താൾ:GkVI259.pdf/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 22 —

൫. മനുഷ്യൎക്കെല്ലാവൎക്കും മനസ്സാക്ഷി ഒരുപോലെയോ വ്യത്യാസമുണ്ടോ?
ഒരുപോലെയെങ്കിൽ ഒരു മനുഷ്യൻ സാക്ഷാൽ നന്മയെന്നു വിശ്വസിക്കുന്ന കാ
ൎയ്യം മറെറാരുവന്നു പരമാൎത്ഥത്തിൽ തിന്മയായി തോന്നുന്നതെങ്ങിനെ? വ്യത്യാസ
മുണ്ടെങ്കിൽ അതു ദൈവത്തിന്റെ നീതിയോടു സംയോജിപ്പിക്കുന്നതെങ്ങിനെ?

൬. ഏകമനുഷ്യന്റെ പാപത്താൽ സൎവ്വമനുഷ്യരും പാപികളായി നാശ
ത്തിന്നു യോഗ്യരായിത്തീൎന്നിരിക്കുന്നുവെങ്കിൽ ഏകന്റെ പുണ്യത്താൽ സൎവ്വരും
ഈ നാശത്തിൽനിന്നു താന്താങ്ങളുടെ യാതൊരു ശ്രമവും ക്രടാതെ ഉദ്ധാരണം
പ്രാപിക്കേണ്ടതല്ലയോ?

ഇങ്ങിനെ സാരമുള്ളതും സാരമില്ലാത്തതുമായ പല ചോദ്യങ്ങൾ അവൾ
ചോദിച്ചു അവെക്കു തക്കതായ സമാധാനം കേൾക്കുമ്പോൾ പരമാൎത്ഥതയോടെ
അതു സ്വീകരിച്ചു തന്റെ സംശയം എല്ലാം തീൎത്ത ശേഷം മാത്രമേ അവൾ
ക്രിസ്തമതത്തിൽ പൂൎണ്ണമായി വിശ്വസിച്ചുള്ളൂ. വേദപുസ്തകത്തിൽ പ്രധാനഭാ
ഗങ്ങൾ തീൎത്ത ശേഷം ജ്ഞാനാഭരണം "സഞ്ചാരിയുടെ പ്രയാണം" എന്ന ഒരു
ചരിത്രം അവളെ വായിച്ചു കേൾപ്പിപ്പാൻ തുടങ്ങി. ഒരു ദിവസം ആ പുസ്ത
കത്തിൽ വിശ്വസ്തൻ എന്നവനെ ശത്രുക്കൾ ദഹിപ്പിച്ചതും അവന്റെ ഭസ്മത്തിൽ
നിന്നു ആശാമയൻ എന്നൊരുവൻ ഉളവായതും വായിച്ചു കേട്ടപ്പോൾ മാണി
ക്കം "ഞാൻ മരിക്കേണം എന്നാൽ എന്റെ ധൂളിയിൽനിന്നു അമ്മയും എഴുന്നീ
റ്റു വരും" എന്നു പറഞ്ഞു. ഈ പറഞ്ഞുതു കളിവാക്കായിട്ടില്ല. ലഘുഭാവത്തി
ലുമല്ല. മഹാവ്യസനത്തോടും ഭയഭക്തിയോടും കൂടിയായിരുന്നു. അല്പം
ചില ദിവസങ്ങൾ കഴിഞ്ഞപ്പോൾ അവൾക്കു കഠിനമായ ഒരു ജ്വരം തുടങ്ങി.
അമ്മ ഒരു കണിശനെ വിളിപ്പാൻ ആളയച്ചു. മകൾ ഒരു വൈദ്യനെ വിളി
പ്പിപ്പാൻ എത്ര പറഞ്ഞിട്ടും അതു വകവെക്കാതെ "ആദ്യം ദീനത്തിന്റെ ഹേതു
എന്താകുന്നുവെന്നും അതു മാറുമോ എന്നും അറിയട്ടെ, മാറുകയില്ലെങ്കിൽ മരു
ന്നു കടിച്ചിട്ടെന്തു ഫലം?" എന്നു പറഞ്ഞു.

കണിശൻ എത്തിയ ഉടനെ അമ്മ "ഇവൾക്കു കഠിനമായ പനിയുണ്ടു.
എന്തോ ഒക്കെ പിച്ചും പിരാന്തും പറകയും ചെയ്യുന്നു" എന്നു പറഞ്ഞു. അവൻ
അതു കേട്ടു വളരെ ഗൌരവഭാവത്തോടെ കവിടിസ്സഞ്ചി അഴിച്ചു കവിടി നി
രത്തി. നിലത്തു കുറെ വരയും കുറിയും വരച്ചു കുറെ ഗ്രഹങ്ങളുടെയും നക്ഷ
ത്രങ്ങളുടെയും പേർ ചൊല്ലിക്കൂട്ടി ഒടുക്കം "ഓഹോ ഇവൾക്കു ഒരു വേദക്കാ
രൻ കൂടിയതാണ്. വേദക്കാർ ചെയ്യുന്നതുപോലെ കണ്ണു മൂടി കൈകെട്ടി
എന്തോ നൊടിയുന്നതു കണ്ടുവോ?" എന്നു വിളിച്ചു പറഞ്ഞു. അതു കേട്ടു മാ

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/36&oldid=195753" എന്ന താളിൽനിന്ന് ശേഖരിച്ചത്