താൾ:GkVI259.pdf/184

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 170 —

ഹോ ആളാരാകുന്നെന്നു എനിക്കു മനസ്സിലായി. ഒന്നു ദിനകരന്റെ മകൾ
കരുണ. മറ്റേതു സുകുമാരി. ചെറിയവൻ സത്യദാസൻ. മറ്റേ ആളെ
എനിക്കറിഞ്ഞുകൂടാ" എന്നു പറഞ്ഞു. അപ്പോൾ മറ്റേവർ "അതാരെങ്കിലുമാ
കട്ടേ. മിണ്ടല്ല, അവരെന്താകുന്നു ചെയ്വാൻ ഭാവമെന്നു നോക്കുക" എന്നു പറ
ഞ്ഞു സൂക്ഷിച്ചു പതുങ്ങിയിരുന്നു.

അസാരം കഴിഞ്ഞപ്പോൾ സുകുമാരിയും സത്യദാസനും കൂടെ ഇവർ ഒളി
ച്ചിരുന്ന കല്ലറയുടെ മറുവശത്തിൽ കൂടി കടന്നു സമീപം ഒരേടത്തുനിന്നു.

സുകു: "ഇതാ മുത്തച്ഛനെ അടക്കം ചെയ്ത സ്ഥലം. ഇവിടെ നമുക്കു ആ
ദ്യം പൂ വെക്കാം."

എന്നു പറഞ്ഞു ശുദ്ധവെള്ളപ്പൂക്കളും പച്ച ഇലയും കൂടി കെട്ടിയുണ്ടാക്കി
ക്കൊണ്ടു വന്നിരുന്ന ഒരു ക്രൂശു അതിന്മേൽ വെച്ചു സത്യദാസൻ ആ മാതിരി
തന്നെ ഒരു കിരീടവും അവിടെ വെച്ചു.

സത്യ: "കുമാരി! ചിത്രക്കല്ലും വെണ്ണക്കല്ലും കൊണ്ടു കെട്ടിപ്പണിത കല്ലറക
ളേക്കാൾ പുല്ലും പുഷ്പവും കൊണ്ടു പ്രകൃത്യാ ഇതിന്മേലുണ്ടാകുന്ന കല്ലറയല്ലയോ
ഭംഗി? കണ്ടുവോ? സാധുക്കളുടെ ശവക്കുഴി ദൈവം തന്നെ എത്ര ഭംഗിയിൽ
അലങ്കരിച്ചിരിക്കുന്നു!"

സുകു: "അതേ. അമ്മൾ വന്നപ്രവൃത്തി വേഗം ചെയ്വാൻ നോക്കുക. അ
ച്ഛനും കരുണമ്മയും കാത്തു നില്ക്കുന്നു.

സത്യ: "അമ്മയെ അടക്കം ചെയ്ത സ്ഥലം ഞാൻ ആഴ്ചയിലൊരിക്കൽ വന്നു
നോക്കാറുണ്ടു."

അതിന്റെ ശേഷം രണ്ടു പേരും കൂടെ അവിടെനിന്നു സുമാറു പത്തു
പതിനഞ്ചുവാര അകലേ പോയി. വീണ്ടും ആദ്യത്തേതിന്മേലെന്ന പോലെ
സുകുമാരി അവിടെ ഒരു കുഴിമേൽ ഒരു ക്രൂശും സത്യദാസൻ ഒരു കിരീടവും
വെച്ചു. അതിൽ പിന്നെ രണ്ടു പേരും അവിടെ മുട്ടുകുത്തിനിന്നു. സത്യദാ
സൻ മൃദുസ്വരത്തിൽ പ്രാൎത്ഥിപ്പാൻ തുടങ്ങി. അപ്പോൾ ഒളിച്ചു നിന്നവരിൽ
ഒരുവൻ "ഇവർ മരിച്ചവരോടു പ്രാൎത്ഥിക്കുമോ? എന്താകുന്നു പ്രാൎത്ഥിക്കുന്ന
തെന്നു കേൾക്കണം" എന്നു പറഞ്ഞു പാളി പതുങ്ങിക്കൊണ്ടു കുറെ അടുത്തു
ചെന്നു. എങ്കിലും വ്യക്തമായി യാതൊന്നും കേട്ടില്ല. "ദൈവമേ"എന്നും "അ
മ്മയുടെ ആഗ്രഹപ്രകാരം" എന്നും മറ്റും അവിടവിടെ ഓരോ വാക്കു മാത്രം
കേട്ടു. ഒടുക്കം രണ്ടു പേരും കൂടി "ആമെൻ" എന്നു ഉറക്കെ പറഞ്ഞു അവിടെ

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/184&oldid=196191" എന്ന താളിൽനിന്ന് ശേഖരിച്ചത്