താൾ:GkVI259.pdf/169

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 155 —

സത്യഭാസൻ തന്നെ യോഗ്യൻ. അവന്നു ഭാൎയ്യയാവാൻ നിന്നെപ്പോലെ
യോഗ്യയായ ഒരു യുവതിയെയും ഞാൻ കണ്ടിട്ടില്ല. ഞാൻ നിങ്ങളിരുവ
ൎക്കും മദ്ധ്യേ വളരെ വഞ്ചന പ്രവൃത്തിച്ചിട്ടുണ്ടു. അതൊക്ക എന്നോടു ക്ഷമി
ക്കേണം" എന്നു ഏറ്റു പറഞ്ഞു. സത്യഭാസന്റെ പരമാൎത്ഥതയെ കുറിച്ചു
അവൾ വിവരമായി സുകുമാരിയെ പറഞ്ഞു ഗ്രഹിപ്പിച്ചു. "നിന്റെ പരമാത്ഥം
ഞാൻ നാളെ തന്നെ അവനെയും പറഞ്ഞു ധരിപ്പിച്ചു രാത്രി ഇങ്ങോട്ടു ക്രട്ടി
കൊണ്ടുവരും?" എന്നും പറഞ്ഞു. ആ സന്തോഷത്തോടെ സുകുമാരി രാവിലെ
എഴുന്നീറ്റു താൻ സത്യഭാസനോടു ചെയ്ത കടുപ്പം ഓൎത്തുകൊണ്ടു തോട്ടത്തിൽ
തനിയെ അങ്ങോട്ടും ഇങ്ങോട്ടും നടക്കയായിരുന്നു. അപ്പോൾ ഒരു ചെറുക്കൻ
അവളുടെ കൈക്കൽ ഒരു കത്തു കൊണ്ടു കൊടുത്തു. അവിടെ തന്നെ ഇരുന്നു
അതു വായിപ്പാൻ തുടങ്ങി:—

"എന്റെ പ്രിയ മകളേ,
മൂന്നു ദിവസങ്ങൾക്കു മുമ്പേ നീ തളിപ്പറമ്പിൽവെച്ചു
ഒരു പരദേശിയും തീരെ അന്യനുമായ ഒരുവനെച്ചൊല്ലി കണ്ണുനീരൊഴിച്ചു
നിന്റെ കണ്ണീരുകളാൽ അവനെ ഉറക്കിൽനിന്നുണൎത്തിയതു നീ ഓൎക്കുമല്ലോ.
ആ കണ്ണുനീർ ഈ കത്തെഴുതുന്ന എന്റെ ഹൃദയത്തിന്നു എത്ര വലിയ ഒരു ആ
ശ്വാസം തന്നിരിക്കുന്നു എന്നു നിണക്കു ഒരിക്കലും ഗ്രഹിപ്പാൻ കഴികയില്ല.
ഒരു അന്യനോടു ഇത്ര വാത്സല്യം കാണിക്കുന്ന നീ നിന്റെ സ്വന്തഅച്ഛ
നോടു അസാരമെങ്കിലും ദയ കാണിക്കാതിരിക്കയില്ലെന്നു ഞാൻ വിശ്വസിക്കു
ന്നു. സുകുമാരി! ഞാൻ നിന്റെ സ്വന്ത അച്ഛനാകുന്നു. നീ എന്റെ സ്വ
ന്ത മകളുമാകുന്നു. എനിക്കു ഈ ഭൂമിയിൽ ഒരു കടം തീൎപ്പാനുണ്ടെങ്കിൽ അതു
നിന്റെ കടം മാത്രമത്രേ. ഇതിന്നായി മാത്രമേ ഒരു നിമിഷമെങ്കിലും ഈ ഭൂ
മിയിൽ ജീവിച്ചിരിപ്പാൻ എനിക്കു താത്പൎയ്യമുള്ളു. അതുകൊണ്ടു നിന്നെ ചെറി
യന്നേ ഈ ഭൂമിയിലെ നാനാ കഷ്ടപ്പാടുകൾ സഹിപ്പാൻ ഏല്പിച്ചു വിട്ട നിന്റെ
അച്ഛന്റെ ഈ കുറ്റം നിണക്കു ക്ഷമിപ്പാൻ കഴിയുമെങ്കിൽ എന്റെ സന്തോ
ഷം പൂൎത്തിയാകും. ഞാൻ താഴെ എഴുതുന്ന ചരിത്രം വായിച്ചു നോക്കി എന്റെ
കുറ്റങ്ങൾ ക്ഷമെക്കു യോഗ്യമല്ലയോ എന്നു ചിന്തിച്ചു നോക്കുക.

ഞാൻ നീ അമ്മ എന്നു വിളിച്ച മാത എന്നവരുടെ മകനും നി ജ്യേഷ്ഠത്തി
എന്നു വിളിച്ച മാണിക്കത്തിന്റെ ജ്യേഷ്ഠനുമാകുന്നു. ക്രിസ്ത്യാനിയാവാൻ ഒരു
മ്പെട്ടതിനാൽ എന്റെ അമ്മയും അച്ഛനും എന്നെ വേഗം വേളി കഴിപ്പിച്ചു.
അച്ഛൻ ആ വൎഷം തന്നെ മരിച്ചുപോയതിനാൽ അജ്ഞാനിയായ അമ്മ അതു

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/169&oldid=196125" എന്ന താളിൽനിന്ന് ശേഖരിച്ചത്