താൾ:GkVI259.pdf/137

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

—123—

രം തന്നെ ഞാൻ അറിഞ്ഞിട്ടില്ല. എനിക്കു ഇതൊക്കെ ഒരു അതിശയമായി
രിക്കുന്നു. ഞാനും നിങ്ങളുടെ അച്ഛനും ഒരേവിധം പ്രവൃത്തിക്കാരും സ്നേഹിതന്മാ
രുമാകുന്നു. ഈ മൂന്നു മാസവും ഞാൻ നിങ്ങളെക്കൊണ്ടു യാതൊരു വിവരവും അ
റിയാഞ്ഞതിശയം.”

“ഞങ്ങൾ വരുന്ന വിവരത്തിന്നു അച്ഛൻ നിങ്ങൾക്കു എഴുതിയിരുന്നു
വല്ലോ.”

“എനിക്കു ഇതുവരെ ഒരു ഒറ്റ എഴുത്തു കിട്ടീട്ടില്ല. പക്ഷേ
എനിക്കയച്ച കത്തുകൾ കണ്ണൂരിൽവെച്ചു തന്നെ ആരെങ്കിലും വൎഗ്ഗിച്ചിരിക്കണം.
ഈ നാട്ടിലെത്തിയാൽ എനിക്കു കിട്ടാതിരിക്കയില്ല. നിങ്ങളുടെ നാട്ടിൽ ചില
ചില്ലറ തപാലുദ്യോഗസ്ഥന്മാർ കൈക്കൂലിവാങ്ങി കത്തുകൾ ആൎക്കെങ്കിലും കൊ
ടൂത്തുകളവാനും കത്തിൽ തപാൽമുദ്രയോ മറ്റോ അടക്കം ചെയ്തിട്ടുണ്ടെന്നറി
ഞ്ഞാൽ അതു അപഹരിപ്പാനും മഹാ സമൎത്ഥന്മാരാണെന്നും മറ്റും പലശ്രുതി
കൾ ഞാൻ കേട്ടിട്ടുണ്ട്.”

“എന്നാൽ ഇതുവരെക്കും ഇതെല്ലാം ചെയ്തതും ഞങ്ങൾ ഇവിടെ വന്നിറ
ങ്ങിയപ്പോൾ തന്നെ തീവണ്ടി ആപ്പീസിൽ ആളെ അയച്ചിരുന്നതും ആരാ
യിരുന്നു?”

“ഞാൻ അറിയുന്നില്ല. ആ ആൾ എവിടെ?”

ഇതു ചോദിക്കുമ്പോൾ തന്നെ യദൃച്ഛയാ രത്നസ്വാമി മുറിക്കകത്തു വന്നു
കയറി.

കരു: “ഇതാ ഇയാൾ തന്നെ ഇയ്യാളെ നിങ്ങൾ അറികയില്ലയോ.
നിങ്ങൾ അയച്ചതല്ലയോ?”

“ഞാൻ ഇവനെ അറിക തന്നെ ഇല്ല. (അവനോട്) എടോ! നിന്നെ ഇവ
രുടെ അടുക്കൽ അയച്ചതു ആരാകുന്നു?”

രത്ന: “എന്റെ യജമാനൻ.” ( അ ന്നു കാൎയ്യം ഉടനെ മനസ്സിലായി)

“നിന്റെ യജമാനൻ ആരാകുന്നു?”

“അയാളുടെ അച്ഛന്റെ മകൻ.”

“അഹംഭാവീ! നീ ആരോടാണ് ഈ തോന്നിവാസം പറയുന്നതെന്നറി
യുമോ?”

“അറിയും.”

“അറിയുമെങ്കിൽ ഞാനാരാണ്?”

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/137&oldid=196020" എന്ന താളിൽനിന്ന് ശേഖരിച്ചത്