താൾ:GkVI259.pdf/129

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

—115—

കരു : “ഇല്ല. ഗുലാബ്സിങ്ങ്” പെട്ടെന്നു ബൊംബായിക്കു പോകേണ്ടിവന്ന
തിനാൽ അവൻ ഇങ്ങോട്ടു വരികയില്ലെന്നാകുന്നു ആയാൾ എന്നോടു പറഞ്ഞതു.
അവന്നു നേരെ ബോംബായിക്കു ചെല്ലുവാൻ ആയാൾ കത്തെഴുതിയിരിക്കുന്നു
അതുകൊണ്ടു അവൻ ഇങ്ങോട്ടു വരുവാൻ ഇടയില്ല.”

സുകു: “അല്ലെങ്കിലും സത്യദാസൻ എത്ര വളൎന്നാലും വേഷം മാറ്റിയാലും
ഞാൻ അവനെ അറിയാതിരിക്കയില്ല. അവൻ വിലാത്തിക്കാരുടെ വേഷം
ധരിക്കയില്ലെന്നും എനിക്കു വിശ്വാസമുണ്ടു.”

കരു: “അതു പറവാൻ പാടില്ല. ചേരയെ തിന്നുന്ന നാട്ടിൽ ചെന്നാൽ
നടുക്കണ്ടം എന്നു കേട്ടിട്ടില്ലേ? അവൻ കൽക്കത്തെക്കു പോയതുകൊണ്ടു അവി
ടത്തെ സമ്പ്രദായം അനുസരിച്ചു വസ്ത്രം മാറ്റിയിരിക്കണം. ഇവിടുന്നു
ബെൽഗാമിലേക്കു ഓരോ പണിയായിവന്ന ഹിന്ദുക്കൾ വസ്ത്രം മാറ്റി പേരും
കൂടെ ഭേദപ്പെടുത്തിയതും എനിക്കോർമ്മയുണ്ടു. അവർ മതം മാറ്റിയിരുന്നില്ലെ
ങ്കിലും പേർ വിലാത്തിപ്പേർപോലെയാക്കി ഒരു വക നാസ്തികന്മാരെ പോലെയാ
യിരുന്നു അവിടെ ജീവിച്ചതു. ‘വാസു’ എന്നതു മാറ്റി ഡിവാസ് (D’Vaz) എന്നും
രാമൻ എന്നതു റെയിമണ്ട് (Raymond) എന്നും ‘അച്യുതൻ എന്നതു (Atchison)
അച്ചിസൻ എന്നും ‘പെരയൻ’ എന്നതു’ (Pereira) പെരേരാ എന്നും മറ്റും അ
നേകപേർമാറ്റങ്ങൾ എനിക്കു ഓൎമ്മയുണ്ടു. ഈ നാട്ടിൽ തിരിച്ചു വരുമ്പോൾ
‘മൂഷികസ്ത്രീ പിന്നെയും മൂഷികസ്ത്രീയായ്വന്നു’ എന്നു പഞ്ചതന്ത്രത്തിൽ പറഞ്ഞ
പോലെയാകും.”

ഇതു പറഞ്ഞുംകൊണ്ടിരിക്കുമ്പോൾ ആ പരദേശി പിന്നെയും അവരുടെ
പിൻഭാഗത്തൂടെ കടന്നു അവരെ നോക്കാതെ പോയ്ക്കളഞ്ഞു. രണ്ടു മൂന്നു ദിവ
സം അടുപ്പിച്ചു ആ ആളെ ഇവർ മൈതാനത്തുവെച്ചു കണ്ടു. അവിടെ നടന്നു
സംസാരിച്ചുചിരിച്ചുംകളിച്ചുംകൊണ്ടിരുന്ന യാതൊരുത്തരുമായി അവന്നു പരി
ചയമുണ്ടായിരുന്നില്ലെന്നു മാത്രമല്ല പരിചയമാവാൻ അവൻ ഇഷ്ടപ്പെട്ടതു
മില്ല എന്നും ഇവർ കണ്ടു. ആരാനും അവന്റെ സമീപത്തു ചെന്നാൽ അവൻ
മാറി ദൂരെ പോയ്ക്കളക പതിവായിരുന്നു.

ഒരു ദിവസം രാവിലെ കരുണെക്കു കൺചികിത്സ ചെയ്തിരുന്ന വൈദ്യൻ
ഈ പരദേശിയോടു കൂടെ ദിനകരന്റെ വീട്ടിൽ വന്നു ദിവകരനോടു “ഇദ്ദേ
ഹം എന്റെ ഒരു പുതിയ സ്നേഹിതനാകുന്നു. (Sadheart) സേഡ് ഹാൎട്ട് എന്നാ
കുന്നു പേർ. ഔസ്രാല്യയിൽ പൊൻ കിളയ്ക്കുന്ന ഒരു കമ്പനിയിൽ ആയിരുന്നു.
ഇപ്പോൾ ഇവിടെ വന്നു പാൎക്കുകയാണ്. നിങ്ങളുമായി പരിചയമാക്കുവാൻ


8*

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/129&oldid=195999" എന്ന താളിൽനിന്ന് ശേഖരിച്ചത്