താൾ:GkVI259.pdf/145

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

—131—

എന്നു വെച്ചു ഞങ്ങളുടെ വീട്ടിൽ വന്നു ഇഷ്ടമായി പെരുമാറ്റം ചെയ്യുന്നതിന്നു
അച്ഛൻ സമ്മതിച്ചു. ക്രമേണ ഞാനും അദ്ദേഹവുമായി പരിചയമായപ്പോൾ
തനിക്കു അധികം താത്പൎയ്യം മതസംബന്ധമായ കാൎയ്യങ്ങളെ കുറിച്ചു സംഭാഷണം
കഴിക്കുന്നതിലാകുന്നു എന്നു എനിക്കു മനസ്സിലായി. മൂന്നു വൎഷത്തോളം ഞങ്ങൾ
ഇങ്ങിനെ കഴിച്ചു. വേദപുസ്തകത്തിൽ ഞാൻ ഗ്രഹിക്കാതിരുന്നതായ പലകാ
ൎയ്യങ്ങളും അദ്ദേഹം എന്നെ പഠിപ്പിച്ചു. അദ്ദേഹത്തിന്റെ ദൈവഭക്തിയും
ശുദ്ധഹൃദയവും നിമിത്തം എനിക്കു അദ്ദേഹത്തോടും എന്റെ പരമാൎത്ഥതയും
പഠിപ്പാനുള്ള താത്പൎയ്യവും അദ്ദേഹത്തിന്നു എന്നോടും വളരെ സ്നേഹമാ
യിരുന്നു.

അങ്ങിനെ ഇരിക്കുമ്പോൾ ഒരു ദിവസം വൈകുന്നേരം എന്നെ പഠിപ്പിച്ചി
രുന്ന ഗുരുക്കൾ എന്നോട് “എനിക്കു നിന്നെ വിവാഹം കഴിപ്പാൻ മനസ്സുണ്ടു നി
ണക്കു അതിന്നിഷ്ടമാകുമോ?” എന്നു ചോദിച്ചു. ഞാനുമായി പാഠസംബന്ധമായ
ല്ലാതെ മറ്റു യാതൊരു സംഭാഷണവും കൈകാൎയ്യവും അതുവരെ ഇല്ലാതിരുന്ന
ആ മനുഷ്യൻ എന്റെ ഗുരുവായിരിക്കേ എന്നോടു ഇപ്രകാരം ചോദിച്ചതു കേട്ടു
ഞാൻ അതിദുഃഖത്തോടും നീരസത്തോടും കൂടെ എഴുന്നീറ്റു അവിടനിന്നു
പോയ്ക്കളവാൻ ഭാവിച്ചപ്പോൾ ആയാൾ എന്റെ കാല്ക്കൽ വീണു ക്ഷമ ചോദിച്ചു.
എന്റെ ഗുരുവല്ലോ എന്നോടു ഇത്ര താഴ്മകാണിച്ചതെന്നു വിചാരിച്ചു ഞാൻ
ക്ഷമിച്ചു. ഇനിമെലാൽ എന്നെ പഠിപ്പിക്കുവാൻ വരരുതെന്നു പറഞ്ഞു വിട്ടയച്ചു.
അച്ഛനോടു ഇതിനെ പറ്റി യാതൊന്നും പറഞ്ഞതുമില്ല. ഇതു കഴിഞ്ഞ രണ്ടാം
ദിവസം രാവിലെ അച്ഛൻ എന്നെ വിളിച്ചു എന്റെ പക്കൽ ഒരു കത്തു തന്നു
അതു വായിപ്പാൻ പറഞ്ഞു. അതിൽ ആരും ഒപ്പിട്ടിരുന്നില്ല എങ്കിലും ഒടുവിൽ
അച്ഛന്റെ കീഴുദ്യോഗസ്ഥന്റെ പേരുണ്ടായിരുന്നു. അതിൽ എഴുതിയിരുന്നതു:
“ഞാൻ നിങ്ങളുടെ മകളുമായി വളരെ സ്നേഹമാകയാൽ അവളെ എനിക്കു
വിവാഹം കഴിപ്പിച്ചു തരേണം” എന്നും മറ്റുമായിരുന്നു. അച്ഛൻ എന്നോടു
“ഈ കാൎയ്യം സത്യമോ?” എന്നു ചോദിച്ചപ്പോൾ ഞാൻ ഒരക്ഷരം പോലും മിണ്ടി
യില്ല. ഞാൻ മിണ്ടാതിരുന്ന സംഗതി അതു സത്യമാകയാലാണ് എന്നു അച്ഛൻ
പറഞ്ഞു എന്നെ വളരെ ശകാരിച്ചു. എന്റെ മുറിയിലേക്കു ആട്ടി പറഞ്ഞയച്ചു.
വൈകുന്നേരം അച്ഛൻ ആപ്പീസിൽനിന്നു വന്നു അദ്ദേഹത്തിന്റെ പതിവു
പ്രകാരമുള്ള വരവും കാത്തിരുന്നു. കുറെ നേരം കഴിഞ്ഞപ്പോൾ അദ്ദേഹം ഈ
വിവരമൊന്നും അറിയാതെ വന്നു കയറി. അച്ഛൻ സാധാരണ ചെയ്യും പ്രകാ
രമുള്ള ആചാരമൊന്നും കാണിക്കാതെ “ഇതാ ഈ എഴുത്തു വായിക്കു. അക്ഷരം
നിന്റേതല്ലെങ്കിലും നീ എഴുതിച്ചതായിരിക്കേണം എന്നു എനിക്കു പൂൎണ്ണവി


9*

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/145&oldid=196040" എന്ന താളിൽനിന്ന് ശേഖരിച്ചത്