താൾ:GkVI259.pdf/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 9 —

സായ്വ്: നാടു വിട്ടു പോയതു ശരി തന്നെ. എങ്കിലും നശിച്ചുപോയിട്ടില്ല.
അവൻ മരിച്ചുപോയാലും അവന്റെ ആത്മാവു ജീവിക്കും എന്നു എനിക്കു പൂൎണ്ണ
വിശ്വാസമുണ്ടു.

മാണി: ആത്മാവെന്നുവെച്ചാലെന്താകുന്നു?

സായ്വ്: നിണക്കിതൊക്കെ വിവരമായി കേൾപ്പാനാഗ്രഹമുണ്ടെങ്കിൽ
ഞാൻ നിന്റെ വീട്ടിൽ വന്നു കേൾപ്പിക്കാം. എങ്കിലും നിന്റെ അമ്മ ഞങ്ങ
ളെ അങ്ങോട്ടു വരുവാൻ സമ്മതിക്കുന്നില്ലല്ലോ.

മാത: മതിമതി. അങ്ങു കടക്കേ വേണ്ട. എന്റെ മകനെ കൊണ്ടുപോ
യതും പോരാഞ്ഞിട്ടു ഇനി ഇവളെയും കൊണ്ടുപോകേണമെന്നോ വിചാരിക്കു
ന്നതു? അതിനു ഞാൻ സമ്മതിക്കയില്ല, എന്നു പറഞ്ഞു കുട്ടിയുടെ കയ്യും പി
ടിച്ചു മകളെയും പിടിച്ചു വലിച്ചുംകൊണ്ടു ഇറങ്ങി പോയ്ക്കുളഞ്ഞു.

ഈ കൂടിക്കാഴ്ച ഇങ്ങിനെ അവസാനിച്ചതിനാൽ മാണിക്കത്തിന്നു വളരെ
കണ്ഠിതമായി. ജ്യേഷ്ഠൻ ക്രിസ്ത്യാനിയാകുമ്പോൾ അവൾക്കു ഏകദേശം പത്തു
വയസ്സു പ്രായമുണ്ടായിരുന്നതിനാൽ അവനെ അവൾക്കു നല്ല ഓൎമ്മയുണ്ടായി
രുന്നു. ആ കാലത്തിൽ ഇംഗ്ലിഷു എഴുതുവാനും വായിപ്പാനും പരിചയമുള്ള
നാട്ടുകാർ കുറവായിരുന്നുവെങ്കിലും ഇവന്നു അതു ഭാഗ്യവശാൽ പഠിപ്പാനിട
വന്നു. അച്ഛൻ ഒരു ഡക്ടർ സായ്വിന്റെ വെപ്പുപണിക്കാരനായിരുന്നു. ആ
ഡക്ടർ സായ്വ് രാമൻ എന്ന ചെറുക്കന്റെ ബുദ്ധിസാമൎത്ഥ്യം കണ്ടതിനാൽ അവ
നെ ഇംഗ്ലിഷു പഠിപ്പിച്ചു നാലഞ്ചു വൎഷംകൊണ്ടു സാമാന്യം നല്ലവണ്ണം എഴുതു
വാനും വായിപ്പാനും ശരിയായി സംസാരിപ്പാനും പ്രാപ്തനാക്കി. അങ്ങിനെ
ഇരിക്കുമ്പോൾ അച്ഛൻ ദീനം പിടിച്ചു മരിച്ചുപോയതിനാൽ മകനെ ഹാസ്പത്രി
യിൽ ഒരു ഗുമസ്ഥനായി നിശ്ചയിച്ചു. രാമനു ഇംഗ്ലീഷു വേദപുസ്തകം വായി
ക്കുന്നതിൽ വളരെ താല്പൎയ്യമുണ്ടായിരുന്നു. ഈ ഡക്ടർസായ്വ് ൧൮൪൧ഇൽ
കണ്ണൂരിൽ ജൎമ്മൻ മിശ്യൻ സ്ഥാപിച്ച സായ്വുമായി വളരെ സ്നേഹമായിരുന്നതു
നിമിത്തം ആ സായ്വും രാമനും തമ്മിൽ പരിചയമാവാനിടവന്നു. അങ്ങിനെ
യായിരുന്നു അവൻ ക്രിസ്ത്യാനിയായി തീരുവാൻ സംഗതിയായതു. ജ്യേഷ്ഠൻ
പോയതിൽ പിന്നെ ഒരിക്കലും വീട്ടിൽ വരാഞ്ഞതിനാൽ മാണിക്കവുമായി കാ
ണ്മാൻ കൂടിയിട്ടില്ല. അമ്മ തന്റെ ദുഃഖത്തെ രഹസ്യമായി ഹൃദയത്തിലടക്കി അ
നുഭവിക്കയല്ലാതെ വീട്ടിൽവെച്ചു മകനെക്കൊണ്ടു യാതൊന്നും സംസാരിച്ചതു
മില്ല. തങ്ങൾക്കു സ്വന്തം ഒരു വീടും പറമ്പുമുണ്ടായിരുന്നു. ഈ അദ്ധ്യായ
ത്തിൽ വിവരിച്ച സംഭവം നടന്ന കാലത്തു ഡക്ടർസായ്വും കണ്ണൂരിൽനിന്നു മാ
റിപ്പോയിരുന്നതിനാൽ ഇവൎക്കു അഹോവൃത്തിക്കു വളരെ ഞെരുക്കമായിരുന്നു.

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/23&oldid=195720" എന്ന താളിൽനിന്ന് ശേഖരിച്ചത്