താൾ:GkVI259.pdf/32

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 18 —

പറഞ്ഞു. അവളുടെ ഏകചിന്ത പുതുതായി മതം വിശ്വസിച്ച അമ്മയെ ഈ
വിശ്വാസത്തിൽ ദൃഢപ്പെടുത്തി പോരേണമെന്നും തന്റെ ഏകപുത്രനെ ഈ
ഭൂമിക്കു ഒരലങ്കാരവും, ക്രിസ്തീയസമുദായത്തിന്നു ഒരു ഭൂഷണവും, വരുവാനുള്ള
ലോകത്തിന്റെ ഒരു പൌരനും ആക്കി വളൎത്തേണമെന്നും ആയിരുന്നു.
ചിറക്കല്ലിലെ ശാലയിൽ പഠിച്ച കാലത്തിൽ ഒരു ക്രിസ്തീയസ്ത്രീയുടെയും
അമ്മയുടെയും മുറ എന്തെല്ലാമാണെന്നു അഭ്യസിച്ചിരുന്നുവൊ അതെല്ലാം
പ്രവൃത്തിയിലും സാധിപ്പിക്കേണം എന്നതായിരുന്നു തന്റെ മുഖ്യമായ
ഉത്സാഹം.

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/32&oldid=195739" എന്ന താളിൽനിന്ന് ശേഖരിച്ചത്