താൾ:GkVI259.pdf/150

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

—136—

ഗർഭിണിയായിരിക്കുമ്പോൾ പോലും ഈ ഹിംസാകൎമ്മങ്ങൾക്കു യാതൊരു കുറവും
ഉണ്ടായിരുന്നില്ല. എങ്കിലും മൂന്നാം പ്രാവശ്യം ഗൎഭിണിയായിരിക്കുമ്പോഴുണ്ടായ
ഒരു മഹാകഠിനഹിംസ നിമിത്തം പ്രസവസമയത്തു ഞാൻ വളരെ കഷ്ടത്തി
ലായി എന്നെ ഹാസ്പത്രിയിൽ കൊണ്ടുപോകേണ്ടിവന്നു. ചാപിള്ളയായി ഒരു
കുട്ടി ജനിച്ചു. ഡക്ടർസായ്വ് ഇതു ഭൎത്താവിന്റെ ഹിംസയുടെ ഫലമെന്നു
നിഷ്കർഷിച്ചു പറഞ്ഞെങ്കിലും ഭൎത്താവു അതു തീരെ തെറ്റായ അഭിപ്രായമാ
ണെന്നും ഒരു ഈൎക്കിൾകൊണ്ടുപോലും ഭാൎയ്യയെ ഇതുവരെ അടിച്ചിട്ടില്ലെന്നും
പറഞ്ഞു. ഞാനും ഒന്നും മിണ്ടിയില്ല. സുഖമായി ഹാസ്പത്രിയിൽനിന്നിറങ്ങു
വാൻ മൂന്നു മാസം വേണ്ടിവന്നു. അതു മുതൽ എന്റെ ശരീരത്തിന്നു സ്ഥിര
മായ ഒരു രോഗം പിടിപെട്ടുപോയതിനാൽ ഭൎത്താവിന്നു എന്നെ ഒട്ടും കണ്ടു
കൂടായതെ ആയി. എനിക്കു വേണ്ടി ഒരു കാശുപോലും ചെലവും ചെയ്യുന്നതു
തന്നെ കൊല്ലും പോലെ ആയിരുന്നു. വളൎന്നുവരുന്ന കുട്ടികളുടെ മുമ്പിൽ
എന്നെ അസഭ്യവാക്കുകൾ പറഞ്ഞു ശകാരിക്കുന്നതിന്നും ലേശം പോലും മടി
ഉണ്ടായിരുന്നില്ല. ഒടുവിൽ ന്യായവിധിയുടെ കാലം വന്നു. മൂത്തകുട്ടി അ
ഞ്ചാം വയസ്സിൽ ഒരു വിധം വിഷപ്പനി പിടിച്ചു മരിച്ചു. രണ്ടാം കുട്ടിക്കു
അപ്പോൾ മൂന്നു വയസ്സായിരുന്നു. അതും അതേ പനിയിൽ മരിച്ചുപോയി.
ഇതിനാൽ ഭൎത്താവിന്റെ സ്വഭാവത്തിനു ഭേദം വരുമെന്നു ഞാൻ വിചാരിച്ചി
രുന്നെങ്കിലും ചില ദിവസങ്ങൾ കഴിഞ്ഞപ്പോൾ തന്റെ വ്യസനമൊക്കെ തീൎന്നു.
ഞാൻ കരയുന്നതു കണ്ടാൽ എന്നെ ഹിംസിക്കലായി.

എന്നാൽ താൻ നന്നാകേണമെങ്കിൽ തന്റെ കപടഭക്തി വെളിച്ചത്തു വ
രേണ്ടതായിരുന്നു എന്നു കാണ്മാൻ സംഗതിവന്നു. ഒരിക്കൽ താൻ മദ്യപിക്കു
ന്നതു പ്രത്യക്ഷമായി കണ്ടുപിടിക്കപ്പെട്ടുപോയി. ആ കുറ്റത്തിന്നു ഇവിടെ സഭാ
ശിക്ഷ നടപ്പുള്ളതിനാൽ ആ കുറ്റവും എന്നെ ഹിംസിക്കുന്നതും തെളിഞ്ഞു പര
സ്യമായി സഭയിൽനിന്നു ഭ്രഷ്ടനായി. അന്നു മുതൽ പരസ്യത്തിൽ തന്നെ
ഒരു ദുഷ്ടനായിത്തീരുമെന്നു ഞാൻ ഭയപ്പെട്ടെങ്കിലും നേരെ മറിച്ചു ഏറ്റവും അ
നുതാപവും താഴ്മയും കാണിപ്പാൻ തുടങ്ങി. എന്നോടു അതിന്റെ ശേഷം എ
ത്രയും ദയ കാണിച്ചു. താൻ രഹസ്യമായി ചെയ്ത ഓരോ അകൃത്യങ്ങൾ എ
ന്നോടു ഏറ്റു പറഞ്ഞു പ്രാൎത്ഥിപ്പാൻ അപോക്ഷിച്ചു. രാവിലെയും രാത്രിയും
പ്രാൎത്ഥനെക്കു അത്യുത്സാഹം കാണിച്ചു. എന്നെ ശുശ്രൂഷിക്കുന്നതിൽ അതിത
ല്പരതയും തുടങ്ങി. എന്നോടു എപ്പോഴും സ്വസ്ഥമായി ഒരിടത്തു ഇരിപ്പാൻ
പറഞ്ഞു തനിക്കു വേണ്ടുന്നതും എനിക്കും വേണ്ടുന്നതും താൻ തന്നെ ചെയ്യലായി.
ഇങ്ങിനെ ഒരു ഒരു മാസം കഴിഞ്ഞ ശേഷം ഒരു ദിവസം എന്നെ വിളിച്ചു എന്നോടു

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/150&oldid=196051" എന്ന താളിൽനിന്ന് ശേഖരിച്ചത്