താൾ:GkVI259.pdf/140

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

—126—

മെന്നും ഇതുവരെ ചെയ്ത ഉപകാരത്തിന്നു നന്ദിപറയുന്നെന്നും ഇതിൽ എഴുതി
യിരിക്കുന്നു. ഇതാ വായിച്ചു നോക്കുവിൻ!”

കത്തു കണ്ടപ്പോൾ അയാളുടെ മുഖം വാടി ഇനി ഒന്നു സാധിക്കയില്ലെ
ന്നു കണ്ടു “എന്നാൽ എന്റെ ഒന്നാമത്തെ കത്തു നീയോ നിന്റെ യജമാനനോ
തടസ്ഥം ചെയ്തിരിക്കുന്നു. ആ കാൎയ്യം ഞാൻ വെറുതെ വിട്ടുകളയില്ല. ഇ
ന്നെത്തെ ദിവസമെങ്കിലും ഇവരെ എന്റെ കൂടെ അയച്ചെങ്കിൽ അതു ഞാൻ
ക്ഷമിക്കും” എന്നു പറഞ്ഞു. അപ്പോൾ അവൻ “ആർ നിങ്ങളുടെ എഴുത്തു കണ്ടു?
നിങ്ങളുടെ കത്തു ആർ പിടിച്ചു.? ഞാൻ കത്തു പിടിച്ചിട്ടുമില്ല കടിച്ചിട്ടുമില്ല.
വേണമെങ്കിൽ നിങ്ങൾ തപ്പാലധികാരന്മാരോടു അന്വേഷിട്ടു തുമ്പുണ്ടാ
ക്കിക്കോളിൻ. ഞാൻ നാളെ ഇവരെ വണ്ടി കയറ്റി അയക്കുന്നതുവരെ ഇ
വിടന്നു എവിടെയും പോവാൻ സമ്മതിക്കയില്ല” എന്നു തീർത്തു പറഞ്ഞു. സുകുമാ
രിയും കരുണയും പ്രകൃത്യാ ലജ്ജാശീലമാരാകയാൽ അവൎക്കും അദ്ദേഹത്തിന്റെ
വീട്ടിൽ പോകാതെ കഴിഞ്ഞാൽ നന്നെന്നായിരുന്നു വിചാരം. ആയാൾ പോയ
ഉടനെ തങ്ങൾക്കു ഈ ഉപകാരം ചെയ്ത ആൾ ആരെന്നറിവാൻ വേണ്ടി രത്ന
സ്വാമിയോടു ചോദിച്ചു. “അതു നിങ്ങൾ ക്രമേണ അറിയും അറിയാതിരിക്ക
യില്ല” എന്നു മാത്രം അവൻ മറുപടി പറഞ്ഞു.

“പിറ്റേ ദിവസം വൈകുന്നേരം അവൻ അവരെ തീവണ്ടി ആപ്പീസി
ലേക്കു കൂട്ടിക്കൊണ്ടു പോയി, ശീട്ടു വാങ്ങി വണ്ടിയിൽ കയറ്റി. അവർ വ
ണ്ടിക്കകത്തു കയറി ഇരുന്നു പുറത്തേക്കു നോക്കിയപ്പോൾ കുറെ ദൂരെ “സേഡ്
ഹാൎട്ട്” എന്ന ആൾ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നതു കണ്ടു. അപ്പോൾ നോക്കി
യിരുന്നതു അവരെ അല്ലയായിരുന്നു. അതുകൊണ്ടു അവർ അദ്ദേഹത്തെ ചൂ
ണ്ടിക്കാണിച്ചു രത്നസ്വാമിയോടു “അതാ ആ നില്ക്കുന്ന ആൾ ആരാണെന്നറി
യുമോ ” എന്നു ചോദിച്ചു.

“അതോ ആ ആളോ? അതൊരു പറങ്കി അല്ലേ? കണ്ടാൽ അങ്ങനെ തോന്നുന്നു.”

“അദ്ദേഹം ആരാകുന്നു എന്നു നിങ്ങൾ അറിയുമോ? നിങ്ങൾ അദ്ദേഹത്തെ
കണ്ണൂരിൽ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ?”

“അങ്ങിനെ കണ്ണൂരിൽ എത്ര ആളുകൾ ഉണ്ടു? നിങ്ങൾക്കു അയാളെ കാ
ണേണമെങ്കിൽ ആയാളെ ഞാൻ വിളിച്ചുകൊണ്ടു വരാം.”

“വേണ്ട വേണ്ട. ഞങ്ങൾക്കു അദ്ദേഹത്തെ കണ്ടു സംസാരിക്കേണ്ടുന്ന ആ
വശ്യമൊന്നുമില്ല.”

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/140&oldid=196027" എന്ന താളിൽനിന്ന് ശേഖരിച്ചത്