താൾ:GkVI259.pdf/183

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 169 —

ദിനകരന്റെ ഭവനത്തിലെ പ്രാൎത്ഥനായോഗവും സദ്യയും കഴിഞ്ഞു. ആ
ദ്യമിശ്യനരിമാർ അന്നുണ്ടായിരുന്നില്ലെങ്കിലും അവരുടെ പിന്തുടൎച്ചക്കാരായ സാ
യ്വ്മാരും മദാമ്മമാരും അതിന്നായി അവിടെ വന്നു. സുകുമാരി പുഴയിൽനിന്നു
രക്ഷപ്പെട്ടതു നിമിത്തവും പ്രേതമായി തന്റെ സഹോദരിയെ ബാധിച്ചെന്നു
ജനങ്ങൾ വിശ്വസിച്ചിരുന്ന സത്യാൎത്ഥിയെ അന്നു അവിടെ ജീവനോടെ കാ
ണ്മാൻ സംഗതി വന്നതിനാലും കരുണെക്കു ദീൎഘകാലത്തോളമുണ്ടായ നേത്രരോ
ഗം പൂൎണ്ണമായി സുഖപ്പെട്ടതിനാലും അവിടെ കൂടിവന്നവരോടു കൂടെ സായ്വുമാ
രും മദ്ദാമ്മമാരും ദൈവത്തെ സ്തുതിച്ചശേഷം തങ്ങളുടെ രാജ്യക്കാരാലും തങ്ങളുടെ
അദ്ധ്വാനത്താലും ഈ രാജ്യത്തിലെ അല്പം ചില പേൎക്കെങ്കിലും ഇത്ര വലിയ
നന്മകൾ സിദ്ധിച്ചതോൎത്തു ദൈവത്തെ പുകഴ്ത്തിയും കൊണ്ടു പുറപ്പെട്ടു പോയി.
സ്നേഹിതന്മാരൊക്കയും സത്യാൎത്ഥിയെയും കരുണയെയും സത്യദാസനെയും സുകു
മാരിയെയും അവരുടെ അടുത്തു വരുന്ന പരിണയത്തെ സൂചിപ്പിച്ചു അഭിന
ന്ദിച്ചു. ഈ കൂട്ടത്തിൽ അഗ്രേസര താരബായി ആയിരുന്നു. അവൾ സുകുമാരി
യെ ഗാഢാലിംഗനം ചെയ്തു "കുമാരി നിന്റെ കല്ല്യാണത്തിന്നു തോഴി ഞാ
നാണേ? മറ്റാരെയും നിശ്ചയിക്കരുതേ!" എന്നു പറഞ്ഞതു കേട്ടു എല്ലാവരും
ചിരിച്ചു.

അന്നു രാത്രി പതിനൊന്നു മണിക്കു നഗരമെങ്ങും നിശ്ശബ്ദമായിരിക്കുമ്പോൾ
മൈതാനത്തിന്റെ ഒരു വശത്തുള്ള ശ്മശാനത്തിന്നരികെ, നിരത്തിന്മേൽ ക്രടെ
റോന്തനടന്നിരുന്ന ഒരു പാറാവുകാരൻ ശുദ്ധവെള്ള വസ്ത്രം ധരിച്ച നാലാളുകൾ
ശ്മശാനത്തിന്റെ മതിലകത്തു കടന്നു ചെല്ലുന്നതു കണ്ടു. മഹാ ഭീരുവായിരു
ന്നതിനാൽ പ്രാണരക്ഷെക്കെന്ന പോലെ ഓടിപ്പോകുമ്പോൾ കുറെ ദൂരെ ത
ന്റെ കൂട്ടുപ്രവൃത്തിക്കാരായ രണ്ടു പേരെ കണ്ടു. "നിങ്ങൾക്കു മനസ്സുണ്ടെങ്കിൽ
നാലു ഭൂതങ്ങളെ ഇപ്പോൾ തന്നെ കാണാം"എന്നു കിതച്ചുകൊണ്ടു പറഞ്ഞു.
അവരിലൊരുത്തൻ മഹാ ധീരനും ഒരു പ്രേതത്തെ ഒരിക്കൽ കണ്ടാൽ കൊ
ള്ളാമെന്നു താത്പൎയ്യമുള്ളവനുമായിരുന്നതിനാൽ അവന്റെ ഉത്സാഹത്തിന്മേൽ മൂവ
രും ക്രടി ചെന്നു ശ്മശാനത്തിന്റെ കന്മതിലോടു സമീപിച്ചപ്പോൾ അകത്തു നാ
ലാളുകൾനിന്നു സംസാരിക്കുന്നതു കണ്ടു. രണ്ടു പേർ പുടവയും രണ്ടു പേർ
കാൽചട്ടയും ആയിരുന്നു ധരിച്ചിരുന്നതു. അതുകൊണ്ടു ഈ രാത്രിസമയത്തു
ഈ സ്ത്രീപുരുഷന്മാർ എന്തായിരിക്കും ഇവിടെ പ്രവൃത്തിക്കുന്നതു എന്നു കാണ്മാൻ
അവർ കാണാതെ ഇവർ മൂവരും കൂടെ പതുക്കെ മതിലിന്മേൽ കൂടി കയറി
മറിഞ്ഞു ഒരു മരത്തിന്റെ ചുവട്ടിലുണ്ടായിരുന്ന വലിയൊരു കല്ലറയും മറഞ്ഞു
കുത്തിരുന്നു. അല്പനേരം കഴിഞ്ഞപ്പോൾ ഒന്നാമത്തെ പാറാവുകാരൻ "ഓ

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/183&oldid=196190" എന്ന താളിൽനിന്ന് ശേഖരിച്ചത്