താൾ:GkVI259.pdf/124

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

—110—

ടെ ഒരു വലിയ പാണ്ടികശാലയിൽ എന്റെ മകൻ ഒരു മേശെക്കരികെ ഇരുന്നു
എഴുതുന്നതു ഞാൻ കണ്ടു. ഞാൻ അവന്റെ മുമ്പിൽ ചെന്നു നിന്നിട്ടും അവൻ
എന്നെ കണ്ടില്ല കുറെ നേരം ഞാൻ നിന്നു നോക്കി. യൌവനം തികഞ്ഞുവ
രുന്ന ലക്ഷണമായി വളൎന്നുവരുന്ന മുഖരോമങ്ങളാൽ ശോഭിതമായ അവന്റെ
മുഖവും നോക്കി ഞാൻ അതിശയിച്ചുകൊണ്ടിരിക്കുമ്പോൾ അവൻ എഴുന്നീറ്റു.
നേരം സന്ധ്യ ആകാറായിരുന്നു. അടുക്കെ ഉണ്ടായിരുന്ന ഒരു ഇരിമ്പുപെട്ടി തുറ
ന്നു അതിൽനിന്നു കുറെ പണം എടുത്തു നാലുപുറവും നോക്കിക്കൊണ്ടു ഒരു കട
ലാസിൽ ചുരുട്ടി അവന്റെ കുപ്പായസഞ്ചിയിൽ ഇടുവാൻ ഭാവിച്ചപ്പോൾ ഞാൻ
അവന്റെ കൈ ചെന്നു പിടിച്ചു. ഉടനെ അവൻ എന്നെ കണ്ടു പണം പെ
ട്ടിയിൽത്തന്നെ ഇട്ടുകളഞ്ഞു. അവിടെനിന്നു അവൻ ഇറങ്ങി തെരുവീഥി
യിൽ കൂടേ പോയി. ഞാൻ അവനെ പിഞ്ചെന്നെങ്കിലും അവൻ എന്നെ ക
ണ്ടില്ല. ഒരു ബ്രാണ്ടിശാപ്പിന്റെ മുമ്പിൽ എത്തിയപ്പോൾ ഒരു സ്നേഹിതൻ
അവനെ എതിരേറ്റു ഒന്നു രണ്ടു നിമിഷനേരത്തോളം വൎത്തമാനം പറഞ്ഞു
നിന്ന ശേഷം അവന്റെ നിൎബ്ബന്ധത്താൽ ഒരു ദ്രാം ബ്രാണ്ടി കുടിക്കാമെന്നു സ
മ്മതിച്ചു. അവിടേക്കു കയറുവാൻ ഭാവിക്കുമ്പോൾ ഞാൻ പിമ്പിൽനിന്നു അ
വന്റെ വസ്ത്രം പിടിച്ചു വലിച്ചു. തിരിഞ്ഞു നോക്കിയപ്പോൾ എന്നെ കണ്ടു.
ഉടനെ ഇറങ്ങി അവിടെനിന്നു പോയി. കുറെ ദൂരെ ചെന്നപ്പോൾ ഒരു കൂട്ടം
ബാല്യക്കാർ ചൂതു കളിക്കുന്നതു കണ്ടു. അവർ അവനെ അവിടേക്കു ക്ഷണി
ച്ചതു കേട്ടു വളരെ നേരം അവിടെ സംശയിച്ചുനിന്നു. ഒടുക്കം കയറുവാൻ
നിശ്ചയിച്ചു കാലെടുത്തു ഒരടി മുമ്പോട്ടും വെക്കുമ്പോഴെക്കു ഞാൻ മുമ്പിൽ ചെന്നു
നിന്നു. എന്നെ കണ്ടപ്പോൾ തന്നെ അവിടുന്നും ഇറങ്ങിപ്പോയി. പിന്നെയും
ഞാൻ അവന്റെ പിന്നാലെ തന്നെ ചെന്നു. അവൻ നേരെ താൻ പാൎക്കുന്ന
വീട്ടിൽ കയറി ചെന്നു മുട്ടുകുത്തി കരഞ്ഞുകൊണ്ടു പ്രാൎത്ഥിക്കുന്നതു കണ്ടു. ഇതെ
നിക്കെത്രയും സന്തോഷകരമായ ഒരു കാഴ്ചയായിരുന്നു. അവൻ എഴുന്നീറ്റ
പ്പോൾ തന്നെ ഞാൻ അവനെ കെട്ടിപ്പിടിച്ചു ചുംബിപ്പാൻ തക്കവണ്ണം മുമ്പോട്ടു
ഓടിയപ്പോൾ ഞാൻ ഞെട്ടി ഉണൎന്നുപോയി. ഇതൊക്കെയും ഒരു സ്വപ്നമെന്ന
റിഞ്ഞു നിന്നെ ഉണൎത്തി. ഞാൻ മരിക്കേണ്ടതു ആവശ്യം തന്നെ എന്നാൽ എ
ന്റെ ആത്മാവു അവനെ ആ നഗരത്തിലെ പരീക്ഷകളിൽനിന്നു കാത്തുരക്ഷി
ക്കും അവൻ ചെയ്യുന്നതൊക്കയും എന്റെ ആത്മാവു കാണുന്നെന്നുള്ള വിശ്വാ
സം നിമിത്തം അവൻ ഏതു തിന്മയിൽനിന്നും ഒഴിഞ്ഞിരിക്കും.”

അന്നു മുതൽ ജ്ഞാനാഭരണത്തിന്നു രോഗം വൎദ്ധിച്ചു. എങ്കിലും മനസ്സിൽ
വളരെ സന്തോഷമുണ്ടായിരുന്നു. രണ്ടാം ദിവസം രാത്രി ഏഴു മണിക്കു അ

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/124&oldid=195986" എന്ന താളിൽനിന്ന് ശേഖരിച്ചത്