താൾ:GkVI259.pdf/38

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 24 —

കണിശനെ നീ വിളിപ്പാൻ പോയപ്പോൾ അവൻ നിന്നോടു എന്തെല്ലാം
ചോദിച്ചു? നീ എന്തെല്ലാം പറഞ്ഞു? എന്നു എന്നോട്ടു നേർ പറയുമോ?" എന്നു
ചോദിച്ചു. അപ്പോൾ അവൻ മാത കേൾ്ക്കേ തന്നെ മാണിക്കത്തോടു പരമാ
ൎത്ഥമൊക്കയും പറഞ്ഞു. "എന്നോടു ആയാൾ 'ആ വീട്ടിലാരെല്ലാമുണ്ടു, ഞാൻ
മുമ്പെ അവിടെ ഒരിക്കലും പോയിട്ടില്ല. അവിടെ പതിവായി പോകുന്നതു
വേറൊരുത്തനാകുന്നു' എന്നു പറഞ്ഞുപ്പോൾ ഞാൻ 'ഒരു തള്ളയും ഈ ദീന
മായ മകളും ഒരു ചെറിയ കുട്ടിയും ഉണ്ടു' എന്നു പറഞ്ഞു. 'ആണുങ്ങളാരു
മില്ലേ?' എന്നു ചോദിച്ചപ്പോൾ ഞാൻ തള്ളയുടെ തീയൻ പെരുത്തു കൊല്ലം
മുമ്പെ മരിച്ചു പോയെന്നും ഒരു മകൻ വേദം കൂടി നാടു വിട്ടുപോയി, എവിടെ
യോ കുറെ കൊല്ലത്തോളം പാൎത്തു മടങ്ങി വരുമ്പോൾ എടക്കാട്ടെ കുന്നിന്റെ
അരികത്തു വെച്ചു കള്ളന്മാർ കൊന്നുകളഞ്ഞു എന്നാകുന്നു വിചാരിച്ചു വരുന്നതു
എന്നും മയ്യഴി വരെ കണ്ടവർ ഉണ്ടു, പിന്നെ അയാളെക്കൊണ്ടു യാതൊന്നും
കേട്ടിട്ടില്ല' എന്നും പറഞ്ഞു. ഞങ്ങൾ തമ്മിൽ ഇതിലധികമൊന്നും പറകയു
ണ്ടായിട്ടില്ല."

മാണി: കണ്ടോ അമ്മേ? ഞാൻ പറഞ്ഞതിന്നെന്തെങ്കിലും ഒരു വ്യത്യാസ
മുണ്ടോ? ഇവനോടു ചോദിച്ചു മനസ്സിലാക്കിയതല്ലേ അയാൾ ഇവിടെ പറ
ഞ്ഞതു? ഇതിലധികം ഒരു ചതിയുണ്ടോ? ആ ഉറുക്കു ഇവിടെ കടത്തിപ്പോ
കേണ്ട.

മാത: അതെന്തെങ്കിലുമാകട്ടെ മകളേ, ഞാൻ പെരുവണ്ണാനെ വിളിച്ചു
മാറ്റൽ കഴിപ്പിക്കട്ടെ. പെരുത്താൾക്കു അതിനാൽ ഭേദം വന്നു കണ്ടിട്ടുണ്ടു.

മാണി: എനിക്കു അതു വേണ്ടേ വേണ്ട. ആ മനുഷ്യന്റെ ചതി അറി
ഞ്ഞിട്ടും അതു ചെയ്യുന്നതിലധികം പോയത്തം മറ്റുണ്ടോ? എനിക്കാരും കൂടിട്ടില്ല.
നല്ല ഓൎമ്മയും ബോധവുമുണ്ടു. എങ്കിലും എനിക്കിതു മാറുവാൻ വന്ന ദീനമ
ല്ലെന്നു നല്ല നിശ്ചയമുണ്ടു. അതുകൊണ്ടു എനിക്കു അമ്മയോടു കുറെ പറവാ
നുള്ളതു കേട്ടാൽ വലിയ ഉപകാരം.

മാത: (മകൾ മരിച്ചുപോകും എന്നു ഭയപ്പെട്ടുംകൊണ്ടു) പറക മകളേ,
നീ ആ ഉറുക്കെഴുതിക്കെട്ടാൻ കൂട്ടാക്കാഞ്ഞിട്ടല്ലെ! നീ എന്തു പറഞ്ഞാലും ഞാൻ
കേട്ടുകൊള്ളാം.

മാണി: കേട്ടാൽ പോരാ. ഞാൻ പറയുന്നതുപോലെ നടക്കുമോ?

മാത: നടക്കാം. ഞാൻ നീ പറയുന്നതു ഒന്നും തട്ടിക്കളകയില്ല.

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/38&oldid=195758" എന്ന താളിൽനിന്ന് ശേഖരിച്ചത്