താൾ:GkVI259.pdf/127

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

—113—

ക്കാരേ! ഇവരെല്ലാവരും ദരിദ്രരായിരുന്നു. എങ്കിലും ഇവൎക്കും സന്തോഷസ
ന്താപങ്ങൾ സമ്മിശ്രങ്ങൾ തന്നെയായിരുന്നു. ധനവാന്നു അവന്റെ ധനം
ഹേതുവായി എത്ര സന്തോഷം അനുഭവിക്കാമോ അത്ര തന്നെ ഇവൎക്കും ഇവരു
ടെ ദാരിദ്ര്യത്തിലുള്ള സന്തുഷ്ടിനിമിത്തം സന്തോഷമുണ്ടായിരുന്നു. ധനവാന്നു
എന്തെല്ലാം ദുഃഖവേദനകൾ ഉണ്ടാകുമോ അതേ വിധത്തിൽ ഇവൎക്കും സങ്കട
വും വേദനയും ഉണ്ടായിരുന്നു സംശയമില്ല. അലംഭാവത്തോടുകൂടിയ ദൈവ
ഭക്തിയുള്ള ദരിദ്രനും ഒരു ഭക്തനായ ധനികന്നും അവരുടെ ഐഹികാനുഭവ
ങ്ങളിൽ വലുതായൊരു വ്യത്യാസമില്ല. സന്തുഷ്ടനും ഭക്തനുമായ ഒരു ദരിദ്രൻ
ലോഭിയും ലൌകികസക്തനുമായ ഒരു ധനികനെക്കാൾ ഈ ലോകത്തിലും കൂടെ
ഭാഗ്യമേറിയവനത്രെ. അതിരിക്കട്ടെ, മനുഷ്യൻ ധനികനായാലും ദരിദ്രനാ
യാലും വേറൊവസ്ഥയാകുന്നു പ്രധാനം. ചിലൎക്കു ധനം അനുഗ്രഹവും മറ്റു
ചിലൎക്കു അതു ശാപവും ചിലൎക്കു ദാരിദ്ര്യം ദൈവദാനവും വേറെ ചിലൎക്കു അതു
നാശകാരണവും ആയി കാണുന്നു. എങ്കിലും ഇതിന്റെ ഒക്കയും അന്ത്യമാകു
ന്നു മുഖ്യകാൎയ്യം. സൌഖ്യകാലത്തിൽ ലേശംപോലും വിചാരവും ശങ്കയും ഇല്ലാ
തെ ജീവിക്കുന്നവൎക്കു ഈ മരിച്ചുപോയ ദരിദ്രസ്ത്രീകളുടെയും വൃദ്ധന്റെയും ഭാ
ഗ്യകരമായ അന്ത്യം ഉണ്ടാകുന്നതല്ലെന്നും നിങ്ങളും ഈ ലോകത്തിലാകുന്നു എ
ന്നും ഓൎത്തുകൊൾവിൻ.

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/127&oldid=195994" എന്ന താളിൽനിന്ന് ശേഖരിച്ചത്