താൾ:GkVI259.pdf/30

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 16 —

ചിര: ഒരു മകനേ ഉള്ളൂ. അച്ഛൻ മരിക്കുമ്പോൾ നാലു വയസ്സായിരുന്നു
ഇപ്പോൾ പത്തു വയസ്സു കഴിഞ്ഞു.

മാണി: ഒരാഴ്ച കഴിഞ്ഞാൽ കാണാമല്ലോ. ഞങ്ങളുടെ ചിരുതക്കുട്ടിക്കും
അവന്നും ഒന്നിച്ചു കളിക്കാം.

ചിര: അതിനു അവന്റെ അമ്മ സമ്മതിക്കുമെന്നു തോന്നുന്നില്ല. ഞങ്ങ
ളുടെ ചെറിയ കുട്ടികളെ നിങ്ങളുടെ ജാതിക്കാരുടെ കുട്ടികളോടു കൂടെ കളി
പ്പാൻ വിട്ടാൽ വേണ്ടാതനം പഠിക്കും. ചീത്തവാക്കും പറഞ്ഞുതുടങ്ങും.

മാണി: അതില്ല. ചിരുത ചീത്തവാക്കു പറകയില്ല. എന്റെ അമ്മ ഞങ്ങ
ളുടെ മതത്തിൽ വളരെ ഭക്തിയുള്ളവരാകുന്നു. താൻ പാപിയല്ലെന്നാകുന്നു
അമ്മയുടെ വിശ്വാസം. ചിത്തവാക്കൊന്നും പറകയില്ല. അതു പഠിക്കാതിരി
ക്കേണ്ടതിന്നു ചിരുതയെ എങ്ങും അയക്കാറും ഇല്ല. അവളോട്ടുള്ള പ്രത്യേക
വാത്സല്യം നിമിത്തം അവളുടെ ശാഠ്യത്തിന്നു മാത്രം അമ്മ വഴിപ്പെടും.

ചിര: ഇരിക്കട്ടേ നോക്കാം. അമ്മയും മകനും ഇവിടെ വന്നാൽ ആ കാ
ൎയ്യം തീൎച്ചയാക്കാമല്ലോ.

മാണി: അമ്മ വരാറായിപ്പോയി. എനിക്കു നിങ്ങൾ നേരത്തെ പറ
ഞ്ഞതിൽ ഒരു സംശയമുണ്ടു. നാം അനുഭവിക്കേണ്ടുന്ന ശിക്ഷ. യേശുക്രി
സ്തൻ അനുഭവിച്ചതുകൊണ്ടു നമ്മുടെ പാപം തിരുന്നതു എങ്ങിനെയാകുന്നു.
ഒരു രോഗിക്കുള്ള ദീനം മാറുവാൻ മറ്റൊരാൾ മരുന്നു സേവിച്ചാൽ
മതിയാകുമോ?

ചിര: ആ ന്യായം ഈ കാൎയ്യത്തിൽ പറ്റുകയില്ല. ചിലപ്പോൾ മുല കുടിക്കു
ന്ന കുട്ടികൾക്കു രോഗം പിടിപെട്ടാൽ അമ്മ ഔഷധം സേവിച്ചെങ്കിൽ കുട്ടിയു
ടെ രോഗത്തിന്നു ഭേദം വരാറുണ്ടു. അതിരിക്കട്ടേ, നാം അനുഭവിക്കേണ്ടുന്ന
ശിക്ഷ യേശുക്രിസ്തൻ അനുഭവിച്ചു എന്നല്ല ഞാൻ പറഞ്ഞതിന്റെ സാരം.
അതു നിണക്കു ഗ്രഹിപ്പാൻ കുറെ പ്രയാസമായിരിക്കും. എങ്കിലും ഞാൻ ചുരു
ക്കിപ്പറയാം. ആദ്യമാതാപിതാക്കന്മാരുടെ പാപം അനുസരണക്കേടാകുന്നു.
ഈ പാപത്തിനു മരണം തന്നെ ശിക്ഷ. ഇതു നാമെല്ലാവരും അനുഭവിക്കേ
ണം. എന്നാൽ നിത്യമരണത്തിൽനിന്നുള്ള ഉദ്ധാരണത്തിന്നായാകുന്നു രക്ഷി
താവു വന്നതു. ഒരുത്തിന്റെ അനുസരണക്കേടുകൊണ്ടു വന്ന ശാപം തിരേ
ണമെങ്കിൽ വേറൊരുത്തന്റെ അനുസരണവും ആവശ്യമായിരിക്കുന്നു. അല്ലെ
ങ്കിൽ ദൈവത്തിന്റെ നീതിക്കു അതു പോരാ. യേശുക്രിസ്തൻ വന്നതു ദൈവ
കല്പനകളെ അനുസരിച്ചു നിവൃത്തിയാക്കുവാനാകുന്നു. ദൈവത്തിന്റെ നീ

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/30&oldid=195736" എന്ന താളിൽനിന്ന് ശേഖരിച്ചത്