താൾ:GkVI259.pdf/153

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിന്നാലാം അദ്ധ്യായം

ഒരു മാസം കഴിഞ്ഞതിൽ പിന്നെ ഒരു ദിവസം വൈകുന്നേരം സുകുമാരി
കണ്ണൂരിൽ കരുണയുടെ മുറിയുടെ ജനവാതിൽക്കൽനിന്നുംകൊണ്ടു പടിവാതില്ക്ക
ലേക്കു നോക്കുകയായിരുന്നു. കോഴിക്കോട്ടു കരുണയും സുകുമാരിയും മൂന്നു ദി
വസം താമസിച്ച ശേഷം കണ്ണൂരേക്കു പോന്നിരുന്നു. രണ്ടാഴ്ച കഴിഞ്ഞ ശേ
ഷം ഗുലാബ്സിങ്ങിന്റെ ഭാൎയ്യാമക്കളും മടങ്ങി എത്തി. എങ്കിലും സത്യദാസൻ
ഒരു പ്രവൃത്തിവശാൽ രണ്ടാഴ്ചയും കൂടെ അവിടെ പാൎത്തു തിരിച്ചുവന്ന ശേഷം
ഗുലാബ്സിങ്ങിന്റെ ഭവനത്തിൽ തന്നെ താമസിച്ചു അവന്റെ പാണ്ടികശാല
യിൽ പ്രവൃത്തിക്കയായിരുന്നുന്നു, എത്തിയ പിറ്റേ ഗിവസം തന്നെ അവൻ സു
കുമാരിക്കൊരു കത്തെഴുതി:—

സുകുമാരി തേജോപാലൻ എന്നവൎക്ക:

നാം തമ്മിൽ യാതൊരു എഴുത്തും നടക്കാത്തതു വ
ളരെ കാലമായല്ലോ. ഞാൻ നാളെ വൈകുന്നേരം നാലു മണിക്കു അങ്ങോട്ടു
വരും. അപ്പോൾ ഇതിന്റെ സംഗതിയെല്ലാം പറയാം. നാം തമ്മിൽ കണ്ടു
സംസാരിക്കുന്നതിന്നു അവിടെ യാതൊരു അസൌകൎയ്യവും ഉണ്ടാകയില്ലെന്നു
വിശ്വസിക്കുന്നു. എന്നു

സത്യദാസൻ സുപ്രിയൻ.

ഈ കത്തു സുകുമാരി കരുണെക്കു കൊണ്ടുകാണിച്ചു “ഇവൻ എന്നെ കുമാരി
എന്നായിരുന്നു വിളിക്കാറു. ഇപ്പോൾ കത്തിന്റെ വാചകരീതി കണ്ടുവോ?
ഇതിന്നെന്താകുന്നു ഞാൻ മറുപടി എഴുതേണ്ടതു?” എന്നു ചോദിച്ചു.

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/153&oldid=196061" എന്ന താളിൽനിന്ന് ശേഖരിച്ചത്