താൾ:GkVI259.pdf/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 14 —

ദോഷം നീക്കം ചെയ്വാൻ അമ്മ ഇതിനിടെ ഒരു കണിശനെ വിളിപ്പിച്ചി
രുന്നു. ആ കണിശൻ പറയുന്നതു മനുഷ്യന്നു പല ജന്മങ്ങളുണ്ടെന്നാകുന്നു.
പലേ ജന്മങ്ങളും ജനിച്ചു ഈ ഭൂമിയിൽ കഷ്ടപ്പെടാതിരിക്കേണമെങ്കിൽ സൽ
ക്രിയകൾ ചെയ്യേണം. എന്നാൽ പിന്നെ ആ ജന്മം ഇല്ലാതാകും. അതു
തന്നെയാകുന്നുപോൽ മോക്ഷം.

ചിര: നീ പറഞ്ഞതിനൊക്കയും തക്ക സമാധാനം പറവാൻ ഇപ്പോൾ
സമയം മതിയാകയില്ല. ഞാൻ എന്റെ അറിവിനടുത്തവണ്ണം ഞങ്ങളുടെ
വിശ്വാസം പറഞ്ഞുതരാം. നാമെല്ലാവരും ഒരേ അച്ഛനിൽനിന്നും അമ്മ
യിൽനിന്നും ജനിച്ചവരാകുന്നു. ആ മാതാപിതാക്കന്മാർ ആദ്യം പാപികളാ
യിരുന്നില്ല. അവർ ദൈവത്തിന്റെ ഒരു കല്പന ലംഘിച്ചതിനാൽ പാപി
കളായി തീൎന്നു. ദൈവശിക്ഷെക്കു പാത്രവാന്മാരായി. അവരിൽനിന്നു ജനിച്ച
നാമും ജന്മനാ പാപികളും പാപസ്വഭാവികളാകയാൽ പാപം ചെയ്യുന്നവരും
ആയിത്തീൎന്നു. കരുണയുള്ള ദൈവം നമ്മെ രക്ഷിപ്പാൻ ഒരു മാൎഗ്ഗമെടുത്തു.
തന്റെ ഏകപുത്രനായ യേശുക്രിസ്തനെ നമുക്കു വേണ്ടി ഈ ഭൂമിയിൽ മനുഷ്യ
നായി അയച്ചു. അവൻ ഇവിടെ ചെയ്തതൊക്കയും ഞാൻ സമയംപോലെ
വിവരിച്ചു തരാം. അവൻ നമുക്കു വേണ്ടി മരിച്ചു. മൂന്നാം ദിവസം വീണ്ടും
ജീവിച്ചെഴുനീറ്റു. അതിൽ പിന്നെ സ്വൎഗ്ഗത്തിൽ പിതാവിന്നടുക്കുലേക്കു തന്നേ
കയറിപ്പോയി. ഈ രക്ഷിതാവിൽ വിശ്വസിച്ചാൽ നമുക്കു രക്ഷയുണ്ടു.
പാപം നിമിത്തം നാം നിശ്ചയമായി മരിക്കും. മരിച്ചാൽ നമ്മുടെ ജീവൻ
പ്രേതമായി സഞ്ചരിക്കുമോ ഒരിടത്തു പോയി സ്വസ്ഥമായിരിക്കുമോ എന്നു
നമുക്കു അറിയേണ്ടുന്ന ആവശ്യമില്ല. പ്രേതങ്ങളിൽ എനിക്കു വിശ്വാസമില്ല.
മരിച്ചുപോയാൽ നാം വീണ്ടും ഒരിക്കൽ ശരീരത്തോടെ തന്നെ ഉയിൎത്തെഴു
ന്നീല്ക്കും. യേശുക്രിസ്തനിൽ വിശ്വസിച്ചു പാപമോചനം ലഭിച്ചു മരിച്ചവർ
അന്നു നിത്യഭാഗ്യമുള്ള ഒരു രാജ്യത്തിൽ പ്രവേശിക്കും. അല്ലാത്തവർ എപ്പേ
രും നിത്യനാശത്തിലേക്കും പോകും. നിണക്കു വായിപ്പാൻ അറിയാമോ?

മാണി; അറിഞ്ഞുകൂടാ. നിങ്ങളുടെ കൂട്ടത്തിൽ കൂടിയ എന്റെ ജ്യേഷ്ഠൻ
എന്നെ പഠിപ്പിപ്പാൻ തുടങ്ങിയിരുന്നു. കുറെ ദിവസം പഠിച്ച ശേഷം
അമ്മ അതു വിരോധിച്ചു പെൺകുട്ടികൾ വായിക്കാൻ പഠിക്കേണ്ട എന്നു
പറഞ്ഞു.

ചിര: നിണക്കു വായിപ്പാനറിയാമെങ്കിൽ ഞാൻ നിണക്കു ഒരു വേദപുസ്ത
കം തരുമായിരുന്നു. ഇനിയെന്താകുന്നു നിവൃത്തി? അമ്മ ഇല്ലാത്തപ്പോൾ വ
ന്നാൽ ഞാൻ ഇതിനെ കുറിച്ചു അധികം പറഞ്ഞുതരാം.

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/28&oldid=195732" എന്ന താളിൽനിന്ന് ശേഖരിച്ചത്