താൾ:GkVI259.pdf/158

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

—144—

വണ്ണം അതു മുൻകൂട്ടി ലേലം വിളിക്കയും അതു മുന്നൂറു നാനൂറു ഉറുപ്പികെക്കു
ആളുകൾ ലേലത്തിലെടുക്കുകയും ചെയ്യും പോൽ. ഈ കഥയുടെ കാലത്തു ഈ
വയലിൽ അവിടവിടെ ചെറു ദ്വീപുകളെ പോലെ പത്തിരുപതു തെങ്ങിൻ
തൈകളും ഓരോ ചെറു കുടികളുമായി ചില പറമ്പുകളുമുണ്ടായിരുന്നതു കാഴ്ചക്കു
അത്യന്തം മനോഹരമായിരുന്നു.

ഈ വയലിന്റെ ഒരു മുക്കിൽക്കൂടി ഒന്നൊന്നര നാഴിക ദീൎഗ്ഘത്തിൽ തെക്കു
വടക്കായിട്ടാകുന്നു തളിപ്പറമ്പത്തേക്കുള്ള ചെത്തുവഴി. വയൽ കടന്നു വടക്കോട്ടു
ചെന്നാൽ ഒരു ഉയൎന്ന കുന്നിന്മേൽ അനവധി തേക്കുമരങ്ങളുടെ മദ്ധ്യത്തിൽ
ഒരു ക്ഷേത്രമുണ്ടു. അതിന്മേൽ കയറിയാൽ ഇരുപതിരുപത്തഞ്ചു നാഴിക
ചുറ്റുവട്ടത്തിലുള്ള രാജ്യങ്ങൾ കാണാം. അവിടെ നിന്നു വടക്കോട്ടു കുറ്റി
ക്കോൽപുഴവരെ ഏകദേശം നാലു നാഴിക നീളത്തിൽ ആ കാലം മാൎഗ്ഗം വള
രെ ദുൎഗ്ഘടമായിരുന്നു. ഈ വഴിക്കൽ ഒരു ഭാഗത്തു വലിയ ഒരു കാടും അതി
ന്റെ മദ്ധ്യത്തിൽ നീലിയത്തു കോട്ടം എന്നു പേരായ ഒരു കാവും ഉണ്ടു. പുത്ര
സന്താനങ്ങളില്ലാത്ത സ്ത്രീകൾ ഈ സ്ഥലത്തു ചെന്നു ഒരു മാസം പാൎത്തു തങ്ങ
ളുടെ ശക്തിക്കടുത്ത വഴിപാടുകൾ നേൎന്നു ചില വ്രതങ്ങളും ദീക്ഷിച്ചാൽ കാൎയ്യ
സാദ്ധ്യമുണ്ടാകുമെന്നു അദ്ദിക്കിലെ ജനങ്ങളുടെ വിശ്വാസമാണ്.

തളിപ്പറമ്പിൽ താമസിച്ച ദിവസങ്ങളിലെല്ലാം സുകുമാരിയും കരുണയും
ഗുലാബ്സിങ്ങിന്റെ കുഡുംബവുമായി രാവിലെയും വൈകുന്നേരവും ദേശത്തി
ന്റെ വിശേഷത കാണ്മാനും കാറ്റുകൊള്ളുവാനും നടന്നുപോകും. അനേകം
മലകളും കുന്നുകളും കയറി കിഴിയും. ഒരു ദിവസം അവരെല്ലാവരും കൂടി
ഠിപ്പുവിന്റെ കോട്ട കാണ്മാൻ പോയി. ആ സ്ഥലം എത്താറായപ്പോൾ സുകു
മാരി എന്തോ ഒരു സംഗതിവശാൽ പിമ്പിലായിപ്പോയിരുന്നു. അതു
കൊണ്ടു മറ്റവരെല്ലാവരും കുന്നിന്റെ പകുതിയിലധിം കയറിയപ്പോൾ ഇവൾ
അതിന്റെ അടിവാരത്തിൽ തന്നെ എത്തിയിരുന്നില്ല. താരബായി ദിവസേന
തന്നോടു കാണിച്ച വെറുപ്പും ഗൎവ്വവും മറ്റും വിചാരിച്ചു വ്യസനിച്ചുംകൊണ്ടു
അവൾ ഒരു ആൽതറയുടെ സമീപത്തെത്തിയപ്പോൾ അവിടെ ഒരാൾ ആ
തറമേൽ കിടക്കുന്നതു കണ്ടു. ആ നിൎജ്ജനപ്രദേശത്തു അവിടെ കിടക്കുന്നതാ
രായിരിക്കും എന്നു കാണ്മാൻ കയറി ചെന്നു നോക്കിയപ്പോൾ സേഡ്ഹാൎട്ട്
എന്ന പരദേശി കിടന്നുറങ്ങുകയാണെന്നു കണ്ടു. ആയാൾ അവിടെയും
എത്തിയതുനിമിത്തം അവൾ ഏറ്റവും അത്ഭുതപ്പെട്ടു. ഉറങ്ങുകയായിരുന്നെ
ങ്കിലും അശേഷം സ്വസ്ഥതയുണ്ടായിരുന്നില്ല. വളരെ ദുഃഖഭാവത്തിൽ ഓരോ
ന്നു പതുക്കെ പറകയും ഞരങ്ങുകയും ചെയ്യുന്നതു കണ്ടിട്ടു അവൾ അവന്റെ

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/158&oldid=196078" എന്ന താളിൽനിന്ന് ശേഖരിച്ചത്