താൾ:GkVI259.pdf/175

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 161 —

യും ചെയ്തു. നോക്കുമ്പോൾ അതു ആ പാണ്ടികശാലയിലെ ഒന്നാം ഗുമസ്തനാ
യിരുന്നു. അവിടെ ഉരുക്കി ശേഖരിച്ചു വെച്ചിരുന്ന പൊൻകട്ടികൾ കട്ടു
കൊണ്ടു പോവാനായിരുന്നു വിചാരിച്ചതു. അവൻ തനിക്കു സഹായികളായിട്ടു
രണ്ടു ശ്രുതിപ്പെട്ട കള്ളന്മാരെയും ഒന്നിച്ചു കൂട്ടിയിരുന്നു. അവരിൽ നായി കടി
ച്ചവൻ കഴുത്തു മുറിഞ്ഞു മരിച്ചു പോയതായി കണ്ടു. മറ്റവനെയും ഈ ഒന്നാം
ഗുമസ്ഥനെയും വിസ്തരിച്ചു നാടു കടത്തി. എന്റെ വിശ്വസ്തതയും ധീരത
യും നിമിത്തം എന്റെ യജമാനൻ എനിക്കു ൫൦൦൦ ഉറുപ്പിക ഇനാം തന്നു. അ
തും കൊണ്ടു ഞാൻ പൊന്നു കിളക്കുന്ന ഒരു സംഘത്തിൽ കുറെ ഓഹരി വാങ്ങി.
ഒരു വൎഷം അസാമാന്യമായ ലാഭം ഉണ്ടായതിനാൽ ഒരു ലക്ഷത്തിൽ പരം ഉറു
പ്പികയുടെ ആസ്തി കിട്ടുവാൻ ഇടവന്നു. അതിൽ പിന്നെ ഞാൻ ഈ രാജ്യത്തി
ലേക്കു വരുന്ന ഒരു കപ്പൽ കണ്ടു അതിൽ കയറി മതിരാശിയിൽ വന്നിറങ്ങി.
മതിരാശിയിൽ ഞാൻ യദൃച്ഛയാ നിങ്ങളെ അവിടെ വെച്ചു ശുശ്രൂഷിച്ചവനായ
രത്നസ്വാമിയുമായി കണ്ടു മുട്ടി. അവന്റെ പേർ ജീവരത്നമെന്നാകുന്നു. അ
വൻ വത്സലയുടെ ഭൎത്താവത്രേ. അവനുമായി ഞാൻ മുമ്പൊരിക്കൽ കണ്ടു പരി
ചയമുള്ളതിനാൽ ഈ നാട്ടിലെ വൎത്തമാനമൊക്കെ ചോദിച്ചു മനസ്സിലാക്കി.
അവനെ എന്റെ കൂടെ തന്നെ കൊണ്ടുനടന്നു അവന്റെ ആവശ്യത്തിന്നായി
അവനും വേഷച്ഛന്നനായി ഇതുവരെ നടന്നു. ഇന്നലെ ഞാൻ അവനെ
അവന്റെ ഭാൎയ്യയെയും കൊണ്ടിങ്ങോട്ടു പോരുവാൻ കോഴിക്കോട്ടേക്കയച്ചിരി
ക്കുന്നു. മതിരാശിയിൽ നിങ്ങളുടെ ചെലവു നടത്തിയതും വത്സലെക്കു ഇതു
വരെക്കും പണം അയച്ചതും ഞാനാകുന്നു. വത്സലയുടെ നിൎഭാഗ്യം ഇപ്പോൾ
തീൎന്നെന്നു പറയാം. ഈ മനുഷ്യൻ ഇടെക്കിടെ ചിലപ്പോൾ കുറെ നേരമ്പോക്കു
പറയുന്നതിൽ താത്പൎയ്യപ്പെടുന്നെങ്കിലും ദൈവഭയത്തിൽ ജീവിപ്പാൻ തുടങ്ങിയി
രിക്കുന്നെന്നു എനിക്കു തീൎച്ചയുണ്ടു"

ഈ വൎത്തമാനമെല്ലാം പറഞ്ഞു തീൎന്നശേഷം ദിനകരൻ ആപ്പീസിലേക്കു
പോയി. സത്യാൎത്ഥിയും സത്യദാസനും മുമ്പു പറഞ്ഞു നിശ്ചയിച്ചിരുന്ന പ്രകാ
രം തന്നെ. അപ്പോൾ അവിടെ സത്യദാസനും എത്തി. സുകുമാരി ഉടനെ
തന്നെ അവനെ ചെന്നെതിരേറ്റു ഇരുവരും കൂടി തോട്ടത്തിൽ ഒരു വലിയ
മാവിന്റെ ചുവട്ടിൽ ഇട്ടിരുന്ന ഒരു വാങ്കിന്മേൽ ചെന്നിരുന്നു.

സത്യ: "കുമാരീ! സ്നേഹത്തിന്റെ പാത മിനുസമുള്ളതല്ലെന്നു ഇംഗ്ലീഷ്ക്കാൎക്കു
ഒരു പഴഞ്ചൊല്ലുള്ളതു കേട്ടിട്ടില്ലേ?"

സുകു: "നമ്മുടെ സ്നേഹത്തിന്റെ പാതയിൽ യാതൊരു വിരുദ്ധവും ഉണ്ടാ
കയില്ലയായിരുന്നു. നാം ഇരുവരുടെ വക്കലും വളരെ തെറ്റുവന്നുപോയി."


11

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/175&oldid=196158" എന്ന താളിൽനിന്ന് ശേഖരിച്ചത്