താൾ:GkVI259.pdf/146

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

—132—

ശ്വാസമുണ്ടു” എന്നു പറഞ്ഞു എഴുത്തു കൊടുത്തു. അദ്ദേഹം അതു വാങ്ങിവായിച്ചു
നോക്കി മഹാശക്തനും ധൈൎയ്യവാനും ആയിരുന്നെങ്കിലും ബോധം കെട്ടു വീണു
പോയി. ധീർന്മാൎക്കു ധീരതയോടല്ലാതെ ഭീരുത്വത്തോടും നീചത്വത്തോടും
മല്ലുകെട്ടുവാൻ കഴികയില്ലല്ലൊ. അച്ഛൻ ഒരു പണിക്കാരനെ വിളിച്ചു മുഖ
ത്തു വെള്ളം തളിപ്പിച്ചപ്പോൾ ബോധം വന്നു എഴുന്നീറ്റു അവിടെ നിലത്തു
തന്നെ ഇരുന്നു. അപ്പോൾ അച്ഛൻ അദ്ദേഹത്തോടു ദുഷ്ടാ! നിന്റെ മനസ്സാ
ക്ഷി തന്നെ നിന്നെ കുറ്റം വിധിച്ചിരിക്കുന്നു. കപടഭക്താ! നീ എന്റെ
മകളെ സന്മാർഗ്ഗം അഭ്യസിപ്പിക്കുന്നു എന്നു എന്നെ വിശ്വസിപ്പിച്ചുംകൊണ്ടു
അവളെ വേണ്ടാതനം ശീലിപ്പിക്കുകയായിരുന്നുവോ? അവൾ തന്നെ എന്നോടു
ഇതു ഏറ്റുപറഞ്ഞിരിക്കുന്നു. നിന്റെയും എന്റെയും സ്ഥിതി നീ ഒത്തുനോ
ക്കാതെ ഇത്ര അഹംഭാവമേറിയ പണി ചെയ്തുകൊണ്ടു ഇതിന്നു ഞാൻ പ്രതി
വിധി കണ്ടിട്ടുണ്ടു‘’ എന്നു പറഞ്ഞു രണ്ടുപണിക്കാരെകൊണ്ടു അദ്ദേത്തിന്റെ
കൈകാലുകൾ കെട്ടിച്ചു കഠിനമായി അടിച്ചു. യാതൊരക്ഷരവും മിണ്ടാതെ
ആ സാധുവായ ആൾ ഇതെല്ലാം അനുഭവിച്ചു അവിടെനിന്നു പോകയും ചെയ്തു.
എന്നെക്കൊണ്ടു അച്ഛൻ ഞാൻ ഏറ്റു പറഞ്ഞിരിക്കുന്നു എന്നു പറഞ്ഞതു ഒരു
വിധം സത്യമായിരുന്നെങ്കിലും സൂക്ഷ്മത്തിൽ വ്യാജമായിരുന്നു. നിരപരാധി
യായ ഒരാളെ കൊണ്ടു ഇപ്രകാരം ഒന്നു സംഭവിച്ചതിൽ ഞാൻ അതിശയാതി
രേകത്താൽ മൌനയായി പോയതു അച്ഛൻ ഒരു സ്വീകരമായി കരുതി. രണ്ടു
മൂന്നു ദിവം കഴിഞ്ഞപ്പോൾ ഞാൻ അച്ഛന്റെ മേശമേൽ യദൃച്ഛയാ അദ്ദേഹ
ത്തിന്റെ കയ്യക്ഷരത്തിൽ ഒരെഴുത്തു കണ്ടു. അതിന്റെ പകൎപ്പു എന്റെ കൈ
ക്കൽ ഇപ്പോഴും ഉണ്ടു. ഇതാ ഞാൻ വായിച്ചു കേൾപ്പിച്ചു തരാം. നീ കേൾക്കു.

‘ദിനകരൻ എന്നാൾ അറിവാൻ:— നിങ്ങളുടെ മകളെ ഞാൻ ദൈവിക
കാൎയ്യങ്ങളല്ലാതെ മറ്റു യാതൊരു അയോഗ്യകാൎയ്യവും പഠിപ്പിച്ചിട്ടില്ലെന്നു മന
സ്സിലാക്കേണം. ഇന്നലേ നിങ്ങൽ പറഞ്ഞതു സത്യമാണെങ്കിൽ അവൾ ഒരു
കളവു പറഞ്ഞിരിക്കുന്നു. ഞാൻ ഇത്രയൊക്കെ പഠിപ്പിച്ചിട്ടും അവൾ ഇപ്രകാ
രം ചെയ്തതിനാൽ ഞാൻ അത്യന്തം അതിശയിക്കുന്നു. ഞാൻ ചെയ്ത പ്രയത്നത്തിന്നു
ഒടുവിൽ എനിക്കു കിട്ടിയ പ്രതിഫലം ഇതോ?

നിങ്ങൾ എന്നോടു ചെയ്തതിൽ പത്തിരട്ടി കഠിനമായി അങ്ങോട്ടു പ്രതിക്രി
യ ചെയ്വാൻ എനിക്കു കഴിയും. അപ്പോൾ നിങ്ങളുടെയും എന്റെയും സ്ഥിതി
എന്തെന്നു നിങ്ങൾ അറിയുമായിരുന്നു. എന്നാൽ ഞാൻ നിങ്ങളുടെ മകളെ
പരമാർത്ഥമായി സ്നേഹിക്കയാലും പ്രതിക്രിയയുടെ ദൈവത്തെ ഭയപ്പെടുകയാലും
നിങ്ങളിൽനിന്നു ഇതുവരെ പല നന്മകളനുഭവിച്ചതു കൃതജ്ഞതയോടെ ഓൎക്കുക

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/146&oldid=196041" എന്ന താളിൽനിന്ന് ശേഖരിച്ചത്