താൾ:GkVI259.pdf/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രണ്ടാം അദ്ധ്യായം.

ഈ കഥയുടെ കാലത്തു കണ്ണൂർനഗരം എത്രയും ഉന്നതസ്ഥിതിയിലായി
രുന്നു. മദ്രാസ് സംസ്ഥാനത്തിന്റെ പടിഞ്ഞാറെ കരയിൽ ഇതൊരു പ്രധാ
നപട്ടാളസ്ഥലമായിരുന്നു. അറബിസമുദ്രത്തിനു ഇവിടെ ഒരു ചെറുതായ
ഉൾക്കടലുള്ളതുകൊണ്ടു ഈ നഗരത്തിനു പടിഞ്ഞുാറും തെക്കും കടലാകുന്നു
അതിർ. പടിഞ്ഞാറെ കര വളരെ കിഴുക്കാന്തുക്കമായ പാറകളാൽ നിറഞ്ഞ
താകയാൽ തെക്കുഭാഗത്താകുന്നു കപ്പലുകളും ഉരുക്കളും വന്നടുക്കുന്നതു. ഈ
കരയുടെ ഒത്ത നടുവിൽ പണ്ടു പൊൎത്തുഗീസുകാർ പണിതതും പിന്നെ ലന്തക്കാ
രുടെ കൈവശമായി അവരിൽനിന്നും ഇംഗ്ലീഷുകാൎക്കു കിട്ടിയതുമായ ഒരു കോ
ട്ടയുണ്ടു. ആ കോട്ടയുടെ സമീപത്തുനിന്നു തുടങ്ങി പടിഞ്ഞാറോട്ടു വൎണ്ണശ്ശേരി
എന്ന ഗ്രാമംവരെ നെട്ടുനിളത്തിൽ, വരിവരിയായി പണിതിട്ടുള്ള ഭംഗിയുള്ള ഭട
ഗൃഹങ്ങളിൽ ആ കാലത്തു ഒരായിരം വെള്ളപ്പട്ടാളക്കാരുണ്ടായിരുന്നു. അതോടു
സംബന്ധിച്ചു ഒരു നാഴിക സമചതുരത്തിൽ ഒരു മൈതാനവുമുണ്ടു. കോട്ട
യുടെ വടക്കുഭാഗം ഒരു പീരങ്കപ്പട്ടാളവും ഉണ്ടായിരുന്നു. അതിന്നും വടക്കു
പട്ടാളത്തിലെ പടനായകന്മാരുടെ ബങ്കളാവുകളും (കാമ്പ്ഭജാർ) പാളയത്ത
ങ്ങാടി എന്നു പേരായ ഒരു വലിയ അങ്ങാടിയും ഈ അങ്ങാടിയുടെ വടക്കു
ശിപ്പായിമാരുടെ ആയുധശാലയും അതോടു സംബന്ധിച്ചു ഒരു മൈതാനവു
മുണ്ടു. ഈ മൈതാനത്തിന്റെ വടക്കുഭാഗത്തു അക്കാലം രണ്ടു പട്ടാളങ്ങ
ളുടെ പാളയങ്ങളുണ്ടായിരുന്നു. കോട്ട മുതൽ ഈ പാളയംവരെ രണ്ടു നാഴിക
ദൂരമുണ്ടു. കോട്ടയുടെ കിഴക്കുഭാഗം ഒന്നൊന്നരനാഴിക നീളത്തിൽ വരിവരി
യായി അനവധി പാണ്ടികശാലകളും അങ്ങാടികളും പീടികകളും ഉള്ളതിൽ
പാൎസി, ശേട്ടു, ബനിയാ മുതലായ അന്യരാജ്യക്കാരും തദ്ദേശീയരായ അനവധി
മാപ്പിളമാരും കച്ചവടം നടത്തിവന്നിരുന്നു. മൈസൂർ കുടക മുതലായ അയൽ

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/25&oldid=195724" എന്ന താളിൽനിന്ന് ശേഖരിച്ചത്