താൾ:GkVI259.pdf/180

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 166 —

യോഗ്യവുമായ ജാത്യാചാരങ്ങളും കണ്ടിട്ടുണ്ടു. നമ്മുടെ സഭകളിൽ മാത്രമേ
'ആറു നാട്ടിൽ നൂറുക്രമം' എന്ന പോലെയുള്ളൂ."

കരു: "കല്ല്യാണത്തിന്നു താലിയും മോതിരവുമല്ല പ്രധാനം. പിന്നെ
നമ്മുടെ കൂട്ടത്തിൽ മിക്കവരും ദരിദ്രരാകയാൽ അവൎക്കു പൊന്നു വാങ്ങുവാനും
കഴികയില്ല."

സത്യാ: "ഇംഗ്ലീഷുകാർ എത്ര ദരിദ്രരായാലും ഒരു വണ്ണം കുറഞ്ഞ മോതി
രമെങ്കിലും ഉണ്ടാക്കേണം. 'ഈ മോതിരം കൊണ്ടു ഞാൻ നിന്നെ വിവാഹം ചെ
യ്യുന്നു’ എന്നു പുറമെയുള്ള ഒരു അടയാളത്തിന്നായി കാന്തൻ കാന്തയോടു ദൈവാല
യത്തിൽ വെച്ചു പറയേണ്ടതാകുന്നു. ഈ നാട്ടിൽ എത്ര ദരിദ്രരായ ഹിന്തുക്കളും
കല്ല്യാണത്തിന്നു താലി കെട്ടാതിരിക്കയില്ലല്ലോ. ഒരു സമുദായത്തിന്നു ജാത്യാ
ചാരങ്ങളും കുലധൎമ്മവും അത്യാവശ്യമാകുന്നു. ഇസ്രയേല്യൎക്കു സന്മാൎഗ്ഗസംബന്ധ
മായ കല്പനകൾ ദൈവം കൊടുത്തപ്പോൾ പുറമെയുള്ള ആചാരങ്ങളും കല്പിച്ചി
രുന്നു. നമ്മുടെ ക്രട്ടരെ അല്ലാക്കുലം എന്നു പറയുന്നതിൽ എന്താകുന്നു അതിശ
യിപ്പാനുള്ളതു? നാം സ്വൎഗ്ഗീയകാൎയ്യങ്ങളെ പ്രധാനമായി ചിന്തിക്കേണ്ടതു ആ
വശ്യമാകുന്നു. എങ്കിലും സ്വൎഗ്ഗമെത്തുംവരെ നാം ഭൂമിയിൽ പാൎക്കേണമല്ലൊ."

കരു: "ജാത്യാചാരങ്ങൾ ക്രമേണ ഉണ്ടാകുന്നതാകുന്നു. ഒരാൾ പെട്ടെന്നു
ണ്ടാക്കി നടപ്പാക്കുന്നതല്ല. രണ്ടു മൂന്നാളുകൾ യോജിച്ചു ഒരു വിധം വസ്ത്രം
ധരിക്കും. അതു കുറെ ആളുകൾ അനുകരിക്കും. അങ്ങിനെ ക്രമേണ ആ
വസ്ത്രം നടപ്പാകും. അതു പോലെ തന്നെ സൎവ്വക്രമങ്ങളും ക്രമേണ നടപ്പാ
കുകേ ഉള്ളൂ."

സത്യദാ: "എന്നാലും നമ്മുടെ എല്ലാ സഭകളിലും ഒരാചാരം നടപ്പാകുമോ?
അല്ല, ഓരോ സ്ഥലത്തിൽ ഓരോ വിധം സമ്പ്രദായം നടപ്പാകുമോ?"

കരു: "അതിപ്പോൾ നിശ്ചയിപ്പാൻ പാടില്ല. എന്തായാലും ഒരു സമുദായ
ത്തിന്നു ഒരു ചട്ടം ഉണ്ടായാൽ നന്നെന്നു ഞാനും വിചാരിക്കുന്നു. മോതിരത്തി
ന്റെ സാരമെന്താകുന്നു എന്നു പറയാമോ?"

സത്യ: "വൃത്താകാരമായതുകൊണ്ടു സ്നേഹം ആദ്യന്തമില്ലാത്തതാണെന്നും
എല്ലാറ്റിലും വിലയേറിയ ലോഹമായ പൊന്നു കൊണ്ടുള്ളതാകയാൽ സ്നേഹമെത്ര
യും വിലയേറിയതും കറപറ്റാത്തതുമാകുന്നു എന്നും ചിത്രപ്പണി ഒന്നുമില്ലാതെ ഒഴു
ക്കൻആകയാൽ സ്നേഹം നാട്യവും നടിപ്പും ക്രടി കലരാതെ ശുദ്ധതയുള്ളതാകുന്നു
എന്നും ഈ മോതിരം പ്രധാനമായി സൂചിപ്പിക്കുന്നു. എനിക്കു അതിനാലാ

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/180&oldid=196177" എന്ന താളിൽനിന്ന് ശേഖരിച്ചത്