താൾ:GkVI259.pdf/148

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

—134—

അച്ഛൻ ഒരു മാറ്റം ചോദിച്ചു കണ്ണൂരിലേക്കു വന്നു. എനിക്കു എന്റെ സ്നേ
ഹിതന്റെ സദ്ഗുണവും ഭക്തിയും ഓൎത്തു ദിനേന എന്റെ ദൈവത്തെ അ
ധികമധികം അനുസരിച്ചു സേവിപ്പാൻ ഇടവന്നു. എന്റെ കണ്ണിന്റെ വെ
ളിച്ചം മങ്ങിയതിനൊടു കൂടെ തന്നെ എന്റെ ഹൃദയത്തിൽ ഒരു പ്രകാശവും വ
ൎദ്ധിച്ചുവന്നു.”

സുകുമാരി ഇതു കേട്ടപ്പോൾ തന്റെ സങ്കടം മറന്നു, “എനിക്കു നിങ്ങളുടെ
ചരിത്രമൊക്കെയും മനസ്സിലായി. നിങ്ങൾ പറഞ്ഞതിൽനിന്നു പറയാത്തതും
കൂടെ ഞാൻ ഗ്രഹിച്ചിരിക്കുന്നു. നമ്മുടെ ഇരുവരുടെയും അവസ്ഥെക്കുള്ള സം
ബന്ധവും ബോധിച്ചിരിക്കുന്നു” എന്നു പറഞ്ഞു.

പ്രാതൽ കഴിഞ്ഞ ഉടനെ ഒരു പണിക്കാരൻ വന്നു സുകുമാരിയെ കാണ്മാ
നായി ഒരു സ്ത്രീ വന്നു പുറത്തു നിൽക്കുന്നു എന്നു പറഞ്ഞു. അവൾ പുറത്തേക്കു
ചെന്നു നോക്കിയപ്പോൾ വളരെ ക്ഷീണിച്ചു പരവശയായ ഒരു സ്ത്രീയെ കണ്ടു.
ആ സ്ത്രീ “സലാം കുമാരീ” എന്നു പറഞ്ഞപ്പോൾ മാത്രം മുമ്പു നല്ലവണ്ണം കേട്ടു
പരിചയമുള്ള ശബ്ദമാകയാൽ ആളെ മനസ്സിലായി “അയ്യോ! നിങ്ങൾ ഇങ്ങി
നെ ആയിപ്പോയോ? ഞാൻ അശേഷം അറിഞ്ഞില്ല. നിങ്ങൾ മുഷിയരുതെ
എന്നു പറഞ്ഞു മുമ്പോട്ടു ഓടിച്ചെന്നു കെട്ടിപ്പിടിച്ചു ചുംബിച്ചു കൈ പിടിച്ചു അ
കത്തേക്കു കൂട്ടിക്കൊണ്ടു പോയി “കരുണമ്മാ! എന്നെ മുമ്പെ സ്കൂളിൽനിന്നു
നോക്കിയ വത്സല എന്നവർ ഇതാ” എന്നു പറഞ്ഞു മൂന്നുപേരും കൂടെ ഇരുന്ന
ശേഷം വത്സല തന്റെ ചരിത്രം തുടങ്ങി:—

“എന്റെ കല്യാണം കഴിഞ്ഞു കുറെ ദിവസം കഴിഞ്ഞ ശേഷം ഞാൻ എന്റെ
ഭർത്താവുമായി ഇവിടത്തേക്കു വന്നു. എന്റെ ഭൎത്താവിന്നു മുമ്പെ ഒരു ഭാൎയ്യ
ഉണ്ടായിരുന്നെന്നും മഹാക്രൂരനായിരുന്നെന്നും സ്കൂളിലെ സായ്പ് കേട്ടിരുന്നു.
അതുകൊണ്ടു സായ്വിന്നു എന്ന അവൎക്കു കെട്ടിക്കൊടുപ്പാൻ മനസ്സുണ്ടായിട്ടില്ല.
എങ്കിലും അയാൾ നല്ല ഒരാളാണെന്നു കണ്ണൂരിലെയും ഇവിടെത്തെയും സായ്വ്മാരു
ടെ കത്തുണ്ടായിരുന്നതിനാൽ ഞങ്ങളുടെ സായ്വ് വലിയൊരു വിരോധം ഭാവി
ച്ചില്ല. എന്നാൽ അന്നു രാത്രിയത്തെ പ്രസംഗത്തിൽ ഇതിനെ പറ്റി ധാരാളം
സൂചിപ്പിച്ചതു പക്ഷേ സുകുമാരിക്കു ഓൎമ്മയുണ്ടാകുമോ എന്നറിഞ്ഞില്ല. ഞങ്ങ
ളുടെ സ്ത്രീകളിൽ സാധാരണയായി ഒരു കുട്ടിയെ ആരെങ്കിലും കല്യാണത്തിന്നു
ചോദിച്ചാൽ മൂന്നു നാലു മാസത്തെ പരിചയം വേണം എന്നതു സായ്വിന്റെ
കല്പനയായിരുന്നു. ക്രിസ്ത്യാനികളുടെ വിവാഹചേൎച്ച മരണംവരെ നിലനി
ല്ക്കേണ്ടതാകയാൽ യാതൊരു പരിചയവും ഇല്ലാത്ത ഒരു പുരുഷനും സ്ത്രീയും

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/148&oldid=196045" എന്ന താളിൽനിന്ന് ശേഖരിച്ചത്