താൾ:GkVI259.pdf/139

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

—125—

“പിന്നെയും അഹമ്മതി നോക്കു. വീടെവിടെയാണ്?”

“വീട് നാട്ടിൽ തന്നെ.”

കോപത്തോടെ “എടാ! നാടെവിടെയാണ്?”

“ഈ ഓട്ടവും ചാട്ടവും ഒന്നും എന്നോടു പറ്റുകയില്ല. ഞാൻ ഏറിയ രാ
ജ്യങ്ങളും ഏറിയ ജനങ്ങളെയും കണ്ടു ഭയം തീൎന്ന ഒരുത്തനാണ്.”

(സാവധാനമായി) “ എടോ! ഞാൻ പറയുന്നത് നീ കേൾക്കൂ. ഈ അമ്മ
യുടെ അച്ഛനും ഞാനും പണ്ടുപണ്ടേ സ്നേഹിതന്മാരാണ്. മൂന്നു മാസമായി
ഇവർ ഇവിടെ വന്നു താമസിക്കുന്നതു. എന്റെ സ്നേഹിതന്റെ വിശ്വാസം
മകൾ എന്റെ സംരക്ഷണത്തിൽ ഇരിക്കുന്നതാണെന്നാണ്. നാളെ ഇവർ പോകു
കയും ചെയ്യുന്നു. എനിക്കു ഇന്നൊരെഴുത്തുവന്നപ്പോൾ മാത്രമേ അവസ്ഥയൊക്ക
ഞാൻ അറിഞ്ഞുള്ളൂ. ഞാൻ ഇവൎക്കു വളരെ ഉപകാരം ചെയ്തിരിക്കുന്നുവെങ്കിലും
ഇവരെ ഞാൻ ഒരിക്കലും വന്നു കണ്ടിട്ടില്ലെന്നു ഇവർ അങ്ങോട്ടെഴുതിയിരിക്കു
ന്നു. അതു അദ്ദേഹത്തിന്നു വലിയ പരിഭവത്തിന്നു കാരണമായിരിക്കുന്നു എന്നു
എനിക്കു വിശ്വാസമുണ്ടു. അതുകൊണ്ടു ഈ കൃത്രിമങ്ങളൊക്കെയും ചെയ്തുകൂട്ടിയ
ആളുടെ പേർ അറിയിച്ചുകൊടുത്തല്ലാതെ അദ്ദേഹത്തിന്നു എന്റെ പരമാൎത്ഥം
മനസ്സിലാകുമോ?”

“ഓ ആ പ്രയാസം ക്ഷണത്തിൽ തീരും. അതു കരുണമ്മ അവിടെ എ
ത്തിയാൽ പറഞ്ഞറിയിച്ചുകൊള്ളും.”

“എന്നാലും നീ നിന്റെ ജയമാനന്റെ പേർ പറകയില്ല അല്ലേ?”

“ഇല്ല. അതിന്നു എനിക്കു തത്ക്കാലം കല്പനയില്ല. കല്പന കിട്ടിയാൽ പ
റഞ്ഞുതരാം. നാളെ ഇവരെ വണ്ടികയറ്റിവിട്ടാൽ എന്റെ ഉത്തരവാദിത്വം
തീൎന്നു. എന്റെ യജമാനന്റെ കല്പന ഇതാകുന്നു. ചോദിക്കുന്നവരോടെല്ലാം
പേർ പറഞ്ഞറിപ്പാനല്ല.”

“എന്റെ വീട്ടിൽ ഒരാഴ്ചയെങ്കിലും ഇവർ വന്നു താമസിക്കേണം.”

“ഇവർ കണ്ണുചികിത്സെക്കാകുന്നു വന്നതു. നിങ്ങളുടെ വീട്ടിൽ പാൎപ്പാ
നല്ല.”

“അതു നിന്റെ കല്പനയല്ല. എന്റെ സ്നേഹിതന്റെ മകളെ എന്റെ
വീട്ടിലേക്കാകുന്നയച്ചതു.”

“നാളെ പുറപ്പെടുവാൻ അച്ഛന്റെ കല്പനയാകുന്നു. അദ്ദേഹത്തിന്റെ
കത്തു എനിക്കും വന്നിട്ടുണ്ടു. ഇവരെ സുഖത്തോടെ വണ്ടികയറ്റി വിടേണ

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/139&oldid=196025" എന്ന താളിൽനിന്ന് ശേഖരിച്ചത്