താൾ:GkVI259.pdf/130

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

—116—

ഞാൻ എന്റെ കൂടെ കൂട്ടിക്കൊണ്ടു വന്നതാകുന്നു” എന്നു പറഞ്ഞപ്പോൾ ദിനക
രൻ അവന്നു കൈകൊടുത്തു, “ നിങ്ങളുമായി പരിചയമാവാൻ ഇടവന്നതിൽ
ഞാൻ വളരെ സന്തോഷിക്കുന്നു” എന്നു ഇരുവരും അന്യോന്യം പറഞ്ഞു. ഇതൊ
ക്കയും കരുണയും സുകുമാരിയും അടുത്ത മുറിയിൽനിന്നു ഒരു മറയുടെ ഉള്ളിൽ
കൂടെ നോക്കി നിന്നിരുന്നു. “ആരുമായി പരിചയമാവാൻ ഇഷ്ടമില്ലാത്ത
ആൾ ഇവിടെ വന്നു നിങ്ങളുടെ അച്ഛനുമായി സ്നേഹമാവാനുള്ള ,സംഗതി
എന്തായിരിക്കും?” എന്നു സുകുമാരി കരുണയോടു പതുക്കെ പറഞ്ഞു. മറ്റവർ
മൂവരും കൂടി ഓരോ വൎത്തമാനങ്ങൾ പറഞ്ഞ ശേഷം ഒടുവിൽ കൺചികിത്സ
കൊണ്ടു സംസാരിച്ചു തുടങ്ങി. സാധാരണയായി സൌഖ്യമാക്കാവുന്ന നേത്ര
രോഗങ്ങൾ മാറ്റുവാൻ സാമർത്ഥ്യമുള്ള (ഡക്ടർമാർ) ശസ്ത്രവൈദ്യന്മാർ മതിരാശി
യിൽ ഉണ്ടെന്നും ഒന്നു രണ്ടു മാസത്തിന്നകം മതിരാശിയിൽനിന്നു ബേപ്പൂരോളം
തീവണ്ടി നടക്കുന്നതാകയാൽ യാത്രെക്കു സൌകൎയ്യവും ചിലവുകുറവുമായിരിക്കു
മെന്നും ഈ പരദേശി പറഞ്ഞു. മൂവരും കൂടി ആലോചിച്ചു തീവണ്ടി നടപ്പായ
ഉടനെ കരുണയേയും അവൾക്കു തുണയായി സുകുമാരിയേയും ഒരു വേലക്കാര
നോടു കൂടി അങ്ങോട്ടു അയക്കുന്നതുത്തമമെന്നു തീൎച്ചപ്പെടുത്തി. അതിന്റെ
ശേഷം ദിനകരൻ കരുണയെയും സുകുമാരിയെയും വിളിപ്പിച്ചു ഈ പരദേശി
യുമായി മുഖപരിചയമാക്കി. അവൻ ഇവൎക്കു കൈകൊടുത്തു സലാം പറയു
മ്പോൾ കൈ വല്ലാതെ വിറയ്ക്കുന്നെന്നു ഇരുവരും കണ്ടു സംഗതി എന്തായിരി
ക്കുമെന്നുവെച്ചു അത്ഭുതപ്പെട്ടു. കുറെ നേരം കഴിഞ്ഞ ശേഷം അവനും വൈ
ദ്യനും വിടചൊല്ലി പോയി.

കരുണയും സുകുമാരിയും തങ്ങളുടെ മുറിയിലെത്തിയപ്പോൾ സംഭാഷണം
തുടങ്ങി.

കരു: “അദ്ദേഹത്തിന്റെ പേർ സ്വഭാവത്തോടു യോജിക്കുന്നു എന്നു മാത്ര
മല്ല, മുഖത്തു ഏതാണ്ടൊരു വ്യസനമുള്ള പ്രകാരവും എനിക്കു തോന്നുന്നു.
നീയും അതു കണ്ടുവോ അല്ല എനിക്കു എന്റെ കണ്ണിന്റെ തരക്കേടുകൊണ്ടു
അങ്ങിനെ തോന്നിപ്പോയതായിരിക്കുമോ?”

സുകു: “അല്ല. നിങ്ങൾ പറഞ്ഞതു ശരിയാകുന്നു ഞാൻ അയാളെ കണ്ടന്നു
മുതല്ക്കേ മുഖത്തൊരു പ്രസാദക്കുറവു കണ്ടിരിക്കുന്നു. ചിരിക്കേണ്ടിവരുമ്പോൾ
തന്നെ അതു തനിയെ വരാതെ ബലാത്ക്കാരേണ വരുത്തുന്നതാകുന്നു. ഏതായാലും
കാഴ്ചെക്കു മഹായയോഗ്യൻ തന്നേ. എങ്കിലും ഒരു സംശയം; നാട്ടുകാരൻ കളസ
ത്തിൽ ചാടി തൊപ്പിയിട്ടതാണെന്നു തോന്നുന്നു.”

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/130&oldid=196001" എന്ന താളിൽനിന്ന് ശേഖരിച്ചത്