താൾ:GkVI259.pdf/156

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

—142—

സുകു: “സത്യദാസാ! സത്യദാസൻ സത്യം സംസാരിക്കയില്ലെന്ന സ്ഥിതി”
യിലും ആയോ? എന്നോടു ഇതൊക്കെയും ചെയ്തതു പോരാഞ്ഞിട്ടു കളവും പറഞ്ഞു
എന്നെ വഞ്ചിപ്പാൻ വിചാരിക്കുന്നുവോ?”

സത്യ: (എഴുന്നീറ്റും കൊണ്ടു) “കളവു, വഞ്ചന എന്ന വാക്കുകൾ കൊണ്ടു
സുകുമാരി സത്യദാസനെ കുറ്റപ്പെടുത്തുമെന്നു അവൻ ലേശം വിചാരിച്ചിരുന്നെ
ങ്കിൽ ഇവിടെ വരികയില്ലയായിരുന്നു. സുകുമാരീ! നാം ഒരു കാലം ഒന്നിച്ചു
സേവിച്ചുവന്ന ദൈവം എന്റെ ശൈശവത്തിൽ എന്റെ സ്നേഹിതയായിരുന്ന
സുകുമാരിയെ ആജീവനാന്തം അനുഗ്രഹിക്കട്ടെ എന്ന പ്രാൎത്ഥനയോടെ സത്യ
ദാസൻ അവന്റെ ജീവകാലം കഴിച്ചുകൂട്ടിക്കൊള്ളും.” എന്നു പറഞ്ഞു അവൻ
പെട്ടെന്നു ഇറങ്ങി പോയ്ക്കളഞ്ഞു.

സുകുമാരി കുറെ നോരത്തേക്കു അവിടെ തന്നെ സ്തംഭിച്ചുനിന്നു പോയി.
ഒടുക്കം കരുണയുടെ മുറിയിൽ പോയി, കൂടിക്കാഴ്ചയുടെ വിവരം അവളെ അ
റിയിച്ചപ്പോൾ കരുണ അവളോടു “നീ കുറെ അക്ഷമയിലായിപ്പോയി. അവന്നു
പറവാനുള്ളതൊക്കെയും നീ കേൾക്കേണ്ടതായിരുന്നു. ഞാൻ എന്റെ ചരിത്രം
നിന്നോടു പറഞ്ഞതിൽനിന്നു മനുഷ്യൻ വെറും ഊഹവും തെറ്റായ ധാരണയും
കൊണ്ടു എത്ര വലിയ അബദ്ധങ്ങൾ പ്രവൃത്തിച്ചു പോകുന്നു എന്നു നിണക്കു
മനസ്സിലായിരിക്കുമല്ലോ. ഞാൻ വിചാരിക്കുന്നതു: നീ അവനെ കൊണ്ടും അവൻ
നിന്നെ കൊണ്ടു ഒരു പോലെ എന്തോ തെറ്റായി ധരിച്ചിരിക്കുന്നുഎന്നാ
കുന്നു” എന്നു പറഞ്ഞു.

ഏകദേശം ഒരു മാസം കഴിഞ്ഞപ്പോൾ ഗുലാബ്സിങ് തന്റെ കുഡുംബ
ക്കാർ വിനോദാൎത്ഥം ഒരാഴ്ച തളിപ്പറമ്പിൽ പോയി താമസിപ്പാൻ വിചാരിക്കു
ന്നെന്നും കരുണയെയും സുകുമാരിയെയും അവരോടു കൂടെ അയക്കണമെന്നും
ദിനകരനോടു പറഞ്ഞു. സുകുമാരി തന്റെ കുട്ടിക്കാലത്തിലെ വൃത്താന്തം പറ
ഞ്ഞുകേട്ടിരുന്നതിനാൽ മുമ്പു തന്നെ ആ സ്ഥലം കാണ്മാൻ വളരെ ആഗ്രഹിച്ചി
രുന്നു. അതുകൊണ്ടു ഇരുവരും സന്തോഷത്തോടെ അവരുടെ കൂടെ പോയി.
അന്നു ജൎമ്മൻ മിശ്ശൻവകയായി അവിടെ നല്ല ഒരു പറമ്പും അതിൽ രണ്ടു വീ
ടും ഉണ്ടായിരുന്നെങ്കിലും ഇവർ മുസ്സാവരിബങ്കളാവിലായിരുന്നു പോയി താമ
സിച്ചതു.

കണ്ണൂരിൽനിന്നു തളിപ്പറമ്പിലെത്തുന്നതുവരെയും അവൎക്കു ചില വിനോദ
കാഴ്ചകൾ കാണ്മാനുണ്ടായിരുന്നു. പട്ടണത്തിൽനിന്നു ആറു നാഴിക വടക്കു
വളർഭട്ടം, വളപട്ടണം, അല്ലെങ്കിൽ വളവടം എന്നു പേരായ ഒരു പുഴയുണ്ടു.

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/156&oldid=196071" എന്ന താളിൽനിന്ന് ശേഖരിച്ചത്