താൾ:GkVI259.pdf/133

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

—119−

യാതൊന്നും എഴുതുവാനില്ല. എന്റെ സമ്പ്രദായത്തിന്നനുസരിച്ചെഴുതുന്ന
ഒരു കത്തു അവൾക്കു രസമാകയില്ല. അതുകൊണ്ടു മറുപടി എഴുതേണ്ടാ.”

സുകുമാരിക്കു ഇതു സന്തോഷമായെങ്കിലും മറുപടി എഴുതാഞ്ഞാൽ പിന്നെ
സത്യദാസന്റെ വിവരം അറിവാൻ കഴികയില്ലല്ലോ എന്നു വിചാരിച്ചു ദുഃഖിച്ചു.

മൂന്നു മാസം കഴിഞ്ഞശേഷം കരുണയും സുകുമാരിയും ഒരു പണിക്കാരനു
മായി മദിരാശിക്കു പുറപ്പെട്ടു. രണ്ടുദിവസം അവർ കോഴിക്കോട്ടിൽ താമ
സിച്ചു. രണ്ടാം ദിവസം വൈകുന്നേരം അവർ ഇരുവരും കൂടെ മാനാഞ്ചിറ
എന്ന വലിയ കുളത്തിന്റെ കരെക്കു ചെന്നു അതു നോക്കിക്കൊണ്ടു നില്ക്കുമ്പോൾ
ദൂരെ നിന്നു ഒരാൾ തങ്ങളുടെ നേരെ വരുന്നതു കണ്ടു. സൂക്ഷിച്ചു നോ
ക്കിയപ്പോൾ അതു സേഡ് ഹാൎട്ട് എന്ന ആളാണെന്നു മനസ്സിലായി. അടുത്തെ
ത്തിയപ്പോൾ ഒരിക്കൽ കണ്ടു പരിചയമായ ഒരാളായിരുന്നെങ്കിലും അന്യോന്യം
സലാം പറഞ്ഞ ഉടനെ മറ്റുയാതൊന്നും പറയാതെ ആയാൾ പോയ്ക്കളഞ്ഞു.
അതു കണ്ടപ്പോൾ കരുണ സുകുമാരിയോടു “ഇതൊരു വല്ലാത്ത സ്വഭാവക്കാരൻ
തന്നെ. ‘സേഡ് ഹാൎട്ട്’ എന്നു പറഞ്ഞാൽ ‘ഖേദഹൃയൻ’ എന്നല്ലോ അൎത്ഥം.
ആ പേർ ഇദ്ദേഹത്തിന്നു പറ്റിയതാകുന്നു എന്നു ഞാൻ മുമ്പേ തന്നെ നിന്നോടു
പറഞ്ഞില്ലേ” എന്നു പറഞ്ഞു.

മൂന്നാം ദിവസം അതികാലത്തു അവർ ബേപ്പൂരിൽ ചെന്നു തീവണ്ടി കയറി.
വണ്ടിയുടെ മാതിരിയും അതിന്റെ ക്ഷണഗതിയും മാൎഗ്ഗങ്ങളിലെ ഓരോ
വിനോദകാഴ്ചയും അവൎക്കുവളരെ രസകരമായി തോന്നി. ഒരു കാൎയ്യത്തിൽ അ
വൎക്കു വളരെ അത്ഭുതവുമുണ്ടായി. തീവണ്ടിയിൽ അവർ ഇരുന്നിരുന്ന പങ്തിക്കു
സമീപത്തെ കള്ളിയിൽ ഇരുന്നിരുന്ന യാത്രക്കാരുടെ കൂട്ടത്തിൽ ഒരു മാപ്പിളയു
ണ്ടായിരുന്നു. അവൻ പറയുന്നതു സകലം മറ്റുള്ളവർ വിശ്വസിക്കണമെ
ന്നും മറ്റുള്ളവർ പറയുന്നതിൽ അവന്നു രസമായി തോന്നുന്നതു മാത്രം വിശ്വാ
സയോഗ്യം എന്നും ആയിരുന്നു അവന്റെ ഭാവം. അവൻ കൂട്ടുയാത്രക്കാരനായ
ഒരു ഹിന്തുവുമായുണ്ടായ സംഭാഷണം വായനക്കാരിൽ ചിലൎക്കു രസകരമായിരി
ക്കുമെന്നു വെച്ചു അല്പം ഇവിടെ പ്രസ്താവിക്കാം.

മാപ്പിള: “ഇബടെ ഈ ബണ്ടീന്റെ ഓട്ടം കണ്ടിറ്റി നിങ്ങ ഇത്തിര അയിശ
യിക്കുന്നല്ലോ. ഞമ്മ മക്കത്ത്, കപ്പലിന്ന് പായി കൊടുക്കുമ്പോലെ തീബ
ണ്ടിക്ക് പായുണ്ട്. കാറ്റും കൂടിയങ്ങ് പിടിക്കുമ്പളേക്ക് ഓട്ടത്തിന്റൊര് അദൃ
പ്പം എന്താ പറയിണ്ടിയത്?”

ഹിന്തു : “ആഹാ? ഒരു മണിക്കൂറിൽ എത്ര കാതം ഓടും?”

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/133&oldid=196008" എന്ന താളിൽനിന്ന് ശേഖരിച്ചത്