താൾ:GkVI259.pdf/173

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 159 —

സത്യ: "ക്ഷമിച്ചില്ലെങ്കിൽ ഞാൻ ഇവിടെ വരികയില്ലയായിരുന്നു. എന്റെ
ഈ ഏകപുത്രിയെ നിങ്ങൾ ഇതുവരെ പോററി രക്ഷിച്ചതിന്നായി ഞാൻ
നിങ്ങൾക്കു വളരെ കടംപെട്ടിരിക്കുന്നു."

ദിന: "ഇതു സ്വന്ത മകളോ? അത്ഭുതം! അത്ഭുതം! മരിച്ചു പോയ ആൾ
ജീവിച്ചു വന്നിരിക്കുന്നു. കുമാരീ! കരുണയെ വിളിച്ചു കൊണ്ടു വാ."

കരുണ അകത്തു കടക്കുമ്പോൾ തന്നെ ആളാരാണെന്നു മനസ്സിലായി.
എങ്കിലും അറിഞ്ഞ ഭാവം നടിച്ചില്ല. ഇതാരെന്നറിയുമോ എന്നു അച്ഛൻ ചോ
ദിച്ചപ്പോൾ സൂക്ഷിച്ചുനോക്കി "ഇന്നലെ വരെ 'സേഡ് ഹാൎട്ട്' ഇന്നു നമ്മുടെ
പഴയ സത്യാൎത്ഥി എന്ന ആൾ" എന്നു പറഞ്ഞു.

ദിന: "അത്ഭുതം! അത്ഭുതം! സേഡ് ഹാൎട്ട് എന്ന പേരോടെ നടന്ന ആൾ
തന്നെയോ ഇതു? അത്ഭുതം! ഞാൻ അശേഷം അറിഞ്ഞില്ല. സത്യാൎത്ഥി സേഡ്
ഹാൎട്ടായപ്പോൾ അതു സത്യാൎത്ഥിയാണെന്നും വീണ്ടും സേഡ് ഹാട്ട് സത്യാൎത്ഥി
യായപ്പോൾ ഇതു സേഡ് ഹാൎട്ടാണെന്നും രണ്ടും ഞാൻ അറിഞ്ഞില്ല. അത്ഭുതം!
മകളേ! ഈ സുകുമാരി സത്യാൎത്ഥിയുടെ മകളാണുപോൽ."

കരു: "നേരോ? അതാകുന്നു എനിക്കത്ഭുതം. ഈ കഥയൊക്കെ ഒന്നു കേ
ട്ടാൽ കൊള്ളാമെന്നുണ്ടായിരുന്നു."

ദിന: "അതെ, അതെ. എല്ലാവരും ഇരിക്കീൻ. സത്യാൎത്ഥിയുടെ ചരി
ത്രങ്ങളെല്ലാം ഒന്നു കേൾക്കട്ടെ". (എല്ലാവരും ഇരുന്നു.)

"സത്യ: എന്റെ ചരിത്രം ഒന്നും രണ്ടും ദിവസം പറഞ്ഞാലൊന്നും തീരുക
യില്ല. ചുരുക്കത്തിൽ കേൾപ്പിക്കാം.

ഞാൻ നിങ്ങളെ വിട്ടു വരുംവഴി മയ്യഴിയിൽനിന്നു ഒരുത്തൻ എന്നെ അ
ടിമയാക്കി വിറ്റു. എന്റെ യജമാനൻ എന്നെ ബുൎബ്ബോനിൽ തന്റെ കരി
മ്പുത്തോട്ടത്തിൽ ഒരു ഇംഗ്ലീഷ് ഗുമസ്തനാക്കി വളരെ ദയയോടെ പരിപാ
ലിച്ചു. എന്റെ കൂട്ടുഅടിമകൾക്കുണ്ടായ ഹിംസയും അവരുടെ കഷ്ടസങ്കട
ങ്ങളും അവരെ മൃഗങ്ങളെപോലെ തല്ലി കൊല്ലുന്നതും ഒക്കെ ഞാൻ കണ്ടപ്പോൾ
ദൈവത്തെ ഓരോ നാഴികയിലും ഞാൻ സ്തുതിച്ചു കൊണ്ടിരുന്നു. രണ്ടു മൂന്നു
വൎഷങ്ങൾ ഇങ്ങിനെ കഴിഞ്ഞശേഷം അവിടെ വന്ന ഒരു ഇംഗ്ലീഷുകപ്പലിൽ
എനിക്കു പോകേണ്ടുന്ന ആവശ്യമുണ്ടായിരുന്നു. ആ കപ്പലിന്റെ കപ്പിത്താ
നോടു ഞാൻ എന്റെ വൎത്തമാനങ്ങളെല്ലാം പറഞ്ഞപ്പോൾ ആ കപ്പൽ നേരെ
ഔസ്ത്രാല്യെക്കു പോകയാണെന്നും എന്നെ അവിടെ കൊണ്ടു വിടാമെന്നും പറഞ്ഞു
കപ്പലിലൊരെടത്തു എനിക്കു ഒളിച്ചിരിപ്പാൻ അനുവാദം തന്നു. ഔസ്ത്രാല്യ

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/173&oldid=196143" എന്ന താളിൽനിന്ന് ശേഖരിച്ചത്