താൾ:GkVI259.pdf/157

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

—143—

അതു ബ്രഹ്മഗിരിയുടെ ചരിവിൽനിന്നു പുറപ്പെട്ടു വളർഭട്ടം എന്ന സ്ഥലത്തി
ന്നരികെ കടലിൽ ചെന്നു വീഴുന്നു. കടവിങ്കൽ ഈ പുഴെക്കു 1342 അടി വീതി
യുണ്ടു. കടവു അഴിമുഖത്തിന്നു ഏറ്റവും സമീപമായിരിക്കയാൽ വേലിയേറ്റ
മായിരിക്കുമ്പോൾ ഓളം വളരെ കഠിനമായിരിക്കും. മഴക്കാലത്തു മലവെള്ളം
വന്നാൽ അതിന്റെ വടക്കുഭാഗത്തുള്ള താണവയലുകളിലെല്ലാം വെള്ളം കയറി
ആകപ്പാടെ ഒരു സമുദ്രം പോലെ ഇരിക്കും കടവത്തു ഇരുഭാഗങ്ങളിലുമുള്ള
പാതാറുപോലും മൂടി അതിന്മേൽ ഒരാൾപ്രമാണം വെള്ളമുണ്ടാകും. തെക്കു
ഭാഗം കുറെ ഉയൎന്ന പ്രദേശമാകയാൽ അവിടെ മരക്കച്ചവടക്കാരുടെ ഈൎച്ചപ്പു
രകളും കുരുമുളകു നെല്ലു മുതലായവ കച്ചവടം ചെയ്യുന്നവരുടെ പാണ്ടികശാല
കളും ആ കാലത്തു തന്നെ ധാരാളമുണ്ടായിരുന്നു. ഈ കടവത്തു പലപ്രാവശ്യ
ങ്ങളായി വളരെ അപായങ്ങൾ സംഭവിച്ചും അനേകം ജനങ്ങൾ മുങ്ങി മരിച്ചു
പോയും ഇരിക്കുന്നു. ആ പ്രദേശക്കാരിൽ അജ്ഞാനികളായ ഹിന്തുക്കളുടെ
വിശ്വാസം ഈ പുഴയിൽ നാലു വലിയ മുതലകൾ ഉണ്ടെന്നും അവറ്റിന്നു പ
ണ്ടുള്ളവർ ആണ്ടിലൊരിക്കൽ ഒരു നേൎച്ച കഴിക്കാറുണ്ടായിരുന്നുന്നെന്നും ആ സമ്പ്ര
ദായം ക്രമേണ നിന്നുപോയതുകൊണ്ടു ഈ വക അപകടങ്ങൾ സംഭവിച്ചുവരുന്നു
എന്നും ആയിരുന്നു. എങ്കിലും അവരുടെ ഇടയിൽ ഇത്തരം അജ്ഞാനമില്ലാ
ത്തവർ ഈ പുഴയിൽനിന്നു പലപ്രാവശ്യം മുതലകളെ വെടിവെച്ചു കൊന്നി
ട്ടുണ്ടു. പുഴയുടെ വടക്കുഭാഗമാണ് കാഴ്ചെക്കു വളരെ ഭംഗി. സമുദ്രം പോലെ
കണ്ണെത്താത്ത ദൂരത്തോളം കോലത്തുവയൽ എന്നു പേരായ ഒരു വിളഭൂമി
നിരത്തിന്റെ ഇരുഭാഗങ്ങളിലുമായി കിടപ്പുണ്ടു. ഇതു മഴക്കാലത്തിന്റെ ആ
രംഭത്തിൽ മരതകവൎണ്ണമായിരിക്കുമ്പോഴുള്ള ഭംഗി വൎണ്ണിപ്പാൻ പ്രയാസം. ഈ
വയലിന്റെ ഒത്ത മധ്യത്തിൽ
ഒരു അരയാൽ മരമുണ്ടായിരുന്നു. അതിന്റെ ചുറ്റും അനേകനാഴികവട്ട
ത്തിൽ വയലല്ലാതെ മറ്റു യാതൊരു വൃക്ഷവും ഇല്ലാത്തതിനാൽ നെല്ലു വിളഞ്ഞു
തുടങ്ങുമ്പോൾ വയലിൽ വന്നു വീഴുന്ന തത്ത മുതലായ കിളികൾ കതിർ
കൊത്തി മുറിച്ചുകൊണ്ടു ഈ മരത്തിന്റെ മുകളിലാണ് പോയിരിക്കുക. കൊ
ക്കിൽനിന്നു കതിൽ വീണു പോയാൽ കിളികൾ ആ വീണുപോയ കതിരെടു
ക്കാതെ വയലിലേക്കു പോയി പിന്നെയും വേറെ കതിരുകൾ മുറിച്ചെടുക്കും.
അതുകൊണ്ടു നെല്ലു കതിരിടുവാൻ തുടങ്ങുമ്പോൾ തന്നെ വയലിന്റെ ജന്മിയായ
കോലത്തിരി രാജാവു ഈ അരയാലിന്നു ചുറ്റു ഒരു കളമുണ്ടാക്കും. അതിൽ
പക്ഷികളുടെ കൊക്കിൽനിന്നു വീഴുന്ന നെല്ലെടുത്തനുഭവിച്ചു കൊൾവാൻ തക്ക

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/157&oldid=196074" എന്ന താളിൽനിന്ന് ശേഖരിച്ചത്