താൾ:GkVI259.pdf/165

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

—151—

ഞാൻ കുട്ടിയായിരിക്കുമ്പോൾ ഒരു ദിവസം ഒരു കിഴവൻ പൊൎത്തുഗീസു
കാരൻ നിരത്തിന്മേൽ വീണു കണ്ടവരെല്ലാം അതു നോക്കി കൈകൊട്ടി ചിരി
ക്കുമ്പോൾ ഞാൻ ആയാളെ എഴുന്നീല്പിച്ചു, പാറിപ്പോയിരുന്ന തൊപ്പിയും കുട
യും കൊണ്ടുകൊടുത്തു ആയാളുടെ വീട്ടിലോളം കൊണ്ടാക്കിയിരുന്നു. പിന്നെ
ഇതുവരെക്കും ഞാൻ ആയാളെ കണ്ടിട്ടില്ല. എങ്കിലും ബൊംബായിലിരിക്കു
മ്പോൾ ഗുലാബ്സിങ്ങ് എന്നെ വിളിച്ചു എന്റെ കൈക്കൽ ഒരു മരണപത്രി
കയുടെ പകൎപ്പുതന്നു. അതിൽ ആ കിഴവന്നു സംബന്ധികളാരുമില്ലായ്കയാൽ
ആയാളുടെ വക സുമാറു ആയിരം ഉറുപ്പിക വിലെക്കുള്ള ഒരു വീടും പറമ്പും
അഞ്ഞൂറ്റിൽ ചില്വാനം ഉറുപ്പിക വിലെക്കുള്ള വീട്ടുസാമാനങ്ങളും അഞ്ഞൂറുറുപ്പി
ക നാണ്യമായും ഒരു പെട്ടിയിൽ അന്നു പാറിപ്പോയ കുടയും തൊപ്പിയും എന്റെ
ഗുരുത്വത്തിന്നു പ്രതിഫലമായി തന്നിരിക്കുന്നു എന്നെഴുതിയിരുന്നു. കിഴവൻ
മരിച്ചുപോയി. ആയാളുടെ ശിപാൎശിമേലായിരുന്നു എനിക്കു ഉദ്യോഗം കിട്ടി
യതു. അതുകൊണ്ടു ഗുലാബ്സിങ്ങ് കുഡുംബവുമായി ഇവിടെക്കു തിരിച്ചുവരുമ്പോൾ
എന്നെയും കൂടെ കൂട്ടിക്കൊണ്ടു വന്നു. ആ വസ്തുക്കളെല്ലാം ഞാൻ ഇവിടെ വന്ന
ഉടനെ ഏറ്റുവാങ്ങി. വീടും പറമ്പും നിമിത്തം ഗുലാബ്സിങ്ങ് എനിക്കു ഇവി
ടെ തന്നെ പ്രവൃത്തി തന്നു വേറെ ഒരാളെ കല്ക്കത്തെക്കു അയച്ചു. ഞങ്ങൾ ഇവി
ടെ എത്തിയപ്പോൾ സുകുമാരിയും കരുണമ്മയും മദിരാശിക്കു പോയിരുന്നു.
അവർ വരാറായപ്പോൾ താരാബായിയുടെ സുഖക്കേടു നിമിത്തം രാജ്യം മാറി
പാൎപ്പാനായി ഗുലാബ്സിങ്ങിന്റെ ഭാൎയ്യയും മക്കളും കോഴിക്കോട്ടിലേക്കു പോകു
മ്പോൾ അവരുടെ നിൎബന്ധത്താൽ ഞാ‍നും അവരുടെ കൂടെ പോയി. ദിവ
സേന രാവിലെയും വൈകുന്നേരവും അവൾ നടക്കേണമെന്നു വൈദ്യന്മാർ
കല്പിച്ചിരുന്നു. ഒരു ദിവസം രാവിലെ ഞങ്ങൾ കടല്പുറത്തു മണലിൽ നടന്നും
കൊണ്ടിരിക്കുമ്പോൾ താരബായി ഒരു ചട്ടക്കാരനെയും സുകുമാരിയെയും ചൂണ്ടി
കാണിച്ചു 'അതാ സുകുമാരിയും അവളെ കല്യാണം കഴിപ്പാൻ പോകുന്നവനും'
എന്നു പറഞ്ഞു. ഞാൻ സൂക്ഷിച്ചു നോക്കിയപ്പോൾ അതു സുകുമാരി തന്നെ.
എന്നറിഞ്ഞു അവളെ എതിരിടേണം എന്നു കരുതി അവളുടെ സമീപത്തു
നിരത്തിന്മേൽ വന്നു കയറി. എങ്കിലും അടുത്തെത്തിയപ്പോൾ എനിക്കു വ്യസ
നം കൊണ്ടു തല നിവിൎത്തുവാൻ കഴിഞ്ഞില്ല. താരബായി എന്നോടു വായി
വെക്കാതെ ഹിന്തുസ്ഥാനിയിൽ അവളെ ഒരോന്നു പരിഹസിച്ചു പറഞ്ഞു
കൊണ്ടിരുന്നതു എനിക്കു അധികം വ്യസനത്തിന്നിടയായി. ഞങ്ങളെ അ
വർ കടന്നപ്പോൾ തന്നെ ഞാൻ തിരിഞ്ഞു നോക്കി. എന്നെ മനസ്സിലാ
യി ലജ്ജിച്ചിട്ടായിരിക്കേണം സുകുമാരി ഓടിപ്പോയി മണൽപ്രദേശത്തിലി

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/165&oldid=196107" എന്ന താളിൽനിന്ന് ശേഖരിച്ചത്