താൾ:GkVI259.pdf/39

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 25 —

മാണി: എനിക്കു ശരീരം മുഴുവനും നുറുങ്ങുംപോലെ ഇരിക്കുന്നു. പനി
യുടെ ക്ഷീണം അതികഠിനം തന്നെ. അതുകൊണ്ടു ഈ ദിനം ഭേദമാകയി
ല്ലെന്നു തോന്നുന്നു. അമ്മെക്കു ഇങ്ങിനത്തെ ഒരു സ്ഥിതിയായാൽ, അമ്മ എന്തു
ചെയ്യുമെന്നു എനിക്കു അറിവാൻ ആശയുണ്ടു. ഞാൻ മരിച്ചുപോയാൽ എന്റെ
അവസ്ഥ എന്തായിരിക്കും?

മാത: മകളേ രാമനാമം ജപിച്ചോളു. നുമ്മൾ എന്തു പാപം ചെയ്താലും
ഒടുവിൽ രാമനാമം ജപിച്ചാൽ മതി. മോക്ഷം കിട്ടും. നിന്റെ അച്ഛൻ
മരിക്കുമ്പോൾ രണ്ടു മൂന്നു പ്രാവശ്യം 'രാമ' എന്നാകുന്നു വിളിച്ചതു.

മാണി: അച്ഛൻ ഏട്ടനെ വിളിച്ചതായിരിക്കണം. ഏട്ടന്റെ പേർ
രാമൻ എന്നായിരുന്നില്ലേ? അമ്മെക്കു ഇപ്പോൾ നല്ല സുഖമായിരിക്കകൊണ്ടു
രാമനാമം ജപിച്ചാൽ മതിയെന്നു വിചാരിക്കയാകുന്നു. എനിക്കിപ്പോൾ
അതിൽ യാതൊരു ആശ്വാസവും കാണുന്നില്ല. അതുകൊണ്ടു ആ നാമത്തിൽ
ആശ്രയിച്ചാൽ പോരാ എന്നാകുന്നു തോന്നുന്നതു.

മാത: അങ്ങിനെ പറയല്ല മകളേ, അച്ഛൻ മാത്രമല്ല, രാമനാമം ജപി
ച്ചിട്ടു എത്ര ആളുകൾ മോക്ഷത്തിൽ പോയതു കേൾക്കാനുണ്ടു?

മാണി: കേൾക്കുന്ന കാൎയ്യങ്ങൾകൊണ്ടു നമുക്കു യാതൊരു പ്രയോജനവു
മില്ല. കേൾക്കുന്നതും താന്താങ്ങൾ അനുഭവിക്കുന്നതും രണ്ടും രണ്ടു കാൎയ്യങ്ങളാ
കുന്നു. 'കേൾക്കുമ്പോൾ കേളു നമ്പ്യാർ, കാണുമ്പോൾ നൊട്ടുകേളു' എന്നു കേ
ട്ടിട്ടില്ലേ? രാമനാമംകൊണ്ടു അതിന്റെ സാക്ഷാൽ ആവശ്യം വരുമ്പോൾ യാ
തൊരു ഫലവും കാണുന്നില്ല. അതു എന്റെ ഇപ്പോഴത്തെ സ്ഥിതിയിൽ അ
മ്മ എത്തുന്ന കാലത്തു അമ്മെക്കു മനസ്സിലാകും. അമ്മ ആ തെക്കേ പുരയിലെ
പെണ്ണുങ്ങളെ ഒന്നു വിളിപ്പിക്കീൻ.

മാത: ഇതോ മകളേ നി പറഞ്ഞുകൊണ്ടുവരുന്നതു? ആകട്ടേ ഞാൻ വിളി
പ്പിക്കാം.

എന്നു പറഞ്ഞു അവരെ വിളിപ്പിച്ചു. അവർ എത്തിയപ്പോൾ മാണിക്കം
അവരോടു "അമ്മമാരേ ഇനി ഞാൻ നമ്മുടെ രഹസ്യം അമ്മയുടെ അറി
വിൽനിന്നു മറച്ചുവെപ്പാൻ വിചാരിക്കുന്നില്ല" എന്നു പറഞ്ഞു. പിന്നെ അ
മ്മയോടു "അമ്മേ ഞാൻ ഈ കഴിഞ്ഞ ആറു മാസവും ഇവരുടെ വേദം പഠി
ക്കയായിരുന്നു. അതു എന്റെ ആത്മരക്ഷെക്കായി ഞാൻ ചെയ്തു. അമ്മയുടെ
തടസ്ഥം പേടിച്ചു അതു ഇവരെക്കൊണ്ടു സ്വകാൎയ്യമായി വെപ്പിച്ചു. ഇവർ

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/39&oldid=195760" എന്ന താളിൽനിന്ന് ശേഖരിച്ചത്