താൾ:GkVI259.pdf/160

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

—146—

കാണ്മാനുണ്ടായിരുന്നുള്ളൂ. അതോടു സമീപിച്ചപ്പോൾ ഒരു വലിയ കാറ്റടിച്ചു.
വണ്ടിയുടെ കൂട്ടിന്നു കാറ്റു കുടുങ്ങിയതിനാൽ ചുക്കാൻ പിടിച്ചവർ രണ്ടു പേ
രും എത്ര അദ്ധ്വാനിച്ചിട്ടും ചങ്ങാടത്തെ സ്വാധീനമാക്കുവാൻ അവൎക്കു കഴി
ഞ്ഞില്ല ചങ്ങാടത്തിന്റെ രണ്ടു തോണികളും ആ തൂണുകളിൽ ഒന്നിന്റെ
രണ്ടു ഭാഗത്തുമായി ഓടി തൂണിന്റെ തല ചങ്ങാടത്തിന്റെ നടുപ്പലകയോടു
വെച്ചു കുത്തിപ്പോയി. ഉടനെ ചങ്ങാടം വട്ടത്തിൽ ഒന്നു ചുറ്റി ഒരു തോണി
തൂണോടു തടഞ്ഞുംകൊണ്ടു പാതാറിന്റെ മേലായും മറ്റേതു വെള്ളത്തിലേക്കു
കുത്തി ചാഞ്ഞുകൊണ്ടു നിന്നുപോയി. കരെക്കലുള്ള മാപ്പിളമാരെല്ലാം ‘അള്ളാ’
എന്നും ഹിന്ദുക്കൾ ‘ഈശ്വരാ’ എന്നും നിലവിളിച്ചു തുടങ്ങി. ചങ്ങാടത്തിൽ
കയറിയിരുന്നവർ ഉയൎന്നഭാഗം അതിന്റെ അഴിയും പിടിച്ചു കൊണ്ടു നിന്നു.
കരുണയും സുകുമാരിയുമൊഴികെ മറ്റവരെല്ലാവരും നിലവിളിച്ചു. ഒരു
വണ്ടി ചരിഞ്ഞു മറ്റേതിന്മേൽ വീണുപോയിരുന്നതു നിമിത്തം തോണിക്കാർ
അതു എളുപ്പത്തിൽ തട്ടി പുഴയിലേക്കിട്ടുകളഞ്ഞു. മറ്റേതു അഴിയോടു തട
ഞ്ഞു കിടന്നതിനാൽ സ്ത്രീകളെ ആ വഴിയായി എടുത്തു നീന്തിക്കൊണ്ടു പോകു
ന്നതു പ്രയാസമായി. ചുഴിപ്പും തിരയും നിമിത്തം തോണി ഇറക്കുവാൻ ആരും
ധൈൎയ്യപ്പെട്ടില്ല. ചങ്ങാടം തൂണിന്റെ ഒരൊറ്റ താങ്ങൽകൊണ്ടാകുന്നു നില്ക്കു
ന്നതെന്നും അതു പൊട്ടിപ്പോയെങ്കിൽ ഉടനെ മുങ്ങിപ്പോകുമെന്നും കണ്ടതിനാൽ
രണ്ടു തോണിക്കാർ ചങ്ങാടത്തിലുള്ളവരെ ഓരോരുത്തരായി കരെക്കു നീന്തി
കൊണ്ടു പോവാനും മറ്റവർ വലിയ ആലാത്തുകൊണ്ടു ചങ്ങാടം പിടിച്ചു നിൎത്തു
വാൻ വേണ്ടി അതിന്നു കുടുക്കിടുവാനും ശ്രമിച്ചു. ഇതിന്നൊക്കെയും മദ്ധ്യേ
തന്നെ സേഡ് ഹാൎട്ട് എന്ന ആൾ നീന്തി ചങ്ങാടത്തെ ചുറ്റി ചെന്നു സുകുമാ
രിയോടു: “സുകുമാരീ, നീ ഒന്നും ഭയപ്പെടേണ്ടാ. നീ ഇങ്ങോട്ടു വെള്ളത്തിൽ
ചാടുക, ഞാൻ നിന്നെ രക്ഷിക്കും” എന്നു വിളിച്ചു പറഞ്ഞു. സുകുമാരി “ആദ്യം
കരുണമ്മയെ” എന്നു പറഞ്ഞു കരുണ എത്ര വിരോധിച്ചിട്ടും കൂട്ടാക്കാതെ “ഇവി
ടെ തൎക്കിപ്പാൻ സമയമില്ലെ”ന്നു പറഞ്ഞു അവളെ ഉന്തി തള്ളി പുഴയിലേക്കിട്ടു.
അപ്പോൾ തന്നെ സേഡ് ഹാൎട്ട് അവളുടെ തല വെള്ളത്തിൽ പൊന്തിച്ചു പിടി
ച്ചുംകൊണ്ടു താൻ ഏകനായി അവളെ കരക്കെത്തിച്ചു. മടക്കി ചെല്ലുമ്പോൾ
ചില മാപ്പിളമാർ ഈരണ്ടു പേർ ഓരോരുത്തരെയും കൊണ്ടു നീന്തിവരുന്നതു
കണ്ടു. സുകുമാരിയും താരബായിയും മാത്രമേ അതിൽ ഉണ്ടായിരുന്നുള്ളു. തിര
മാലകൾ പൊന്തി ചങ്ങാടത്തിന്നകത്തേക്കു അലെച്ചു കൊണ്ടിരുന്നു. താര
ബായി ഇതു കണ്ടു പേടിച്ചു സുകുമാരിയുടെ കാല്ക്കൽ ചെന്നു വീണുകൊണ്ടു
അതുവരെ അവളെ നിസ്സാരമായി വിചാരിച്ചതൊന്നും ഓൎക്കാതെ “സുകുമാരീ

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/160&oldid=196081" എന്ന താളിൽനിന്ന് ശേഖരിച്ചത്