താൾ:GkVI259.pdf/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 7 —

കുട്ടിക്കു കാണിച്ചു. അവിടേക്കു പോകുന്നതിന്നു മുമ്പെ വേദക്കാർ വല്ലതും
തന്നാൽ വാങ്ങി തിന്നരുതെന്നു കിഴവി കുട്ടിയോടു പറഞ്ഞിരുന്നുവെങ്കിലും
അവൾ അതു വക വെക്കാതെ പഴം വാങ്ങി തിന്നു സായ്വിന്റെ മടിയിൽ
കയറി കുത്തിയിരുന്നു. അപ്പോൾ മാത സായ്വിന്റെ മുമ്പിൽനിന്നു തന്നെ
പറഞ്ഞു തുടങ്ങി: "മകളേ! ഇവിടെനിന്നു യാതൊന്നും വാങ്ങി തിന്നരുതെന്നു
ഞാൻ നിന്നോടു പ്രത്യേകം പറഞ്ഞിരുന്നില്ലേ? ആ പഴത്തിൽ മന്ത്രം ഉണ്ടല്ലോ,
നിന്റെ കാൎയ്യം പോയി. നീ ഇവരുടെ കൂട്ടത്തിൽ ആയിപ്പോകും" എന്നു
പറഞ്ഞ ഉടനെ കുട്ടി പേടിച്ചു സായ്വിന്റെ മടിയിൽനിന്നു ചാടി ഇറങ്ങി
അമ്മയുടെ അടുക്കൽ ചെന്നു. അപ്പോൾ സായ്വു ചിരിച്ചു ഭാഷാന്തരക്കാരൻ
മുഖാന്തരം ഒരു സംഭാഷണം ആരംഭിച്ചു. (ഈ സായ്വിന്നു മലയാളം കേട്ടാൽ
ഗ്രഹിക്കുമെങ്കിലും കൎണ്ണാടകം സംസാരിപ്പാനായിരുന്നു അധികം വശം.)

സായ്വ്: ഞങ്ങൾക്കു മന്ത്രവും തന്ത്രവും ഇല്ല. മന്ത്രത്തിൽ വിശാസവു
മില്ല. അതു ചെയ്കയുമില്ല.

മാത: നിങ്ങൾ മന്ത്രം ചെയ്യാതെ ആകുന്നുവോ ഇവരൊക്കെ സ്വന്തജാതി
വിട്ടു നിങ്ങളുടെ കൂട്ടത്തിൽ കൂടിയതു? എന്റെ കുട്ടിക്കു നിങ്ങൾ പഴം മന്ത്രിച്ചു
കൊടുക്കയല്ലയോ ചെയ്തതു?

സായ്വ്: കുട്ടി അങ്ങോട്ടു തന്നെ വന്നില്ലേ? അതുകൊണ്ടു എന്റെ മന്ത്രം
ഫലിച്ചിട്ടില്ല എന്നു നിങ്ങൾക്കു വിശ്വസിക്കാമല്ലോ. ഇവരെയെല്ലാം ഞാൻ
മന്ത്രംകൊണ്ടു വശീകരിച്ചു ക്രിസ്ത്യാനികളാക്കിയതാകുന്നുവോ എന്നു ഇവരോടു
തന്നേ ചോദിച്ചുകൊൾവിൻ.

മാത: ഞാൻ ഇതൊന്നും ചോദിക്കാനും അറിയാനും വന്നതല്ല. എനിക്കു
നിങ്ങളുടെ വേദവും പാട്ടും കേൾക്കണ്ട. ഈ പെണ്ണിന്നു നിങ്ങളുടെ പാട്ടു
കേൾക്കേണമെന്നു വെച്ചു നിലവിളി കൂട്ടിയതുകൊണ്ടാകുന്നു വന്നതു.

ചിരുത: എന്നോട്ടു ഏട്ടത്തി പറഞ്ഞിട്ടാകുന്നു ഞാൻ അലമ്പാക്കിയതു. സാ
യ്വിന്നു വയ്യിൽ ഒരു വാലും ഉണ്ടെന്നു പറഞ്ഞു.

ഇതു കേട്ടപ്പോൾ മാണിക്കം അമ്പരന്നുപോയി. അമ്മ നല്ലവണ്ണം ശാസി
ക്കുമെന്നു ഭയപ്പെട്ടെങ്കിലും എന്തോ സംഗതിവിശാൽ അതു അമ്മയുടെ ചെവി
യിൽ പെട്ടില്ല. മറെറല്ലാവരും കേട്ടു. അതുകൊണ്ടു സായ്വു മാണിക്കത്തോടു
സംഭാഷണം ചെയ്വാൻ നിശ്ചയിച്ചു. ആദ്യം ചിരുതയോടു ഒരു പാട്ടു പാടു
വാൻ പറഞ്ഞു. ഉടനെ തന്നെ അവൾ യാതൊരു കൂശലും കൂടാതെ

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/21&oldid=195716" എന്ന താളിൽനിന്ന് ശേഖരിച്ചത്