താൾ:GkVI259.pdf/29

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 15 —

മാണി: അതു തന്നെയാകുന്നു വേണ്ടതു. എന്നെ സ്നേഹിക്കുന്നുവെങ്കിൽ
തല്ക്കാലം അമ്മയോടു നിങ്ങളുടെ മതത്തെ സംബന്ധിച്ചു യാതൊന്നും പറയേണ്ട.
പറഞ്ഞാൽ ഞാൻ ഇവിടെ വന്നു കേൾക്കുന്നതും കൂടെ ഇല്ലാതാകും. അങ്ങി
നെ തന്നെ നിങ്ങൾ വീട്ടിൽ വരുമ്പോഴും ഈ വക യാതൊന്നും പറയാതിരു
ന്നാൽ എനിക്കു ഇവിടെ വരുന്നതിന്നും നിങ്ങളുമായി സംസാരിക്കുന്നതിന്നും
യാതൊരു തടസ്ഥവും ഉണ്ടാകയില്ല.

ചിര: അതു എന്റെ മനസ്സാക്ഷിക്കു വിരോധമാകുന്നു എങ്കിലും നിന്നെ വി
ചാരിച്ചു ഞാൻ കുറെ കാലത്തേക്കു നീ പറഞ്ഞപോലെ ചെയ്യാം.

മാണി; എന്താകുന്നു മനസ്സാക്ഷി?

ചിര: നമ്മുടെ ഉള്ളിൽ ദൈവം ഒരു ബോധം വെച്ചിട്ടുണ്ടു. ഇന്നതു
തെറ്റാകുന്നു ഇന്നതു ശരിയാകുന്നു ഇന്നതു ചെയ്യരുതു ഇന്നതു ചെയ്യാം എന്നു
തിരിച്ചറിവാനുള്ളൊരു ശക്തി ദൈവം നമുക്കു തന്നിട്ടുണ്ടു. അതാകുന്നു മന
സ്സാക്ഷി.

മാണി; ശരി ശരി എനിക്കു മനസ്സിലായി. തളിപ്പറമ്പിൽനിന്നു പാതി
രിസായ്വു നിങ്ങളുടെ വേദം പറയുന്നതു കേട്ടതു മുതൽ ഇതാകുന്നു സത്യവേദ
മെന്നും ഈ വേദം വിശ്വസിക്കേണമെന്നും എനിക്കു ഉള്ളിൽ ഒരു വിചാരം
തുടങ്ങിയിരിക്കുന്നു. അതുകൊണ്ടാകുന്നു ഈ വേദത്തെ കുറിച്ചു അധികം
കേൾക്കേണമെന്നു ഞാൻ ആശിക്കുന്നതും. നിങ്ങൾ ഇതുവരെ എന്തിനാകുന്നു
തലശ്ശേരിയിൽ താമസിച്ചതു? അതാകുന്നുവോ നാടു?

ചിര: അല്ല എന്റെ നാടു ഇതു തന്നേ. എന്റെ മകളെ അവിടേ ഒരു
ഉപദേശിക്കു കെട്ടിച്ചു കൊടുത്തിരുന്നു. കുറെ വൎഷങ്ങൾക്കു മുമ്പേ അവൻ
മരിച്ചുപോയി. ഇപ്പോൾ സായ്വ്മാർ ഇവിടെ പുതുതായി തുടങ്ങിയ നെയ്ത്തുശാ
ലയിൽ എനിക്കു പണി തരാമെന്നും മകൾക്കു ഇവിടെ തുന്നൽപ്പണി ചെയ്യാ
മെന്നും ഇവിടത്തെ സായ്വ് അങ്ങോട്ടു എഴുതിയതിനാൽ ഞങ്ങൾ ഇങ്ങോട്ടു
വന്നതാകുന്നു.

മാണി: മകൾ എവിടേ?

ചിര: അവർ ചിറക്കല്ലിലേക്കു പോയിരിക്കുന്നു. അവൾ പഠിച്ച ഇ
സ്കൂൾ അവിടെ ഉണ്ടു. അവിടത്തെ മദാമ്മയെ കാണ്മാൻ പോയപ്പോൾ മദാ
മ്മ ഒരാഴ്ച അവിടെ താമസിപ്പാൻ പറഞ്ഞിരിക്കുന്നു.

മാണി: നിങ്ങളുടെ മകൾക്കു കുട്ടികൾ ഉണ്ടോ?

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/29&oldid=195734" എന്ന താളിൽനിന്ന് ശേഖരിച്ചത്