താൾ:GkVI259.pdf/131

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

—117—

കരു : “ അങ്ങിനെയാകുന്നുവെങ്കിൽ അതും ആവശ്യാൎത്ഥം ചെയ്തതായിരി
ക്കേണം. അയാൾ ഇതുവരെ ഓസ്രാല്യയിൽ ലോഹക്കുഴികമ്പനിയിലായി
രുന്നുവെന്നു കേട്ടുവല്ലോ. അതുകൊണ്ടായിരിക്കണം വേഷം മാറ്റിയതു.”

സുകു : “എനിക്കു നാട്ടുകാർ വസ്ത്രം മാറ്റുന്നതിൽ വിരോധമില്ല എങ്കിലും
വിലാത്തിക്കാരുടെ നെഞ്ഞുതുറന്ന കുപ്പായവും കഴുത്തിൽ കെട്ടുന്ന ചമയങ്ങളും
അവരുടെ തൊപ്പിയും നാട്ടുകാർ ധരിക്കുന്നതു കുറെ അതിർ കടന്നതായി തോ
ന്നുന്നു. നാടൻ മുണ്ടിനേക്കാൾ ഒരു സംഘത്തിലേക്കു പറ്റിയതു കാൽച്ചട്ട
തന്നെ സംശയമില്ല. ചെരിപ്പു കാലിന്നൊരു രക്ഷയുമാകുന്നു. പിന്നെ സാധാര
ണ ഒരു കുപ്പായവും ഒരു തലക്കെട്ടുമാകുന്നു നമ്മുടെ ആളുകൾക്കു യോഗ്യത.
ഇതുകൂടാതെ പേർ മാറ്റുന്നതു കേവലം അയോഗ്യത തന്നേ. ഇതിനാൽ മറ്റു
ള്ളവരെ വഞ്ചിക്കയത്രെ ചെയ്യുന്നതു. തന്റെ സ്വജാതിയെ മറച്ചുവെക്കുന്നതു
ഒന്നുകിൽ അതു തനിക്കു അപമാനമായി തോന്നീട്ടോ അല്ലെങ്കിൽ വല്ലലാഭം
ആഗ്രഹിച്ചിട്ടോ ആയിരിക്കേണം. രണ്ടു വിധത്തിലായാലും അതു ചതി തന്നേ.”

ഇതു പറഞ്ഞുംകൊണ്ടിരിക്കുമ്പോൾ തപാലിൽ വന്ന ഒരു കത്തും കൊണ്ടു
പരിപൂൎണ്ണം അകത്തുവന്നു അതു കരുണെക്കു കൊടുത്തു. സുകുമാരി അതു തുറന്നു
കരുണയെ വായിച്ചു കേൾപ്പിച്ചു:—

“ഞങ്ങൾ ഇവിടെ എത്തിയാൽ കത്തെഴുതുമെന്നു പറഞ്ഞിരുന്നുവല്ലോ.
ഇതുവരെ അവസരമുണ്ടായില്ല. ഇവിടെ ആറുമാസം താമസിപ്പാനേ അച്ഛനു
ഇഷ്ടമുള്ളൂ. അതുകൊണ്ടു ഇനി അഞ്ചുമാസത്തിനകം ഞങ്ങൾ അങ്ങോട്ടു തന്നെ
വരും. അച്ഛന്റെ സ്നേഹിതന്മാർ പലരും ഞങ്ങളെ ക്ഷണിച്ചു സല്ക്കരിക്കുന്ന
തിനാൽ ചിലസ്ഥലങ്ങളിൽ രാത്രി പന്ത്രണ്ടു മണിവരെക്കും ഇരിക്കേണ്ടിവരു
ന്നു. അതുകൊണ്ടാകുന്നു കത്തെഴുതുവാൻ സമയമില്ലാഞ്ഞതു. ഇന്നലെ രാത്രി
ഇവിടെക്കും വെച്ചു കേമനായ ജിജിബായി എന്ന പാൎസി ഞങ്ങളെ ക്ഷണിച്ചി
രുന്നു. ഒരു ഊക്കൻ സദ്യയും പലതമാശകളും ഉണ്ടായിരുന്നു. എനിക്കു അച്ഛൻ
നൂറുറുപ്പിക വിലെക്കുള്ള ഒരു പട്ടുചേലയും പത്തു പൌൺ കൊണ്ടുള്ള ഒരു
പൊൻമാലയും തന്നതാകുന്നു ഞാൻ ധരിച്ചിരുന്നതു.

കല്ക്കത്തയിൽ അച്ഛന്റെ പണി നടത്തുന്ന ഏജണ്ട് വന്നിട്ടുണ്ടു. സത്യ
ദാസൻ എന്നാകുന്നു പേർ. കണ്ണൂർക്കാരനാകുന്നു. ഞങ്ങളുടെ കൂടെ തന്നെ
യാകുന്നു താമസം. അച്ഛനും എനിക്കും അയാളോടു വളരെ ഇഷ്ടമാകുന്നു.
എന്നോടു ആയാൾക്കും വളരെ ഇഷ്ടമുണ്ടു. ഞങ്ങൾ എപ്പോഴും രാവിലെയും
വൈകുന്നേരവും ഒന്നിച്ചു നടക്കുവാൻ പോകാറുണ്ടു. ഞങ്ങൾ കണ്ണൂൎക്കു വരു

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/131&oldid=196003" എന്ന താളിൽനിന്ന് ശേഖരിച്ചത്