താൾ:GkVI259.pdf/132

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

—118—

മ്പോൾ ആയാൾ കല്ക്കത്തായിലേക്കു പ്പോകേണ്ടി വരും. അധികമെഴുതുവാൻ
സമയമില്ല. നിങ്ങളുടെ മറുപടി വന്നാൽ ഞാൻ ഒരു വലിയ കത്തെഴുതും.
ഇപ്പോൾ വളരെ സലാം പറഞ്ഞു മതിയാക്കുന്നു. എന്നു
താരബായി ഗുലാബ്സിങ്ങ്.

ഇതു വായിച്ച ഉടനെ സൂൎയ്യൻ മേഘത്താൽ മറഞ്ഞു പോകുമ്പോൾ ദിക്കെല്ലാം
മങ്ങിപ്പോകുന്നതു പോലെ സുകുമാരിയുടെ മുഖം ഒന്നു വാടി. രണ്ടു സ്നേഹിത
കളോ രണ്ടു സ്നേഹിതന്മാരോ തമ്മിലുണ്ടാകുന്ന ഇഷ്ടം പോലെ മാത്രമേ സത്യദാ
സനും സുകുമാരിയും തമ്മിൽ ഇഷ്ടം ഉണ്ടായിരുന്നുള്ളൂ. അതു ചെറിയ കുട്ടി
കളായിരിക്കുമ്പോൾ ആരംഭിച്ചു ക്രമേണ വൎദ്ധിച്ചു വന്നു. എങ്കിലും
ഈ കത്തു വായിച്ചു തീൎന്നപ്പോൾ, താനും സത്യദാസനും തമ്മിലുള്ള സ്നേഹത്തിന്നു
ഒരു പ്രത്യേകവിശേഷതയുണ്ടെന്നും അല്ലെങ്കിൽ അവന്നു താരബായിയോടു
ഇഷ്ടമാണെന്നും രണ്ടു പേരും ഒന്നിച്ചു കാറ്റുകൊള്ളുവാൻ പോകുന്നെന്നും
കേട്ടാൽ വ്യസനിപ്പാൻ സംഗതിയില്ലയായിരുന്നു എന്നും സുകുമാരി കണ്ടു.
താനും താരബായിയും പണ്ടേ തമ്മിൽ ഇഷ്ടമല്ല. താരബായി ഗൎവ്വിഷ്ഠ
യും ലഘുമനസ്സുകാരിയും ആണെന്നും അതുകൊണ്ടു അവളുടെ സ്നേഹിതയായി
രിക്കുന്നതു യോഗ്യമല്ലെന്നുമായിരുന്നു തന്റെ അഭിപ്രായം. സുകുമാരി അനാ
ഥയും ദരിദ്രയും ആകയാൽ അവളുടെ സ്നേഹം അയോഗ്യമെന്നായിരുന്നു മറ്റവ
ളുടെ അഭിപ്രായവും. ഇതു സത്യദാസൻ അറികയും ചെയ്യും എങ്കിലും ഉൽകൃ
ഷ്ടമാനസനായ അവന്നു ഇങ്ങിനഅവളുടെ സംസൎഗ്ഗത്തിൽ രസം തോന്നിയതു
കേട്ടു സുകുമാരി അത്യന്തം വിസ്മയിച്ചു. അതു മുതൽ സുകുമാരിക്കു സത്യദാസ
നോടുള്ള സ്നേഹം വേറൊരു രൂപത്തിൽ അധികമായി വൎദ്ധിച്ചതിനോടു
കൂടെ തന്നെ അതിയായ കുണ്ഠിതവും മുഴുത്തുവന്നു.

വായിച്ചുതീൎന്നു ഒരു നിമിഷം കഴിഞ്ഞപ്പോൾ സുകുമാരി കരുണയോടു
“എന്താകുന്നു ഇതിന്നു മറുപടി എഴുതേണ്ടതു” എന്നു ചോദിച്ചു.

കരു: “എന്റെ അച്ഛനും അവളുടെ അച്ഛനും തമ്മിലുള്ള സ്നേഹം നിമി
ത്തം ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും പോക്കുവരവും ക്ഷണനവും സത്കാരവും ഉ
ണ്ടായിരുന്നെന്നല്ലാതെ അവൾ വിചാരിക്കും പ്രകാരം എനിക്കു അവൾ ഒരു സ്നേ
ഹിതയല്ല. അവളും ഞാനും തമ്മിൽ പ്രായംകൊണ്ടു എത്രയോ വ്യത്യാസമുള്ളതു
കൂടാതെ ഈ കത്തുകൊണ്ടു തന്നെ അവളുടെ സ്വഭാവം നിണക്കു മനസ്സിലാക്കാ
മല്ലോ. അവൾക്കും എനിക്കും തമ്മിൽ സ്നേഹം ഉണ്ടാവാനിടയുണ്ടെന്നു നീ
വിചാരിക്കുന്നുവോ?എനിക്കു പട്ടും പൊന്നും ക്ഷണനവും സദ്യയും കൊണ്ടു

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/132&oldid=196006" എന്ന താളിൽനിന്ന് ശേഖരിച്ചത്