താൾ:GkVI259.pdf/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 8 —

"വെളുത്തവെണ്ണീർ അണിയുന്ന കോലം
വെളിച്ചമേ കാണ്മതിനുണ്ടു വാഞ്ഛാ
തളിപ്പറമ്പമ്പിനതമ്പുരാനേ
കുളുൎക്കുവേ ഞാനിഹ കൈതൊഴുന്നൻ"

എന്നു കുറെ അവ്യക്തമായും ദ്രുതഗതിയായും പാടി സായ്വോടു ഇനി നിങ്ങ
ളൊന്നു പാടുവിൻ എന്നു ചിരിച്ചുംകൊണ്ടു പറഞ്ഞു. അപ്പോൾ സമീപത്തു
നിന്നിരുന്ന ഒരാൾ ഇപ്രകാരം പാടി.

"അടുത്തു ചെന്നിട്ടതു നോക്കിയെന്നാൽ
തടിച്ചുരുണ്ടുള്ളൊരു കല്ലു തന്നേ.
അടിച്ചു പണ്ടത്തടി ഠിപ്പുസുല്ത്താൻ
ഉടച്ചതും തീരെ മറന്നുപോയോ?"

അതു കേട്ടപ്പോൾ സായ്വു അയാളോടു "ആരെയും നിന്ദിക്കുന്നതും വേദന
പ്പെടുത്തുന്നതും നമുക്കു യോഗ്യമല്ല" എന്നു പറഞ്ഞു ശാസിച്ചു വേറൊരുത്തനോടു
ഒരു പാട്ടു പാടുവാൻ പറഞ്ഞു. അവൻ പാടിയതെന്തെന്നാൽ:-

കരുണാവാരിധി ദൈവം കൃപയോടീ ജനത്തിന്റെ
പരിതാപമറിഞ്ഞതു കളവാനായി
തരുണിമാർമണിയാകും മറിയയിൽ ജനിപ്പിച്ച
പുരുഷകഞ്ജരൻ ക്രിസ്തൻ തുണചെയ്തു.

ഇത്രോടം പാടിയപ്പോഴെക്കു സായ്വ് മാണിക്കത്തോട് "നിങ്ങൾ മുമ്പേ ഞ
ങ്ങളുടെ മതത്തെ കുറിച്ചു കേട്ടിട്ടുണ്ടോ?" എന്നു ചോദിച്ചു.

മാണി: ഇല്ല. ഏട്ടൻ ഇതിൽ കൂടിക്കുളഞ്ഞുതുകൊണ്ടു ഞങ്ങൾ ഈ വേദം
കേൾക്കുന്നതു അമ്മെക്കു വലിയ വിരോധമാകുന്നു.

മാത: മതി മകളേ. ഇപ്പോൾ നിന്നോടും ഓതാൻ തുടങ്ങും. വേഗം
പോകാൻ നോക്കുക.

സായ്വ്: നില്ക്കു. രണ്ടു വാക്കു ചോദിക്കട്ടേ. ആരാകുന്നു ജ്യേഷ്ഠൻ?

മാണി: രാമൻ എന്നായിരുന്നു മുമ്പേത്തെ പേർ.

സായ്വ്: ഓഹോ! രാമന്റെ അമ്മയോ ഇതു? അമേ നിങ്ങൾക്കു മകൻ
അനുസരിച്ച മതത്തിൽ ചേരുവാൻ മനസ്സില്ലയോ?

മാത: (കോപത്തോടെ) എന്റെ മകൻ ഇപ്പോൾ എവിടെ? നിങ്ങളുടെ
കൂട്ടത്തിൽ കൂടി നാടും കൂടെ വിട്ടുപോയി നശിച്ചുപോയില്ലേ?

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/22&oldid=195717" എന്ന താളിൽനിന്ന് ശേഖരിച്ചത്