താൾ:GkVI259.pdf/41

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 27 —

മകളുടെ ഒന്നാം അപേക്ഷ അന്നു രാത്രി തന്നെ അമ്മ സാധിപ്പിച്ചു കൊടു
ത്തു. രണ്ടാമത്തേതും തള്ളിക്കുളകയില്ലെന്നു ചിരഞ്ജീവിയും ജ്ഞാനാഭരണവും
സായ്വും ഒരു ഉപദേശിയും കേൾക്കെ മകളുടെ കൈപിടിച്ചു സത്യവും ചെയ്തു.
അതിന്റെ ശേഷം മാണിക്കം എന്തെങ്കിലും സംസാരിക്കയാകട്ടെ കണ്ണുതുറക്ക
യാകട്ടെ ചെയ്തിട്ടില്ല. പനി ഏറ്റവും കഠിനമായി അതിക്രമിച്ചു. സായ്വും സാ
യ്വിന്റെ പരിചയക്കാരായ വിലാത്തിവൈദ്യന്മാരും എത്രയോ ശ്രമിച്ചിട്ടും യാ
തൊരു ഭേവും വരാതെ ദീനം തുടങ്ങിയ പതിന്നാലാം ദിവസം ഈ ലോകത്തി
ന്റെ നാനാക്ലേശങ്ങളിൽനിന്നും അവൾ ആഗ്രഹിച്ചപ്രകാരം നിത്യസ്വസ്ഥത
പ്രാപിക്കുയും ചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/41&oldid=195766" എന്ന താളിൽനിന്ന് ശേഖരിച്ചത്