താൾ:GkVI259.pdf/144

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിമൂന്നാം അദ്ധ്യായം.

സുകുമാരി വീട്ടിലെത്തിയപ്പോൾ കരുണ കോഴിക്കോട്ടിലെ പെൺകുട്ടിക
ളുടെ അനാഥശാല കാണ്മാൻ പോവാനായി പുറപ്പെട്ടു അവളെയും കാത്തുനില്ക്കു
കയായിരുന്നു. സുകുമാരിയുടെ മുഖം കണ്ടപ്പോൾ തന്നെ കരുണെക്കു കാൎയ്യം
ബോധിച്ചു “നീ സത്യദാസനെ കണ്ടുവോ?” എന്നു ചോദിച്ചു. സുകുമാരി പൊ
ട്ടിക്കരഞ്ഞതേ ഉള്ളൂ. യാതൊന്നും പ്രത്യുത്തരമായി പറഞ്ഞില്ല. കുറേ കരഞ്ഞ
ശേഷം നല്ല മഴ പെയ്താൽ കനത്ത കാൎമ്മേഘങ്ങൾ നീങ്ങിപ്പോകുംപ്രകാരം
മുഖത്തു അസാരം പ്രസന്നതയായി. ഹൃദയത്തിലേ ഭാരവും സ്വല്പമൊന്നു
കുറഞ്ഞു. എങ്കിലും പുറത്തേക്കിറങ്ങുവാൻ അത്ര ഒരു താത്പൎയ്യം കാണാഞ്ഞതി
നാൽ കരുണ അവളുടെ അടുക്കൽ തന്നെ ഇരുന്നു അവളെ ആശ്വസിപ്പിപ്പാൻ
തുടങ്ങി:-

“കുമാരീ! ഞാനും ഏറിയകാലമായി ഏകദേശം നിന്നെ പോലെ തന്നെ
ഒരു സ്ഥിതിയിലിരിക്കയാകുന്നു. ഇതു വരെക്കും അതു നിന്നോടു പറയുന്നതു
നന്നായി തോന്നിയില്ല. എങ്കിലും ഇപ്പോൾ എന്റെ അവസ്ഥ പറഞ്ഞാൽ നി
ണക്കു അസാരമെങ്കിലും ഒരു അശ്വാസമുണ്ടാകുമെന്നു തോന്നുകയാൽ ഞാൻ
പറവാൻ വിചാരിക്കുന്നു. നിന്നോടല്ലാതെ മറ്റു യോതൊരാളോടും ഞാൻ ഇതു
വരെക്കും എന്റെ ഉള്ളു തുറന്നു പറഞ്ഞിട്ടില്ല.

“എന്റെ അച്ഛന്റെ ഒരു കീഴുദ്യോഗസ്ഥൻ ഞാനുമായി പരിചയമായിരു
ന്നു എന്നു ഞാൻ നിന്നോടു പറഞ്ഞിരുന്നുവല്ലോ. അദ്ദേഹം ഒരു കണ്ണൂർക്കാരനാ
യിരുന്നു. കാഴ്ചെക്കു എത്രയോ യോഗ്യനായിരുന്നെങ്കിലും അതിനേക്കാൾ വലിയ
ഗുണം വിദ്യയും ദൈവഭക്തിയുമായിരുന്നു. സ്വരാജ്യക്കാരനാകുന്നുവല്ലോ

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/144&oldid=196037" എന്ന താളിൽനിന്ന് ശേഖരിച്ചത്