൊക്കെ 'തൊഴാൻ' പോകും. അരിഷ്ടി
ച്ചു സമ്പാദിച്ച പണത്തിൽനിന്നു അമ്പലങ്ങളിലും കാവുകളിലും മറ്റും വഴി
പാടു കഴിപ്പിക്കും. തെയ്യം, തെറ, മുതലായ അടിയന്തരങ്ങൾക്കെല്ലാം വളരെ
ഭക്തിയോടെ പോകും. ദൈവം മനുഷ്യരെ ഓരോ ജാതിയാക്കി വേറുതിരിച്ചു
സൃഷ്ടിച്ചതാണെന്നും ആ ജാതി വിടുന്നതു ദൈവവിരോധമാണെന്നും ആയി
രുന്നു തന്റെ പൂൎണ്ണവിശ്വാസം. ബ്രാഹ്മണരെയോ വല്ല സന്ന്യാസിമാരെയോ
കണ്ടാൽ നിലംവരെ കുമ്പിട്ടു നമസ്കരിക്കും. എങ്കിലും അജ്ഞാനം കലശലായു
ണ്ടായിരുന്നതിനാൽ, മകളോടു അവളുടെ മരണനാഴികയിൽ ചെയ്ത പ്രതിജ്ഞ
ലംഘിക്കുന്നതു അനുചിതമെന്നും അങ്ങിനെ ചെയ്താൽ അവളുടെ പ്രേതം വന്നു
ബാധിക്കുമെന്നും വിചാരിച്ചു അഞ്ചാറു ദിവസത്തിന്നിടയിൽ പാതിരിസ്സായ്വി
ന്റെ അടുക്കൽ ചെന്നു താനും ചിരുതയും ക്രിസ്ത്യാനികളായിത്തീരുവാൻ വാ
ഞ്ഛിക്കുന്നു എന്നു പറഞ്ഞു. മകളുടെ ഭാഗ്യമരണത്തിന്നു ഹേതുഭൂതരായ ചിര
ഞ്ജീവിയെയും ജ്ഞാനാഭരണത്തെയും മകൾ ക്രിസ്ത്യാനിയായി ജീവിച്ചിരുന്നു
വെങ്കിൽ ഇവൾ കഠിനമായി പകെക്കുമായിരുന്നു. ഇപ്പോൾ ഇങ്ങിനെ മരി
ച്ചതുനിമിത്തം അവരോടു സ്നേഹമായിരുന്നു ഉണ്ടായതു. എങ്കിലും അവർ എ
ത്ര ഉപദേശിച്ചിട്ടും അവൾക്കു പാപബോധം വന്നില്ല. "ഞാൻ പാപിയാകു
ന്നു എന്നു ഞാൻ ഒരിക്കലും വിശ്വസിക്കയില്ല. ഞാൻ ആരുടെയും കൂട്ടത്തിന്നും
കുറിക്കും പോകാറില്ല. ആരുമായി പിണക്കും ശണ്ഠയും ഇല്ല. ആരുടെ പറ
മ്പിലും കയറി ഒരു ഓലക്കണ്ണിപോലും എടുത്തിട്ടില്ല. ഒരിക്കലും കളവും ചീത്ത
വാക്കും പറഞ്ഞിട്ടില്ല" എന്നു തന്നെ എപ്പോഴും പറയും. സ്നാനം കൊടുക്കുന്ന

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/42&oldid=195768" എന്ന താളിൽനിന്ന് ശേഖരിച്ചത്