താൾ:GkVI259.pdf/122

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

—108—

നീ സംഗതി വരുത്തിയതിനാൽ ഇപ്പോൾ മകന്നു പകരം നിന്റെ ഒരു മകളാ
യി നിന്നെ സഹായിപ്പാൻ സംഗതിവന്നില്ലയോ? ഇതിൽ നീ ദൈവത്തിന്റെ
ഒരു കൃപയും നിന്റെ അധ്വാനത്തിന്നു ഈ ലോകത്തിൽ തന്നെ ഒരു പ്രതി
ഫലും കാണുന്നുവോ?

കരു: “ഈ കൃപെക്കും ഈ പ്രതിഫലത്തിന്നും ഞാൻ അശേഷം അയോഗ്യ
യത്രെ. എന്നാലും ഈ കുട്ടിയിൽ കാണുന്ന ഈ ഗുണങ്ങൾനിമിത്തവും ഇവൾ
മൂലം എനിക്കിപ്പോൾ കിട്ടുന്ന സഹായങ്ങൾനിമിത്തവും ഞാൻ ദൈവത്തെ പു
കഴ്ത്തുന്നു.”

ഈ സംഭാഷണം നടത്തുന്നതു ഒരു ദിവസം സന്ധ്യെക്കായിരുന്നു. പിറ്റേ
ദിവസം രാവിലെ മകന്റെ ഒരെഴുത്തു വന്നു. അതിൽ അവൻ ആറു മാസം
കഴിഞ്ഞാൽ വരുമെന്നും അവന്റെ യജമാനൻ കണ്ണൂരിൽ ഒരു കാൎയ്യസ്ഥനെ
ആക്കി കുറെ ദിവസത്തേക്കു കുഡുംബത്തോടു കൂടെ ബോംബായിക്കു പോകുന്ന
തിനാൽ അതിലിടെക്കു കണ്ണൂരിൽ വന്നു ഒരു മാസം താമസിപ്പാൻ അനുവാദം
കിട്ടിയിരിക്കുന്നു എന്നും മറ്റും എഴുതിയിരുന്നു. അമ്മെക്കു ഇത്രം സുഖക്കേടു
ആകുന്നു എന്നു അവൻ അറിഞ്ഞിരുന്നില്ല കാരണം അവൾ എഴുതുന്ന യാ
തൊരു കത്തിലും തന്റെ രോഗത്തെ കുറിച്ചു പ്രസ്ഥാപിക്കാറില്ലയായിരുന്നു.
കത്തു വായിച്ചു തീൎന്നപ്പോൾ അവൾക്കു പറവാൻ പാടില്ലാത്ത വ്യസനമുണ്ടായെ
ങ്കിലും മനസ്സുറപ്പിച്ചു സുകുമാരിയോടു ഒരു മറുപടി എഴുതുവാൻ പറഞ്ഞു:-

“എന്റെ പ്രിയ മകനേ,

ഈ പ്രാവശ്യം നിന്റെ എഴുത്തിന്നു മറുവടി എ
ഴുതുവാൻ എനിക്കു സൌഖ്യം പോരാ. ഇനി ഒരിക്കൽ എന്റെ കൈകൊണ്ടു
നിണക്കൊരു കത്തെഴുതുവാൻ കഴിയുകയുമില്ല. ദൈവേഷ്ടം ഇങ്ങിനെയാകുന്നു.
അതുകൊണ്ടു ഞാൻ വ്യസനിക്കാതെ ആ ഇഷ്ടത്തിന്നു കീഴടങ്ങിയിരിക്കുന്നു.
എന്റെ മകനേ, പക്ഷേ നീ ഈ കത്തു വായിക്കുന്നതിന്നു മുമ്പേ എന്റെ ദേഹം
കുഴിയിലിറങ്ങിയിരിക്കും. ആത്മാവിന്നു നിന്നെ കാണ്മാൻ കഴിവുള്ളതാകുന്നു
വെങ്കിൽ ഞാൻ നിന്റെ അടുക്കൽ ഉണ്ടാകും. എങ്കിലും നിണക്കു എന്നെ ഇനി
കാണ്മാൻ കഴികയില്ല നിശ്ചയം. എന്നോടു കൂടെ ഇരുന്ന നാളൊക്കെയും ഞാൻ
നിണക്കു തന്ന ഉപദേശങ്ങളെ മറക്കാതെയും ഞാൻ നിണക്കു നടപ്പാൻ കാണി
ച്ചുതന്ന മാൎഗ്ഗങ്ങളിൽനിന്നു തെറ്റാതെയും നീ ജീവിച്ചാൽ നാം ഇരുവരും ഒരി
ക്കലും വിട്ടുപിരിവാൻ ഇട വരാത്തതായ ഒരു ദിക്കിൽവെച്ചു തമ്മിൽ കാണും.
അതിന്നു ദൈവം കൃപ ചെയ്തു സഹായിക്കട്ടേ.

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/122&oldid=195981" എന്ന താളിൽനിന്ന് ശേഖരിച്ചത്